വിരാട് കോലി-അനുഷ്ക വിവാഹ മോചനം, ട്വിറ്ററിൽ ചർച്ചയാകുന്നു, അമ്പരന്ന് ആരാധകർ
ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടേയും നടി അനുഷ്ക ശർമയുടേയും. ലോകമെമ്പാടും ആരാധകരുള്ള ഇവരെ പെർഫക്ട് കപ്പിൾസ് എന്നാണ് അറിയപ്പെടുന്നത്. വാർത്തകളിൽ ഇടം പിടിച്ച ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സിനിമകഥക്ക് സമാനമായി വേർ പിരിയലിന്റെ വക്കിൽ നിന്ന് വീണ്ടും ജീവിതം പടുത്ത് ഉയർത്തുകയായിരുന്നു. അധികം നാൾ ഒന്നിച്ച് പോകില്ലെന്നുള്ള പാപ്പരാസികളുടെ വിധിയെഴുത്തു പൊളിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള കുടുംബ ജീവിതം.
വിവാഹ ശേഷം അനുഷ്ക -കോലി പേരുകൾ വാർത്തകളിൽ സ്ഥിരസാന്നിധ്യമാണ്. താരങ്ങളെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് സോഷ്യൽ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെടുന്നത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും ചർച്ചയായ സെലിബ്രിറ്റി ദമ്പതികളും ഇവരാണ്. വീടിുനുള്ളിൽ ഇരിക്കുമ്പോഴും വിവാദങ്ങൾ താരങ്ങളെ തേടി എത്തുകയായിരുന്നു . ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്നത് അനുഷ്ക കോലി ഡിവോഴ്സ് ഹാഷ് ടാഗാണ്. ഇത് കണ്ട് അമ്പരന്ന് നിൽക്കുകയാണ് ആരാധകർ.

കഴിഞ്ഞ ദിവസം കോലി- അനുഷ്കയെ കുറിച്ച് ദേശീയമാധ്യമത്തിൽ ഒരു വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തെയെ ആധാരമാക്കി അപ്രതീക്ഷിത ഹാഷ്ടാഗുകൾ ട്രെന്റിങ്ങായത്. #virushkaDivorce എന്നാണ് പ്രചരിക്കുന്ന ഹാഷ് ടാഗ്. ഈ ഹാഷ്ടാഗിന് പിന്നാലെ സത്യം തേടിപ്പോയപ്പോഴാണ് സത്യാവസ്ഥ പുറം വെളിച്ചത്ത് എത്തിയത്.

നാല് വർഷം മുൻപ് പുറത്ത് വന്ന വാർത്തയാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. താരങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് ഇവർ പിരിയുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാണ് ഇപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടത്. സത്യം മനസ്സിലാക്കിയതോടെ ഇത് മറ്റൊരു ഹാഷ്ടാഗിനും ട്രോളിനും വഴി തുറക്കുകയാണ്. രസകരമായ ട്രോകൾ സോഷ്യൽ മീഡിയ പേജുകളിൽ ഉയരുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപ് അനുഷ്കയെ ഡിവോഴ്സ് ചെയ്യാണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജർ രംഗത്തെത്തിയിരുന്നു. അനുഷ്ക ആദ്യമായി നിർമ്മിച്ച വെബ് സീരീസാണ് പതാൾ ലോക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഈ ആവശ്യം ഉന്നയിച്ചു കൊണ്ട്എംഎൽഎ രംഗത്തെത്തിയത്. താരത്തിന്റെ വെബ് സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. അനുഷ്ക നിർമ്മിച്ച പതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നു എന്നായിരുന്നു എംഎൽഎയുടെ ആരോപണം. വെബ് സീരീസിലെ വില്ലൻ കഥാപാത്രമായ അനൂപ് ജോൾട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദഘാടനം ചെയ്യുന്ന പത്ര പരസ്യംഒരു സീരീസിൽ കാണിക്കുന്നുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ഗുർജറുമുണ്ട്. യോഗി ആദിത്യനാഥിനോടൊപ്പം പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് പാതാൾ ലോക്കിൽ ഉപയോഗിച്ചിരിക്കുന്നത്. 2018 മാർച്ച് 30 ന് എടുത്ത ചിത്രമായിരുന്നു അത്. ഇത് ബിജെ പിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും എംഎൽ എ പറയുന്നു.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പതാൾ ഒരു കുറ്റാന്വേഷണ കഥയാണ്. മികച്ച പ്രതകരണമാണ് വെബ് സീരീസിന് ലഭിക്കുന്നത്. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്.ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വെബ് സീരീസ് നിർമ്മിച്ച അനുഷ്കയെ പ്രശംസിച്ച് വിരാട് കോലി രംഗത്തെത്തുകയും ചെയ്തിരുന്നു.

അനുഷ്‌കയ്ക്ക് എല്ലാവിധ ആശംസയുമായി കോലി രംഗത്തെത്തിയിരുന്നു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് താര കുറിച്ചത്.ഇത് പിന്നാലെയാണ് ഡിവോഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എംഎൽഎ എത്തുന്നത്.അവൾ തികച്ചും നിർഭയയാണ്. ഏറ്റെടുക്കുന്ന പ്രൊജക്റ്റുകളില്‍ അവള്‍ വിശ്വാസം അര്‍പ്പിക്കുന്നു. തുടര്‍ന്ന് ചുറ്റിലും എന്ത് സംഭവിച്ചാലും അത് അലട്ടില്ല ..വിവാദങ്ങൾ ഉയർന്നു വന്നതിന് ശേഷം നടിയെ കുറിച്ച് കോലി പറഞ്ഞ വാക്കുകഴളാണിത്. ബിജെപി എംഎൽഎയ്ക്കുള്ള മറുപടി ആണോ ഇതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.


Click it and Unblock the Notifications