ബീച്ചില്‍ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം കോലിയുടെ സെല്‍ഫി! ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡ് ആരാധകര്‍ ഒന്നടങ്കം ഏറയെിഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. താരജോഡികളുടെ പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. കോലിയുടെയും അനുഷ്‌കയുടെതുമായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുണ്ട്.

അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുളള വിരാട് കോഹ്ലിയുടെ പുതിയ ചിത്രം വൈറലായിരുന്നു. കോലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്. വിദേശത്ത് വൊക്കേഷന്‍ സമയത്ത് എടുത്ത ഒരു ത്രോബാക്ക് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
അടുത്തിടെ കോഹ്ലിയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി അനുഷ്‌കയും പോയിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നെടുത്ത താരദമ്പതികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും എത്താറുണ്ട് അനുഷ്‌ക.
അടുത്തിടെ അനുഷ്‌കയുടെതായി പുറത്തിറങ്ങിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു, ഷാരൂഖ് ഖാന്റെ നായികയായുളള സീറോ എന്ന ചിത്രമായിരുന്നു അനുഷ്‌ക ശര്‍മ്മയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം പുതിയ സിനിമകളൊന്നും നടിയുടെതായി പുറത്തിറങ്ങിയിരുന്നില്ല.


Click it and Unblock the Notifications