കോലിയുടെ മുൻ കാമുകിയെ കണ്ട് അമ്പരന്ന് ആരാധകർ; അന്ന് ഇന്ത്യയിലേക്കെത്തിയ വിദേശ താരം
വിനോദ ലോകത്തെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. കരിയറിലെ മിന്നും താരങ്ങൾ ആണെങ്കിലും രണ്ട് പേർക്കും കുടുംബ ജീവിതം പരമ പ്രധാനമാണ്. ഇതേപറ്റി വിരാടും അനുഷ്കയും തുറന്ന് സംസാരിക്കാറും ഉണ്ട്. 2017 ലാണ് ഇരുവരും വിവാഹം കഴിച്ചത്.
അനുഷ്ക ഈ സമയത്ത് ബോളിവുഡിൽ മുൻനിര നായിക നടിയായിരുന്നു. കൈനിറയെ അവസരങ്ങൾ വരവെയാണ് വിരാടുമായി നടി വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും സിനിമാ അഭിനയം തുടർന്ന അനുഷ്ക പക്ഷെ മകൾ വാമിക ജനിച്ച ശേഷം ചെറിയ ഇടവേളയെടുത്തു.

2019 ൽ പുറത്തിറങ്ങിയ സീറോ ആണ് അനുഷ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സിനിമ വൻ പരാജയം ആയിരുന്നു. ഇപ്പോൾ ചക്ട എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ് അനുഷ്ക. സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണിത്.
മറുവശത്ത് വിരാടും കരിയറിൽ പഴയ ഊർജത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്.

അനുഷ്കയുമായുള്ള വിവാഹത്തിന് മുമ്പ് വിരാടിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിൽ അക്കാലത്ത് ഏറെ വാർത്തയായ സംഭവം ആയിരുന്നു ബ്രസീലിൽ നിന്നുള്ള മോഡൻ ഇസബെല്ല ലെയ്റ്റും വിരാട് കോലിയും തമ്മിൽ ഉണ്ടായിരുന്ന പ്രണയം. 2012 ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം തലാശിൽ ഇസബെല്ല അഭിനയിച്ചിരുന്നു.
ഇതിനു ശേഷമാണ് വിരാടും ഇസബെല്ലയും പരിചയപ്പെടുന്നത്. 2012 മുതൽ 2014 വരെ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഇസബെല്ല തങ്ങൾ പ്രണയത്തിലായിരുന്നെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: വിവാഹം കഴിക്കാൻ പേടിയുണ്ട്; 39ാം വയസ്സിലും അവിവാഹിതനായി തുടരുന്നതിനെക്കുറിച്ച് ചിമ്പു

'രണ്ട് വർഷം ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു. പരസ്പര സമ്മതത്തോടെ ബന്ധം അവസാനിക്കുകയായിരുന്നു,' ഇസബെല്ല പറഞ്ഞതിങ്ങനെ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും അന്ന് പുറത്തു വന്നിരുന്നു. അതേസമയം ഇപ്പോൾ ഇസബെല്ലയും മറ്റൊരു കുടുംബ ജീവിതത്തിലേക്ക് കടന്നു. നേരത്തെ നടി തമന്ന ഭാട്ടിയയുമായി ചേർത്തും വിരാട് കോലിയുടെ പേര് ഉയർന്നു വന്നിരുന്നു.
ഇരുവരും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ആയിരുന്നു ഇത്. എന്നാൽ കോലിയുമായി തനിക്ക് സൗഹൃദം പോലുമില്ലെന്നും പ്രചരിക്കുന്നത് വ്യാജമാണെന്നും തമന്ന പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ഇസബെല്ലയുമായി പിരിഞ്ഞ ശേഷമാണത്രെ വിരാട് അനുഷ്കയുമായി പ്രണയത്തിലായത്. 2013 ൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഏറെ നാൾ നീണ്ട ഗോസിപ്പുകൾക്ക് ശേഷം തങ്ങൾ പ്രണയത്തിലാണെന്ന് വിരാടും അനുഷ്കയും തുറന്ന് പറഞ്ഞു.
2017 ൽ ഇറ്റലിയിൽ വെച്ച് ഇരുവരും വിവാഹവും കഴിച്ചു. വാമിക എന്നാൽ മകൾക്ക് അനുഷ്കയും വിരാടും നൽകിയിരിക്കുന്ന പേര്. മകളുടെ ഫോട്ടോ ഇതുവരെ താരങ്ങൾ ആരാധകരെ കാണിച്ചിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികൾക്ക് നിർദ്ദേശവും ഉണ്ട്.


Click it and Unblock the Notifications











