മകള്‍ ജനിച്ച് രണ്ട് മാസം, ആഘോഷമാക്കി അനുഷ്‌കയും വിരാട് കോഹ്ലിയും

By Midhun Raj

വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 11നാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വാമിക എന്നാണ് താരപുത്രിയ്ക്ക് അനുഷ്‌കയും വിരാടും പേരിട്ടത്. അനുഷ്‌കയ്ക്കും വിരാടിനും പുറമെ ഇപ്പോള്‍ വാമികയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്.

virat-anushka

അടുത്തിടെയായിരുന്നു കുഞ്ഞിന്‌റെ ചിത്രം താരദമ്പതികള്‍ പുറത്തുവിട്ടത്. അതേസമയം കുഞ്ഞ് വാമികയ്ക്ക് രണ്ട് മാസം പ്രായമായതിന്‌റെ സന്തോഷത്തിലാണ് ഇരുവരും. ഇത് കേക്ക് മുറിച്ചാണ് വിരാടും അനുഷ്‌കയും ആഘോഷിച്ചത്. റെയിന്‍ബോ കേക്കിന്‌റെ ചിത്രം അനുഷ്‌ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഫോട്ടോയ്‌ക്കൊപ്പം സന്തോഷകരമായ രണ്ട് മാസമെന്നും അനുഷ്‌ക കുറിച്ചിരുന്നു.

2017ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കോഹ്ലിയും അനുഷ്‌കയും വിവാഹിതരായത്. സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. തുടര്‍ന്ന് നാല് വര്‍ഷം കഴിഞ്ഞാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായ സമയത്ത് അനുഷ്‌ക പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ജീവിതത്തില്‍ ഒരുമിച്ച് എറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതെന്ന് കോവിഡ് കാലമാണെന്ന് വിരാടും അനുഷ്‌കയും മുന്‍പ് പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം കൂടൂതല്‍ സമയം നില്‍ക്കാന്‍ കഴിഞ്ഞതിന്‌റെ സന്തോഷത്തിലായിരുന്നു വിരാട് കോഹ്ലി. വിവാഹ ശേഷവും സിനിമകളില്‍ സജീവമായ താരമാണ് അനുഷ്‌ക ശര്‍മ്മ. അഭിനയത്തിനൊപ്പം നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചിരുന്നു നടി. ഷാരൂഖ് ഖാന്‍ നായകനായ രബ് ദേ ബനാ ദി ജോഡി എന്ന ചിത്രമാണ് അനുഷ്‌കയെ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നിരവധി സിനിമകളിലാണ് അനുഷ്‌ക ശര്‍മ്മ അഭിനയിച്ചത്.

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X