താൻ അനുഷ്കയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ല, കാരണം ഇതാണ്, തുറന്ന് പറഞ്ഞ് വിരാട് കോലി...
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും. ലോകമെമ്പാടും ഇവർക്ക് കൈനിറയെ ആരാധകരാണുള്ളത്. ഏറെ ചർച്ചായായ വിവാഹമായിരുന്നു ഇവരുടേത്. സുഹൃദം, പ്രണയം, ബ്രേക്കപ്പ് എന്നിങ്ങനെ ഒരു ബോളിവുഡ് സിനിമയുടെ എല്ലാ ചേരുവകളും ഇവരുടെ ലവ് സ്റ്റോറിയിൽ ഉണ്ടായിരുന്നു. പ്രണയത്തിലായിരുന്നപ്പോൾ പിണക്കവും വഴക്കുമായിരുന്നെങ്കിൽ ജീവിതം ആരംഭിച്ചപ്പോൾ മറ്റൊരു അനുഷ്കയേയും കോലിയേയുമായിരുന്നു കണ്ടത്.
ടൈം പാസ് പ്രണയമെന്ന് പാപ്പരാസികൾ വിധിയൊഴുതിയ ബന്ധമായിരുന്നു ഇവരുടേത്. ഈ മുൻവിധികളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു ഇവരുടെ ജീവിതം. പ്രണയ വിവാഹമായിരുന്നെങ്കിലും ഒരിക്കൽ പോലും അനുഷ്കയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ലെന്ന് കോലി. ഫുട്‌ബോൾ സൂപ്പർ താരം സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് കോലി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നടത്തിയ പ്രണയ വിവാഹത്തെ കുറിച്ച് കോലി പറഞ്ഞത് ഇങ്ങനെയാണ്...

സുനിൽ ഛേത്രി ഇതിനെ കുറിച്ച് താരത്തിനോട് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെയാണ്.ഞാൻ കരുതുന്നത് നമ്മൾ ജീവിതം തുറന്ന് ജീവിക്കുകയാണെങ്കിൽ, അല്ലെങ്കിൽ തുറന്ന് സ്നേഹിക്കുകയാണെങ്കിൽ അങ്ങനെ ഒരു പ്രത്യേക ദിവസമൊന്നും ഉണ്ടാകില്ല.. വാലന്റൈന്ർസ് ഡേയോ അങ്ങനെയുളളതൊന്നും ഉണ്ടാകില്ല. ഇത് ശരിയാണെന്ന് അനുഷ്കയും പറയുകയും ചെയ്തു. ഞങ്ങൾ വിവാഹം കഴിക്കുമെന്ന് പരസ്പരം അറിയാമായിരുന്നു. ഇതിനെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അതുപോലെ തന്ന എല്ലാം സുഗമമായി നടക്കുകയും ചെയ്തു. ഒരുമിച്ച് ജീവിതം ആരംഭിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരായിരുന്നു. എല്ലാം വിചാരിച്ചത് പോലെ നടക്കുകയു ചെയ്തു.,

വിവാഹത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയത് അനുഷ്കയായിരുന്നു എന്നും കോലി സിനിൽ ഛേത്രിയുമായുള്ള ലൈവ് സെക്ഷനിൽ പറഞ്ഞു. ആ സമയം ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു താൻ. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും അനുഷ്ക ഇടപെട്ടാണ് നത്തിയത്. വ്യാജ ഈ-മെയിൽ ഐഡ ഉപയോഗിച്ചായിരുന്നു അനുഷ്ക കാര്യങ്ങൾ പ്ലാൻ ചെയ്തത് കോലി പറഞ്ഞു.

സ്വന്തം ജീവതം സിനിമയാക്കുകയാണെങ്കിൽ നായകവേഷത്തിൽ അഭിനയിക്കുമോ എന്നും ഛേത്രി കോലിയോട് ചോദിച്ചിരുന്നു. അനുഷ്ക കൂടെ അഭിനയിക്കുകയാണെങ്കിൽ ക്യാമറക്ക് മുന്നിലെത്താൻ ഒരുക്കമാണെന്ന് കോലി വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് ഇങ്ങനെ. അനുഷ്‌ക കൂടെയുണ്ടാകുമെങ്കിൽ ഞാൻ തീർച്ചയായും ജീവചരിത്ര സിനിമയിൽ അഭിനയിക്കും. പക്ഷേ, എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ നീക്കാൻ ഞാനാഗ്രഹിക്കുന്നു. എനിക്ക് ഫുട്‌ബോൾ കളിക്കാനും അറിയാം. എന്നു കരുതി നിങ്ങളെന്നെ ഐ.എസ്.എല്ലിൽ എടുക്കില്ലല്ലോ- കോലി പറഞ്ഞു.

അതേസമയം, സ്വന്തം ജീവചരിത്രത്തിലാണെങ്കിൽ അഭിനയം തനിക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. കാരണം എന്റെ റോൾ നന്നായി ചെയ്യാൻ എനിക്കാവുമെന്നാണ് പ്രതീക്ഷ. എന്റെ റോൾ എന്നേക്കാൾ നന്നായി ചെയ്യുന്ന വേറെ ആളുണ്ടെങ്കിൽ ഞാൻ കൊള്ളരുതാത്തവനാവും. എനിക്ക് അഭിനയിക്കാം അറിയാം എന്നു കരുതുന്നവരുണ്ട്. പരസ്യങ്ങളിൽ അഭിനയിക്കുക എന്നാൽ എ പോയിന്റിലേക്ക് ബി പോയിന്റിലേക്ക് പോവുക എന്നതു മാത്രമാണ്. ആർക്കും അത് പഠിക്കാവുന്നതേയുള്ളൂ. അഭിനയം ഒരു കലയാണ്. ഞാൻ കലാകാരനല്ല. ഞാനൊരു പ്രൊഫഷണൽ ക്രിക്കറ്ററാണ്-കോലി ലൈവ് സെക്ഷനിൽ പറഞ്ഞു.


Click it and Unblock the Notifications