'കോഹ്ലിയുടെ സ്വഭാവം മാറിയിട്ടില്ല, പക്ഷെ അവൻ ഭാര്യയുടെ മുമ്പിൽ മാത്രം നല്ല കുട്ടി ചമയുകയാണ്'; പ്രദീപ് സാംഗ്വാൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. നടി അനുഷ്ക ശർമയെ വിവാഹം ചെയ്തതോടെ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരദമ്പതികൾ കോഹ്ലിയും അനുഷ്കയുമായി മാറി. 2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഇപ്പോൾ താരദമ്പതികൾക്ക് വാമിക എന്നൊരു മകൾ കൂടിയുണ്ട്. 2013ൽ ഒരു ഷാംപൂവിൻെറ പരസ്യത്തിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്.

അനുഷ്കയെ പോലൊരു പ്രൊഫഷണലിനൊപ്പം പരസ്യത്തിൽ അഭിനയിക്കാൻ തനിക്ക് അൽപം മടിയുണ്ടായിരുന്നുവെന്ന് കോഹ്ലി പലപ്പോഴും അഭിമുഖങ്ങളിൽ പറയാറുണ്ടായിരുന്നു. എന്നാൽ അനുഷ്ക വളരെ നല്ല പിന്തുണയാണ് കോഹ്ലിക്ക് നൽകിയത്. ആ പിന്തുണ തന്നെയാണ് ഇരുവരെയും അടുപ്പിച്ചത്. ആരാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞതെന്ന് ചോദിച്ചാൽ അങ്ങനെയൊന്ന് തങ്ങളുടെ ബന്ധത്തിൽ സംഭവിച്ചിട്ടില്ലെന്നാണ് ഇരുവരും പറയാറുള്ളത്. ആരും അന്യോനം പ്രൊപ്പോസ് ചെയ്തിട്ടില്ല.

 പരസ്യത്തിനിടെ മൊട്ടിട്ട പ്രണയം

ബന്ധം വളർന്നപ്പോൾ തങ്ങൾ വിവാഹിതരാവാൻ പോവുന്നവരാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് താരദമ്പതികൾ പറയുന്നത്. അനുഷ്ക ശർമ തൻെറ ജീവിതത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനത്തെപ്പറ്റി കോഹ്ലി പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ മികച്ച മനുഷ്യനാക്കിയത് അനുഷ്കയാണെന്നാണ് കോഹ്ലിയുടെ അഭിപ്രായം. വിവാഹത്തിന് ശേഷം തന്റെ ജീവിതം ഏറെ മാറിപ്പോയിട്ടുണ്ടെന്നും വളരെ സ്വാർഥനായി തന്റെ കാര്യം മാത്രം നോക്കി ജീവിച്ചതിൽ നിന്ന് അവൾക്ക് വേണ്ടിക്കൂടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയെന്നും കോഹ്ലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കോഹ്ലിയുടെ സ്വഭാവത്തെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും ക്രിക്കറ്റ് താരവുമായ പ്രദീപ് സാംഗ്വാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ആരാധകരുള്ള താരദമ്പതികൾ

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കോഹ്ലിയുടെ സ്വഭാവത്തെ കുറിച്ച് പ്രദീപ് സാംഗ്വാൻ പറഞ്ഞത്. വിവാ​ഹത്തോടെ കോഹ്ലി മാറിയെന്നാണ് താൻ കരുതിയതെന്നും എന്നാൽ‌ സംഭവം അങ്ങനെയല്ലെന്നുമാണ് പ്രദീപ് സാംഗ്വാൻ പറയുന്നത്. 'ഈയിടെ ഒരു ചടങ്ങിൽ വെച്ച് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു. അനുഷ്ക മുറിയുടെ കയറി വന്ന ഉടനെ പെടുന്നനെ അവൻ ഒരു നല്ല കുട്ടിയായി മാറി. ഭാര്യ പുറത്തേക്ക് പോയതും ഉള്ളിൽ ഒളിപ്പിച്ച് വെച്ച യഥാർഥ വിരാട് കോഹ്ലി പുറത്തേക്ക് വന്ന് പഴയ ശൈലിയിൽ തന്നെ സംസാരിക്കുന്നത് കണ്ടു. അവൻ വിവാഹത്തോടെ മാറിയെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല സംഭവം അവൻ ഭാര്യയ്ക്ക് മുമ്പിൽ നല്ല കുട്ടി ചമയുകയാണ്' പ്രദീപ് സാംഗ്വാൻ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 15ന് ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവി ഒഴിയുകയാണെന്ന് വിരാട് കോഹ്ലി പ്രഖ്യാപിച്ചത്.

Recommended Video

ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam
വിരാടിന്റെ സ്വഭാവത്തെ കുറിച്ച് സുഹൃത്ത്

ട്വന്റി 20യിൽ രാജിവെച്ചതിനും ഏകദിനത്തിലെ വിവാദ മാറ്റത്തിനും പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും വിരാട് ഒഴിഞ്ഞത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോഹ്ലി പറഞ്ഞിരുന്നു. തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം.എസ് ധോണിക്കും കോഹ്ലി നന്ദി അറിയിച്ചിരുന്നു. വിരാടിനെ കുറിച്ചോർത്ത് എപ്പോഴും അഭിമാനമാണെന്ന് അനുഷ്ക കോഹ്ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ കുറിച്ചത്.

Read more about: virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X