അവള്‍ക്കൊപ്പം ആദ്യമായാണ് ഇത്രയും സമയം ചിലവഴിച്ചത്! കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ഞങ്ങള്‍

By Prashant V R

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി അനുഷ്‌ക ശര്‍മ്മ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് ബോളിവുഡിലെ മുന്‍നിര നായികയായി നടി തിളങ്ങിയത്. വിരാട് കോഹ്ലിയുമായുളള പ്രണയവും വിവാഹവുമെല്ലാം നടിയുടെതായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു താരദമ്പതികളുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള ചിത്രങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.

ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരദമ്പതികള്‍ കൂടിയാണ് ഇവര്‍. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് അനുഷ്‌ക ഗര്‍ഭിണിയാണെന്നുളള വിവരം കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഗര്‍ഭിണിയായ ശേഷം അനുഷ്‌കയ്‌ക്കൊപ്പം എടുത്ത ഒരു ചിത്രമായിരുന്നു വിരാട് കോഹ്ലി പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും സഹതാരങ്ങളും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

2017ലായിരുന്നു ഏറെനാളത്തെ

2017ലായിരുന്നു ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ കോലിയും അനുഷ്‌കയും വിവാഹിതരായത്. ബോളിവുഡ് സിനിമാ ലോകവും ക്രിക്കറ്റ് ആരാധകരും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹം നടന്ന് മൂന്ന് വര്‍ഷമാകുന്ന സമയത്താണ് ഇരുവരും കുഞ്ഞതിഥി എത്തുന്ന സന്തോഷം പങ്കുവെച്ചത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ആദ്യത്തെ കണ്‍മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നതെന്നാണ് അനുഷ്‌കയും വിരാട് കോഹ്ലിയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചത്.

താരദമ്പതികള്‍ക്ക്

താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരായിരുന്നു സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. അതേസമയം അച്ഛനാകാന്‍ പോവുന്ന സന്തോഷം അടുത്തിടെ നടന്നൊരു അഭിമുഖത്തിലും വിരാട് കോഹ്ലി പങ്കുവെച്ചിരുന്നു. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ യൂടൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

ഇത് നല്ലൊരു ഫിലീംഗാണെന്ന്

ഇത് നല്ലൊരു ഫിലീംഗാണെന്ന് അച്ഛനാവാന്‍ പോകുന്നതിനെ കുറിച്ച് നടന്‍ പറയുന്നു. ഇത് നിങ്ങളുടെ കാഴ്ചപ്പാടിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഇതൊരു മനോഹരമായ ഫിലീംഗാണ്. ഈ സമയം എന്തുതോന്നുന്നുവെന്ന് വിവരിക്കുക ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങള്‍ അത് കണ്ടെത്തിയപ്പോള്‍ ഞങ്ങള്‍ ചന്ദ്രനു മുകളിലായിരുന്നു. ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, അത് നമ്മില്‍ പകര്‍ന്ന സ്‌നേഹം അതിശയകരമായിരുന്നു.

ഞങ്ങളെ കുറിച്ച്

ഞങ്ങളെ കുറിച്ച് വളരെ ആത്മാര്‍ത്ഥമായി ഇമോഷണലായും സന്തോഷപരമായും ആളുകള്‍ പ്രതികരിച്ചു. മൂന്നാമത്തെയാള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തുവാനായി കാത്തിരിക്കുകയാണ്. വിരാട് കോഹ്ലി പറയുന്നു. അതേസമയം കൊറോണ കാലത്ത് അനുഷ്‌കയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായതിന്റെ സന്തോഷവും കോഹ്ലി പങ്കുവെച്ചു. ഈ സമയത്ത് ഞാനും അനുഷ്‌കയും വീട്ടില്‍ തന്നെയായിരുന്നു.

ഇതിന് മുന്‍പ്

ഇതിന് മുന്‍പ് ഞങ്ങള്‍ക്ക് ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍, ഞങ്ങള്‍ കാണുവാന്‍ തുടങ്ങിയ കാലം മുതല്‍ ഈ സമയത്താണ് ഒരുമിച്ച് ചെലവഴിക്കാന്‍ കൂടൂതല്‍ സമയം ലഭിച്ചത്. വീട്ടിലായിരിക്കുക, നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയുമായി നിങ്ങളുടെ സ്വന്തം വീട്ടില്‍ ആയിരിക്കുക, നിങ്ങള്‍ക്ക് ഇതിലും മികച്ചത് ഒന്നും കിട്ടാനില്ല, അഭിമുഖത്തില്‍ വിരാട് കോഹ്ലി പറഞ്ഞു.

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X