പ്രിയതമയ്ക്കായി സർപ്രൈസ് പാർട്ടിയൊരുക്കി ഒരുക്കി വിരാട് കോലി!! അനുഷ്കയുടെ പിറന്നാൾ ആഘോഷം
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതിമാരാണ് ക്രിക്കറ്റ് താരം വീരാട് കോലിയും ബോളിവുഡ് താരം അനുഷ്ക ശർമയും. ഇവരുടെ പ്രണയവും വിവാഹവും ആരാധകരുടെ ഇടയിൽ വൻ ആഘോഷമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിലെടിനിലാണ് 2017 ഡിസംബറിൽ ഇവർ വിവാഹിതരായത്. വിവാഹ ശേഷവും തങ്ങളുടെ ജോലിയുമായി ഇരുവരും മുന്നോട്ട പോകുകയാണ്.
സമൂഹ മാധ്യങ്ങളിൽ ഇരുവരും സജീവമാണ്. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും മറ്റും ആരാധകരുമായി താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ജോലി സംബന്ധമായ തിരക്കുകൾക്കിടയിലും ജീവിതത്തിലെ മനോഹരമായ മൂഹൂർത്തങ്ങൾ ഇരുവരും ആഘോഷിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അനുഷ്കയുടെ പിറന്നാൾ ആഘോഷമാണ്. ഇക്കുറി സ്പെഷ്യൽ പിറന്നാൾ ആഘോഷമായിരുന്നു.

മെയ് ദിനത്തിൽ
ലോക തൊഴിലാളി ദിനമായ മെയ് 1 നാണ് അനുഷ്കയുടെ പിറന്നാൾ. ഇക്കുറി ഗംഭീര സർപ്രൈസാണ് ഭർത്താവ് വിരാട് കോലി താരത്തിന് നൽകിയത്. വളരെ സ്വകാര്യമായിട്ടായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്യ കൂടാതെ തന്റെ പ്രിയതമയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കിയായിരുന്നു പിറന്നാൾ ആഘോഷിച്ചത്.

ഐപിഎൽ
ഐപിഎൽ മത്സരങ്ങൾ നടക്കുകയാണ്. ഇതിനിടയിൽ നിന്നാണ് പ്രയതമയുടെ പിറന്നാൾ ആഘോഷിക്കായി കോലി എത്തിയത്. താരങ്ങളുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഐപിഎൽ ടെൻഷൻ മാറുന്ന് അനുഷ്കയ്ക്കൊപ്പം ആഘോഷിക്കുകയാണ് താരം.

പരസ്യത്തിലൂടെ തുടങ്ങിയ പ്രണയം
ക്രിക്കറ്റ് മാത്രമല്ല അഭിനയത്തിലും കോലി മിടുക്കനാണ്. അനുഷ്ക-കോലി ജീവിതത്തിൽ പരസ്യത്തിന് നിർണ്ണായകമായ ഒരു പങ്കുണ്ട്. പരസ്യ ചിത്രങ്ങളായിരുന്നു ഇവരെ അടുപ്പിച്ചത്. ആദ്യ സൗഹൃദം പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിൾ വീഡോയോ കോളിന്റെ പരസ്യം സൂപ്പർ ഹിറ്റാണ്.

ലളിതമായുള്ള ആഘോഷം
വളരെ ലളിതമായിട്ടുള്ള വിവാഹമായിരുന്നു ഇവരുടേത്. 2017 ഡിസംബറിലായിരുന്നു ഇറ്റലിയിൽവെച്ചായിരുന്നു താര വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു. ആഘോഷങ്ങൾ തികച്ചും സ്വകാര്യമായിട്ടാണ് ഇവർ ആഘോഷിക്കാറുളലത്. ഇക്കുറി അനുഷ്കയുടെ പിറന്നാളും അങ്ങനെ തന്നെയാണ്.

ആശംസകൾ നേർന്ന്
അനുഷ്കയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിച്ചുണ്ട്. കോലിയുടേയും അനുശഷ്കയുടേയും ക്യൂട്ടസ്റ്റ് റൊമാന്റിക് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ആരാധകർ ആശംസ നേർന്നത്. അത്രയധികം പ്രേക്ഷക പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇവർ. ഷാരൂഖ് ഖാൻ ചിത്രമായ സീറോയായിരുന്നു ഏറ്റവും അവസാനം പുറത്തിറങ്ങിയ അനുഷ്ക ചിത്രം.
@AnushkaSharma & @imVkohli goofing around - via @DaleSteyn62’s insta story 🤪🔫💕🎥 #Virushka pic.twitter.com/jqknSlwgMC
— Anushka Sharma News (@AnushkaNews) April 23, 2019


Click it and Unblock the Notifications











