For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ കൈകളിൽ ഇരുന്ന് കുസൃതി കാട്ടി വാമിക, വിരാട്-അനുഷ്ക ദമ്പതികളുടെ മകൾ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ

  |

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള സെലിബ്രിറ്റി കപ്പിൾ ആണ് വിരാട് കോഹ്ലിയും നടി അനുഷ്ക ശർമയും. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഡിസംബർ 11ന് ഇറ്റലിയിൽ വെച്ചായിരുന്നു കോഹ്‌ലി-അനുഷ്‌ക വിവാഹം. 2021 ജനുവരിയിലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച വിശേഷം പങ്കുവെച്ചുവെന്നല്ലാതെ മകൾക്ക് ഒരു വയസ് പിന്നിട്ടിട്ടും മകളെ പാപ്പരാസികളുടെ ക്യാമറ കണ്ണുകളിൽ നിന്ന് ഒളിപ്പിച്ച് പിടിച്ചാണ് അനുഷ്കയും വിരാടും കൊണ്ടുനടക്കുന്നത്. അവളുടെ സ്വകാര്യതയെ മാനിക്കുന്ന കൊണ്ടാണ് അത്തരമൊരു തീരുമാനം എടുത്തത് എന്നാണ് അനുഷ്കയും വിരാടും പിന്നീട് പറഞ്ഞത്.

  'എനിക്ക് മൂന്ന് മക്കളുണ്ട് എന്ന വാർത്ത കണ്ടശേഷം മകൾക്ക് പരാതിയാണ്'; നടി അഞ്ജു അരവിന്ദ് പറയുന്നു

  വിരുഷ്ക കുടുംബത്തിന് പിന്നാലെയാണ് പാപ്പരാസികൾ. വിരാട് മത്സരങ്ങൾക്കായി പോകുമ്പോൾ അനുഷ്കയേയും മകളേയും എപ്പോഴും ഒപ്പം കൂട്ടാറുണ്ട്. അപ്പോഴും പാപ്പരാസികൾ ചിത്രം പകർത്താൻ ശ്രമിക്കുമ്പോൾ മകളുടെ മുഖം ഇരുവരും മറച്ച് പിടിക്കുകയാണ് ചെയ്യുന്നത്. വാമിക എന്നാണ് ഇരുവരും മകൾക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോൾ ആദ്യമായി വാമികയുടെ മുഖം കാണിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഞായറാഴ്ച ന്യൂലാൻഡ്സ് കേപ്ടൗണിലെ ഗ്രൗണ്ടിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരം കാണാൻ വിരാടിനൊപ്പം അനുഷ്കയും വാമികയും എത്തിയിരുന്നു.

  'വിവിധ ജില്ലകളിൽ നിന്ന് വന്ന അരപ്പിരി ലൂസായ ഏഴുപേർ ചേർന്നപ്പോൾ പരിപാടി ഹിറ്റ്'; നിഷ സാരം​ഗ്

  ഇതിനിടെയാണ് സൂപ്പർസ്‌പോർട് ക്യാമറ ​ഗ്രൗണ്ടിന്റെ ഹോസ്പിറ്റാലിറ്റി ബോക്‌സിന്റെ ബാൽക്കണിയിൽ വാമികയെ കൈകളിൽ പിടിച്ച് നിൽക്കുന്ന അനുഷ്‌കയുടെ വീഡിയോകൾ പകർത്തിയത്. അങ്ങനെ വാമികയുടെ മുഖം ആദ്യമായി വിരുഷ്ക ആരാധകർ കണ്ടു. വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അച്ഛൻ വിരാടിനെ പകർത്തിവെച്ചപോലെയാണ് വാമികയുടെ മുഖം എന്നാണ് കുഞ്ഞ് വാമികയുടെ വീഡിയോ കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന മത്സരത്തിൽ വിരാട് കോഹ്ലി അർധസെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ശേഷം അനുഷ്കയ്ക്കും വാമികയ്ക്കും നേരെ തിരിഞ്ഞ് കുസൃതി കാണിക്കുകയും മുത്തങ്ങൾ നൽകുകയും ചെയ്യുന്ന വിരാടിന്റെ വീഡിയോകളും വൈറലാണ്. ‌

  വാമികയുടെ വീഡിയോ പുറത്തുവന്നതോടെ അനുഷ്കയ്ക്കും വിരാട് കോഹ്ലിക്കും എതിരെ വ്യാപകമായി വിമർശനം ഉയരുന്നുണ്ട്. 'ഇന്ത്യയിൽ എത്തുമ്പോൾ മകളുടെ മുഖം മറച്ച് പിടിക്കുന്ന നിങ്ങൾ‌ പാശ്ചാത്യ രാജ്യങ്ങളിൽ എത്തുമ്പോൾ മടി കൂടാതെ മകളേയും കൊണ്ട് ക്യാമറയ്ക്ക് മുമ്പിൽ എത്തുന്നതിന് പിന്നിലെ കാരണം എന്താണ്' എന്നാണ് വാമികയുടെ വൈറൽ വീഡിയോയ്ക്ക് താഴെ വരുന്ന പ്രധാന കമന്റുകൾ. വാമികയെ ​ഗർഭിണിയായിരുന്നപ്പോൾ നിറവയറുമായി ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അനുഷ്കയെ സഹായിക്കാനായി ഭർത്താവ് വിരാടും ഫോട്ടോയിൽ ഉണ്ടായിരുന്നു. അനുഷ്കയുടെ ​ഗർഭകാലത്ത് ഐപി‌എൽ മത്സരത്തിനിടെയുള്ള ഇരുവരുടെയും ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

  കളിയുടെ സമ്മർദ്ദത്തിനിടയിൽ ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യവിവരം അന്വേഷിക്കുന്ന വിരാടാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ആംഗ്യഭാഷയിൽ തന്നെയാണ് ഭർത്താവിന് അനുഷ്ക മറുപടി നൽ‌കിയത്. ജനുവരി 11നാണ് വിരാട് കോഹ്‌ലിക്കും അനുഷ്കയ്ക്കും വാമിക പിറന്നത്. വനിതാ ദിനത്തിൽ മകൾക്കൊപ്പമുളള അനുഷ്കയുടെ ഫൊട്ടോ ഷെയർ ചെയ്ത് വിരാട് കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 'ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം സ്ത്രീകളുടെ യഥാർത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങൾ മനസിലാക്കും. അവർ നമ്മളെക്കാൾ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാൻ പോകുന്ന ഒരാൾക്കും വനിതാദിനാശംസകൾ. കൂടാതെ ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ' എന്നാണ് വിരാട് കോഹ്ലി കുറിച്ചത്.

  ഇക്കഴി‍ഞ്ഞ ജനുവരി 11ന് ഇരുവരും മകളുടെ ആദ്യ പിറന്നാൾ ആഘോഷമായി കൊണ്ടാടിയിരുന്നു. ഒന്നാം ജന്മദിനത്തിലും മകളുടെ മുഖം കാണിക്കുന്ന ചിത്രമൊന്നും കോഹ്ലിയും അനുഷ്കയും പങ്കുവെച്ചിരുന്നില്ല. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ് കോഹ്‌ലിയും അനുഷ്കയുമുള്ളത്. അവിടെ വെച്ചാണ് ഇരുവരും മകളുടെ ജന്മദിനം ആഘോഷിച്ചത്. ആഘോഷ ചിത്രങ്ങൾ അനുഷ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഘോഷദിനത്തിൽ അനുഷ്കയും വാമികയും വൈറ്റ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുന്ന സമയത്ത് ടീം ബസിൽ നിന്നിറങ്ങി കോഹ്ലി പാപ്പരാസികളോടും മാധ്യമങ്ങളോടും മകളുടെ ചിത്രമെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ അനുഷ്‌കയും അഭ്യർത്ഥനയുമായി എത്തിയിരുന്നു. 'വാമികയുടെ ചിത്രങ്ങൾ, വീഡിയോകൾ പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യൻ പാപ്പരാസികളോടും മാധ്യമങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു. രക്ഷിതാക്കൾ എന്ന നിലയിൽ ചിത്രങ്ങൾ, വീഡിയോകൾ നൽകിയ ചിലരോട് ഞങ്ങളുടെ അഭ്യർത്ഥന മുന്നോട്ട് ഞങ്ങളെ പിന്തുണയ്ക്കണം എന്നാണ്' അനുഷ്ക കുറിച്ചു.

  Recommended Video

  ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam

  അടുത്തിടെയാണ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി രാജിവെച്ചത്. കോഹ്ലിയിലുള്ള അഭിമാനം ഊന്നിപ്പറഞ്ഞുകൊണ്ടാണ് അനുഷ്കയും വിരാട് കോഹ്ലിയെ അഭിനന്ദിച്ച് കുറിപ്പുമായി എത്തിയിരുന്നു. 'കളിക്കളത്തിൽ എപ്പോഴും ഇല്ലാത്ത വെല്ലുവിളികൾ കോഹ്ലി ഏറ്റെടുക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും' അനുഷ്ക സൂചിപ്പിച്ചു. 'കോഹ്ലി പാരമ്പര്യേതരമായി മുന്നേറുന്ന നേരാം വഴിയിലൂടെ പോകുന്ന വ്യക്തിയുമായിരുന്നുവെന്നും' അനുഷ്‌ക കുറിപ്പിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടീം ഇന്ത്യക്ക് സമ്പൂർണ തോൽവിയായിരുന്നു. മൂന്നാം ഏകദിനത്തിൽ ദീപക് ചാഹർ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടും ലക്ഷ്യം കാണാതായപ്പോൾ ഇന്ത്യ നാല് റൺസിൻറെ തോൽവി വഴങ്ങി. പ്രോട്ടീസിൻറെ 287 റൺസ് പിന്തുടർന്ന ഇന്ത്യ 49.2 ഓവറിൽ 283 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇതോടെ 3-0ന് പരമ്പര പ്രോട്ടീസ് തൂത്തുവാരി. അർധ സെഞ്ചുറിയുമായി ശിഖ‍ർ ധവാനും മുൻ നായകൻ വിരാട് കോലിയും ഇന്ത്യയെ 19-ാം ഓവറിൽ 100 കടത്തിയിരുന്നു. നേരത്തെ ടെസ്റ്റ് പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.

  Read more about: virat kohli anushka sharma
  English summary
  Virat kohli and Anushka sharma's daughter vamika for the first time in front of the camera, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X