For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിക്കറ്റ് താരവുമായിട്ടുള്ള പ്രണയവും വിവാഹവും! ഗര്‍ഭിണിയായ അനുഷ്‌കയുടെയും വീരാടിന്റെയും പ്രണയകഥ

  |

  മലയാളത്തില്‍ നിന്നും ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും ആദ്യത്തെ കണ്‍മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് അടുത്തിടെയാണ് പുറത്ത് വരുന്നത്. അതുപോലെ ബോളിവുഡില്‍ നിന്നും കരീന കപൂറും സെയിഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

  പിന്നാലെ ബോളിവുഡില്‍ നിന്നും നടി അനുഷ്‌ക ശര്‍മ്മയും വീരാട് കോലിയും കുഞ്ഞതിഥി വരുന്ന കാര്യം പങ്കുവെച്ചിരിക്കുകയാണ്. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത കൂടിയായതിനാല്‍ വളരെ പെട്ടെന്നാണ് താരദമ്പതിമാര്‍ക്ക് ആശംസകള്‍ വന്ന് നിറഞ്ഞത്. ഇരുവരുടെയും പ്രണയകഥയും ഇപ്പോള്‍ വരെയുള്ള രസകരമായ കാര്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

  എത്രയോ കാലങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും. ഒരു പരസ്യത്തിന്റെ ഷൂട്ടിനിടെയാമ് ഇരുവരും കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും. പിന്നീട് ഇഷ്ടത്തിലായി. 2017 ല്‍ വിവാഹിതരുമായി. വീരുഷ്‌ക എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ ഇരുവരും അറിയപ്പെടുന്നത്. ഇപ്പോള്‍ ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ഈ സന്തോഷവിവരം ഇരുവരും ചേര്‍ന്ന് പങ്കുവെച്ചത്. 2021 ജനുവരിയില്‍ കുഞ്ഞ് പിറക്കുമെന്ന കാര്യം കൂടി ഇവര്‍ വ്യക്തമാക്കിയിരുന്നു.

  2013 ലാണ് ഒരു ഷാംപൂവിന്റെ പരസ്യത്തിന് വന്ന ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. താന്‍ അന്ന് കുറച്ച് പരിഭ്രമിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ കോലി പറഞ്ഞിരുന്നു. സെറ്റിലേക്ക് എത്തിയ അനുഷ്‌ക ഒരു ഹൈ ഹീല്‍സ് ഒക്കെ ഇട്ടാണ് നടന്ന് വന്നത്. അതോടെ എനിക്ക് അത്രയും പൊക്കമില്ലെന്ന് മനസിലാക്കിയ ഞാന്‍ നിങ്ങള്‍ക്ക് ഹൈ ഹീല്‍സ് ചേരില്ലെന്ന് പറഞ്ഞു. എക്‌സ് ക്യൂസ് മീ എന്നായിരുന്നു അവളുടെ മറുപടി. പെട്ടെന്ന് ഞാന്‍ അതൊരു തമാശയാണെന്ന് പറഞ്ഞു. എന്നാല്‍ ആ സമയത്ത് എന്റെ തമാശ വേണ്ടായിരുന്നു എന്ന് തോന്നി പോയി. ഞാനൊരു മണ്ടനായത് പോലെയാണ് അപ്പോള്‍ തോന്നിയത്. സത്യം പറഞ്ഞാല്‍ അവള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു എന്നും വീരാട് പറഞ്ഞിരുന്നു.

  Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam

  ഇവരുടെ സൗഹൃദത്തെ കുറിച്ച് മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്ക് ശേഷം 2014 ലാണ് ഞങ്ങള്‍ ഒന്നും ഒളിച്ചുവെക്കുന്നില്ലെന്ന് പറഞ്ഞ് ഔദ്യോഗികമായി പ്രണയബന്ധം ഇരുവരും പുറത്ത് വിട്ടത്. പൂനെ യില്‍ വെച്ച് നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരത്തിനെത്തിയപ്പോഴാണ് ഇരുവരെയും ഒന്നിച്ച് പുറംലോകം കാണുന്നത്. അതുപോലെ 2014 ല്‍ ശ്രീലങ്കയുമായിട്ടുള്ള മത്സരത്തിനിടെ ക്രിക്കറ്റ് ബാറ്റിലുടെ അനുഷ്‌കയ്ക്ക് വീരാട് നല്‍കിയ ഫൈ്‌ളിയിംഗ് കിസും വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. വീരാടിന്റെ സ്‌നേഹ ചുംബനം പറന്ന് വന്നപ്പോള്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അനുഷ്‌ക അത് സ്വീകരിക്കുകയായിരുന്നു.

  അനുഷ്‌കയുടെ സിനിമയെ പ്രശംസിച്ച് കൊണ്ട് വീരാട് എഴുതിയ കുറിപ്പിലും എന്റെ പ്രണയിനി എന്നായിരുന്നു സൂചിപ്പിച്ചത്. എന്നാല്‍ പിന്നീട് വീരാടിന്റെ ക്രിക്കറ്റ് പിച്ചില്‍ നിന്നുള്ള മോശം പ്രകടനം അനുഷ്‌കയെ ബാധിച്ച് തുടങ്ങി. പലരും അനുഷ്‌കയെ പഴിചാരന്‍ തുടങ്ങിയതോടെ അതില്‍ വിശദീകരണവുമായി വീരാട് എത്തിയിരുന്നു. എന്നാല്‍ അനുഷ്‌കയെ വീരാട് സോഷ്യല്‍ മീഡിയയില്‍ നിന്നും അണ്‍ഫോളോ ചെയ്യുന്നുവെന്നും ഇവരുടെ പ്രണയം അവസാനിച്ചെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നു.

  വേര്‍പിരിഞ്ഞു എന്ന് പല തവണ ഗോസിപ്പുകള്‍ വരുന്നതിനൊപ്പം തന്നെ അനുഷ്‌കയുടെയും വീരാടിന്റെയും വിവാഹനിശ്ചയം നടന്നുവെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അങ്ങനെ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ 2017 ഡിസംബറിലായിരുന്നു വിരാടും അനുഷ്‌കയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അധികം ആരെയും അറിയാക്കാതെ ഇംഗ്ലണ്ടില്‍ വെച്ചാണ് കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ താരവിവാഹം നടന്നത്.

  English summary
  Virat Kohli And Anushka Sharma Love Story: The Couple Met Each Other During A Shampoo Advertisement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X