ജിമ്മില്‍ ഒന്നിച്ച് വര്‍ക്കൗട്ട് ചെയ്ത് അനുഷ്‌കയും വിരാടും! വീഡിയോ വൈറല്‍! കാണൂ
ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരറാണിമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ്മ. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിലൂടെയാണ് അനുഷ്‌ക ബോളിവുഡില്‍ മുന്‍നിര നായികയായി ഉയര്‍ന്നത്. അനുഷ്‌കയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്.
വിരാട് കോഹ്ലിയുമായുളള വിവാഹ ശേഷവും അനുഷ്‌ക സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു. വിരുഷ്‌ക ദമ്പതികളുടെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. അടുത്തിടെ അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷം വിരാട് നടത്തിയതെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബാംഗ്ലൂരില്‍ ഐപിഎല്‍ ടൂര്‍ണമെന്റിനിടെയായിരുന്നു അനുഷ്‌കയുടെ പിറന്നാളാഘോഷം വിരാട് നടത്തിയിരുന്നത്..കോഹ്ലിയുടെയും അനുഷ്‌കയുടെയും ചിത്രങ്ങള്‍ എപ്പോള്‍ വന്നാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ ദിവസം വിരാടും അനുഷ്‌കയും ഒരുമിച്ചുളള വര്‍ക്കൗട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിരാട് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരുമിച്ചുളള പരിശീലനം എപ്പോഴും മികച്ചതാവാറുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വിരാട് കുറിച്ചിരിക്കുന്നത്. അതേസമയം രണ്‍ബീര്‍ കപൂറിന്റെ സഞ്ജു എന്ന ചിത്രമാണ് അനുഷ്‌കയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയായാണ് അനുഷ്‌ക എത്തുന്നത്. പികെ എന്ന ചിത്രത്തിനു ശേഷം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് സഞ്ജു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിലും പോസ്റ്ററിലുമെല്ലാം തന്നെ അനുഷ്‌ക തിളങ്ങിയിരുന്നു


Click it and Unblock the Notifications











