കോലിയുടെ മോശം പ്രകടനത്തിന് പഴി കേട്ടത് അനുഷ്‌കയ്ക്ക്! അവളെ കണ്ടതാണ് ഏറ്റവും വലിയ കാര്യമെന്ന് വിരാട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കോലിയുടെ കരിയറിലെ ഏറ്റവും വലിയ റെക്കോര്‍ഡുകള്‍ കീഴടക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇതിനിടയിലും ഭാര്യ അനുഷ്‌കയുടെ സാന്നിധ്യം ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്.

മുന്‍പ് അനുഷ്‌കയെ ഏറെ വിമര്‍ശിച്ചിരുന്നവര്‍ ഇന്ന് അവരെ വാനോളം പുകഴ്ത്തുന്നതാണ് കണ്ട് വരുന്നത്. കോലി മികച്ച പ്രകടനം കാഴ്ച വെക്കാത്തതിന്റെ കാരണം ഭാര്യയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അത്രത്തോളം താഴ്ത്തിക്കെട്ടുന്ന തലത്തിലേക്ക് എത്തിയ താരങ്ങള്‍ ഇന്ന് എല്ലാവരുടെയും മനം കവര്‍ന്നിരിക്കുകയാണെന്ന് പറയാതെ വയ്യ.

virushka

2023 ക്രിക്കറ്റ് ലോകക്കപ്പിന്റെ ഫൈനല്‍ നടക്കാന്‍ പോവുകയാണ്. സെമി ഫൈനലില്‍ ക്രിക്കറ്റ് ദൈവമായി വാഴ്ത്തുന്ന സച്ചിന്റെ റെക്കോര്‍ഡാണ് വിരാട് കോലി മറികടന്നത്. ഇതോടെ ക്യാമറ കണ്ണുകള്‍ അനുഷ്‌കയിലേക്കും തിരിഞ്ഞു. തന്റെ നേട്ടത്തിന് പിന്നാലെ വിരാട് ആദ്യം നോക്കിയത് ഭാര്യയെയാണ്. പിന്നീടുള്ള താരത്തിന്റെ ഓരോ നീക്കങ്ങളും ക്യാമറയിലൂടെ പുറത്ത് വന്നു. ഗാലറിയിലിരുന്ന് ഭര്‍ത്താവിന്റെ സന്തോഷത്തിനൊപ്പം തുള്ളിച്ചാടുന്ന നടിയെയും കാണാമായിരുന്നു.

ഇതോടെ താരങ്ങളുടെ പ്രണയവും വിവാഹജീവിതവുമൊക്കെ വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. എന്നാല്‍ കോലിയുടെ മോശം പ്രകടനങ്ങള്‍ക്കെല്ലാം പഴി കേള്‍ക്കേണ്ടി വന്നതും ഇതേ അനുഷ്‌കയ്ക്കാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. 2018 ല്‍ ഐപിഎല്ലില്‍ കോലിയുടെ ടീമിന്റെ മോശം പ്രകടനം അനുഷ്‌കയെ കെട്ടിപ്പിടിച്ചിരുന്നത് കൊണ്ടാണെന്ന് വരെ വിമര്‍ശകര്‍ പറഞ്ഞിരുന്നു.

നടി ഗര്‍ഭിണിയായതോട് കൂടി ഇത്തരം കമന്റുകള്‍ കൂടുകയും ചെയ്തിരുന്നു. അങ്ങനെ നിരന്തരം തന്റെ പേര് വന്നതോട് കൂടി ക്രിക്കറ്റിലേക്ക് തന്നെ വലിച്ചിടുന്നത് എപ്പോഴാണ് അവസാനിക്കുക എന്നും ഇതിപ്പോള്‍ 2020 ആയെന്നും അന്ന് നടി തുറന്ന് പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നത് കാരണമായിരുന്നു അനുഷ്‌ക അന്ന് പ്രതികരിച്ചത്.

അതൊക്കെ പഴംക്കഥകള്‍ ആയെന്ന് പറയാം. ഇപ്പോള്‍ ഓരോ മത്സരത്തിനും ഇടയിലുള്ള വിരാടിന്റെയും അനുഷ്‌കയുടെയും ചലനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. വിരുഷ്‌ക നിമിഷങ്ങള്‍ എന്ന ടൈറ്റിലിലാണ് ഓരോ വീഡിയോസും പുറത്ത് വരുന്നത്.

virushka

മുന്‍പ് ഗര്‍ഭിണിയായ അനുഷ്‌കയോട് ഭക്ഷണം കഴിച്ചോ എന്നും ഓക്കെ അല്ലേ എന്നുമൊക്കെ ആംഗ്യത്തിലൂടെ വിരാട് ചോദിക്കുന്നതുമൊക്കെ ഇപ്പോഴും വൈറലാണ്. ഡ്രസ്സിങ് റൂമിന് മുകളിലുള്ള അനുഷ്‌കയെ താഴെ നിന്ന് ഏന്തി വലിഞ്ഞ് നോക്കുന്നതും പരസ്പരം ചുംബനങ്ങള്‍ കൈമാറുന്നതുമൊക്കെ ഇപ്പോള്‍ വൈറലാണ്.

2017 ലായിരുന്നു അനുഷ്‌കയും വിരാടും വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. 2020 ല്‍ നടി ഗര്‍ഭിണിയാവുകയും ഒരു മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. തന്റെ ജീവിതത്തെ മാറ്റി മറിച്ചൊരു സംഭവത്തെ കുറിച്ച് ചോദിച്ചാല്‍ അത് അനുഷ്‌കയെ കണ്ടുമുട്ടിയതാണെന്നാണ് വിരാട് പറഞ്ഞിട്ടുള്ളത്.

ജീവിതത്തിന്റെ മറുവശം താന്‍ കണ്ടത് അനുഷ്‌ക വന്നതിന് ശേഷമാണ്. അത് തനിക്ക് പുതിയൊരു കാഴ്ചപ്പാട് നല്‍കിയതായിട്ടും വിരാട് മുന്‍പ് തുറന്ന് സംസാരിച്ചിരുന്നു. നിലവില്‍ മകള്‍ വാമികയുടെ കൂടെ ഭര്‍ത്താവിന്റെ കളി കാണാന്‍ അനുഷ്‌കയും എത്തിയിരിക്കുകയാണ്.

ഇന്നത്തെ മത്സരത്തില്‍ നിന്നും താരങ്ങളുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നത്. അതേ സമയം അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ചില കഥകളും പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ താരങ്ങള്‍ വ്യക്തത വരുത്തിയിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X