സിനിമയിൽ കാണുന്നതല്ല യഥാർഥ അനുഷ്ക! റിയൽ ലൈഫിൽ ഇങ്ങനെയാണ്.. കാണൂ
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബോളിവുഡ് നടി അനുഷ്ക ശർമയും വിരാട് കോലിയും. ജോലി തിരക്കുകൾക്കിടയിലും ഒരുമിച്ച് ചുറ്റിക്കറങ്ങാനും സമയം ചിലവഴിക്കാനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്. ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭൂട്ടാനിൽ അവധി ദിനം ആഘോഷിക്കുകയാണ് താരങ്ങൾ. ഇപ്പോഴിത ഭൂട്ടനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുകയാണ്.

യാത്രയെ പോലെ മൃഗങ്ങളേയും ഏറെ ഇഷ്ടപ്പെടുന്നവരാണ് കേലി- അനുഷ്ക ദമ്പതിമാർ. ഇപ്പോഴിത ഭൂട്ടനിലെ ഒരു തെരുവ് നായ്ക്കൊപ്പം സമയം ചെവഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഭൂട്ടനിലെ കാഴ്ചകളും വിശേഷങ്ങളും ഇതിനു മുൻപും അനുഷ്ക പങ്കുവെച്ചിരുന്നു. ട്രക്കിങ്ങ് അനുഭവത്തെ കുറിച്ചും അവിടത്തെ ജനങ്ങളുടെ സ്നേഹത്തെ കുറിച്ചും താരം ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചിരുന്നു. ആരാണെന്നും പോലും മനസ്സിലാക്കാതെയായിരുന്നു ഗ്രമാവാസികൾ തങ്ങളെ സ്വീകരിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു ഭൂട്ടാനിലെ ഗ്രമത്തിൽ നിന്ന് ലഭിച്ചത്. ഭൂട്ടൻ അനുഭവം തങ്ങൾ ഒരുക്കലും മറക്കില്ലെന്നും അനുഷ്ക പറയുന്നുണ്ട്.


Click it and Unblock the Notifications











