ഭാര്യയില്‍ നിന്നും ചിലത് പഠിച്ചു; അനുഷ്‌ക അമ്മയായപ്പോഴാണ് ആ തിരിച്ചറിവ് തനിക്കുണ്ടായതെന്ന് വിരാട് കോലി
ബോളിവുഡില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടാറുള്ള താരദമ്പതിമാരാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാടും ബോൡവുഡ് നടിയായ അനുഷ്‌കയും പ്രണയിച്ചതും വിവാഹിതരായതുമൊക്കെ ആരാധകരെ ആവേശത്തിലാക്കി കൊണ്ടായിരുന്നു.
തിരക്കുകള്‍ക്കിടയിലും മകള്‍ വാമികയുടെ കൂടെ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. അടുത്തിടെ അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയായെന്നും വൈകാതെ താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാന്‍ പോവുകയാണെന്നുമുള്ള പ്രചരണവും ഉണ്ടായിരുന്നു.

സ്വപ്‌നതുല്യമായ ഡെസ്റ്റിനേഷന്‍ വിവാഹവും സോഷ്യല്‍ മീഡിയയിലടക്കമുള്ള സ്‌നേഹ പ്രകടനവും പരസ്പരമുള്ള പിന്തുണകളിലൂടെയുമൊക്കെ ഇരുവരും പവര്‍ഫുള്‍ കപ്പിള്‍സാണെന്ന് ആരാധകര്‍ പോലും ഒരുപോലെ പറയും. അതിന് ഏറ്റവും വലിയ ഉദ്ദാഹരണം അടുത്തിടെ വീരാട് അനുഷ്‌കയെ പറ്റി പറഞ്ഞ ചില കാര്യങ്ങളാണ്.
2017 ല്‍ വിവാഹിതരായ താരങ്ങള്‍ 2021 ലാണ് മകള്‍ വാമികയ്ക്ക് ജന്മം കൊടുക്കുന്നത്. മകളുടെ വരവോടെ അവരുടെ യാത്ര രക്ഷാകര്‍തൃത്വത്തിലേക്ക് വികസിച്ചു. അനുഷ്‌ക തന്റെ കരിയറും മാതൃത്വവും സന്തുലിതമാക്കി കൊണ്ട് പോകുന്നതിനെ അഭിനന്ദിച്ച് കൊണ്ടാണ് വിരാട് എത്തിയത്. മാത്രമല്ല ഭാര്യയില്‍ നിന്ന് താന്‍ പഠിച്ച വിലപ്പെട്ട പാഠങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
റോങ്ങ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുഷ്‌ക ശര്‍മ്മയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് വിരാട് മനസ് തുറന്നത്. ആദ്യമായി അനുഷ്‌കയെ കണ്ടുമുട്ടിയതിനെ കുറിച്ചും വളരെ യാദൃശ്ചീകമായിട്ടുള്ള അവരുടെ യാത്രയെ കുറിച്ചും പറയുന്നതിനിടയിലാണ് അനുഷ്‌കയിലെ അമ്മയെ പറ്റി സൂചിപ്പിച്ചത്.

കുടുംബജീവിതം വളരെ അത്ഭുതകരമായൊരു പ്രക്രിയയാണെന്നാണ് വിരാട് പറയുന്നത്. അനുഷ്‌കയുമായി ഒന്നിച്ചതിന് ശേഷം വ്യക്തിത്വവും സ്വത്വവുമൊക്കെ പെട്ടെന്ന് തന്നെ ഇരുവര്‍ക്കുമിടയില്‍ മാറി. ശരിക്കും ഇതെല്ലാം ഒരു അനുഗ്രഹമായിട്ടാണ് താന്‍ കാണുന്നത്. സമാനമായ രീതിയില്‍ മുന്നോട്ട് പോകുന്നതിന് രണ്ടാളും ചേര്‍ന്ന് നടത്തുന്ന പരിശ്രമം വളരെ വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
മകള്‍ വാമികയുടെ വരവോടെ അനുഷ്‌കയുടെ മാതൃത്വത്തിലേക്കുള്ള യാത്രയും അതില്‍ തനിക്കുണ്ടായ ആശ്ചര്യവും താരം പ്രകടിപ്പിച്ചു. 'ഒരു അമ്മയാകാന്‍ ആവശ്യമായ ശക്തി അവള്‍ക്കുള്ളില്‍ വന്നതിനെ താന്‍ അഭിനന്ദിക്കുകയാണ്. കാരണം അനുഷ്‌ക തന്റെ കരിയറും മാതൃത്വവും ഒന്നിച്ച് മനോഹരമായി തന്നെ കൈകാര്യം ചെയ്യുന്നത് താന്‍ കണ്ടു.
'അമ്മയാവാന്‍ ഒരുങ്ങുന്നതിനിടയില്‍ അവള്‍ ഒരു സിനിമ മുഴുവന്‍ ഷൂട്ട് ചെയ്തു. നിങ്ങളുടെ ജീവിതപങ്കാളി അമ്മയാകുന്നത് കാണുമ്പോഴായിരിക്കും ഒരു സ്ത്രീയുടെ കരുത്ത് എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്നതെന്നാണ്', വിരാട് അഭിപ്രായപ്പെടുന്നത്. മാത്രമല്ല അനുഷ്‌കയില്‍ നിന്നും താന്‍ പഠിച്ച ചില കാര്യങ്ങളും താരം സൂചിപ്പിച്ചു.
'നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ലെങ്കില്‍ പോലും സത്യത്തിനൊപ്പം നില്‍ക്കാനും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കാനും താന്‍ പഠിച്ചത് അനുഷ്‌കയില്‍ നിന്നാണ്'. നമ്മള്‍ സത്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പിന്നെ അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. കാരണം സത്യത്തിന് മുന്നില്‍ പുതിയൊരു വഴി തുറന്ന് കിട്ടുക തന്നെ ചെയ്യുമെന്നാണ്', അനുഷ്‌ക തനിക്ക് തന്ന ഉപദേശമെന്ന് വിരാട് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











