ഒടുവില്‍ അനുഷ്‌കയും വിരാടും വിവാഹിതരാകുന്നു! വിവാഹ വേദിയ്‌ക്കൊരു പ്രത്യേകതയുണ്ട്!!
ബോളിവുഡില്‍ നിന്നും ക്രിക്കറ്റില്‍ പ്രണയ ബന്ധം പലപ്പോഴും നടക്കാറുള്ളതാണ്. അതില്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയുടെയും ബന്ധം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുഷകയും കോലിയും വിവാഹിതരാകാന്‍ പോവുകയാണെന്നാണ് പറയുന്നത്.
മാധ്യമങ്ങള്‍ ഇരുവരുടെയും വിവാഹം ഉറപ്പിച്ചെങ്കിലും താരങ്ങള്‍ ഇനിയും വിവാഹക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. എന്നാല്‍ അടുത്ത ആഴ്ച അനുഷ്‌കയും വിരാടും വിവാഹം കഴിക്കുകയാണെന്നും അത് എവിടെ നിന്നാണെന്നുള്ള കാര്യങ്ങളടക്കം പുറത്ത് വന്നിരിക്കുകയാണ്.

കോലി അനുഷ്‌ക വിവാഹം
ഇന്ത്യ മുഴുവനും കാത്തിരിക്കുന്ന താരവിവാഹമാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയുടെയും. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുഷ്‌കയും വിരാടും അടുത്ത ആഴ്ച വിവാഹിതരാകാന്‍ പോവുകയാണെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് താരങ്ങള്‍ കൂടുതല്‍ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല.

വിവാഹ വേദി ഇവിടെയാണോ?
ഇറ്റലിയിലെ മിലാനില്‍ നിന്നുമായിരിക്കും വിവാഹമെന്ന് ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും കോലി ആദ്യമായി സെഞ്ചൂറി നേടിയ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നുമായിരിക്കുമെന്നുമാണ് പറയുന്നത്. ഇത് സംബന്ധിച്ച് അഡ്‌ലെയ്ഡ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സി ഇ ഒ മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ്.

വിവാഹത്തിന്റെ പ്രത്യേകതകള്‍
ഇരുവരുടെയും വിവാഹത്തിന് ആതിഥ്യം വഹിക്കാന്‍ ഞങ്ങള്‍ ത്രില്ലടിച്ചിരിക്കുകയാണെന്നും വിവാഹത്തിന് വേണ്ടി ഇരുപതില്‍പരം വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ തനതായ ഭക്ഷണവും വൈനുമാണ് ഒരുക്കുന്നത്. ആര്‍ക്കും മറക്കാന്‍ പറ്റാത്ത ദിവസമായിരിക്കുമെന്നാണ് അഡ്‌ലെയ്ഡ് ഗ്രൗണ്ടിന്റെ സി ഇ ഒ ആന്‍ഡ്രൂസ് ഡാനിയല്‍ പറയുന്നത്.

വിരാടിന്റെ ഭാഗ്യ സ്ഥലം
2012 ലായിരുന്നു വിരാട് ആദ്യമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. അതിനൊപ്പം ട്വന്റി ട്വന്റിയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയതു ഇവിടെ നിന്നു തന്നെയായിരുന്നു. ഇതാണ് വിവാഹവേദി അവിടെയാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോസിപ്പ്
അനുഷ്‌കയും വീരാടും നല്ല ബന്ധമായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് പിരിയാനുള്ള ശ്രമങ്ങള്‍ നടത്തിയതായി വാർത്തയുണ്ടായിരുന്നു. പക്ഷെ അതിന് കഴിയില്ലെന്ന് താരങ്ങള്‍ പലപ്പോഴും തെളിയിക്കുകയായിരുന്നു.


Click it and Unblock the Notifications











