അമ്മയെ പോലെയാണോ അച്ഛനെ പോലെയാണോ വാമിക, കോലിയുടെ സഹോദരിയുടെ മറുപടി...
ലോകമെമ്പാടും ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷരുടെ ഇടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പേൾ മകൾ വാമികയുടെ വിശേഷമാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കുഞ്ഞിന്റെ ജനനം താരകുടുംബം ആഘോഷമാക്കുകയായിരുന്നു. കോലിയാണ് വീട്ടിൽ പുതിയ അതിഥിയെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
ജനുവരി11നാണ് കോലിയ്ക്കും അനുഷ്കയ്ക്കും വാമിക ജനിക്കുന്നത്. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരുന്നില്ല. ഈ അടുത്ത കാലത്താണ് വാമികയുടെ ചിത്രം താരങ്ങൾ പുറത്ത് വിടുന്നത്. മകളുടെ സ്വകാര്യതയെ കരുതിയായിരുന്നു പാപ്പരാസികളുടെ കണ്ണിൽ നിന്ന് കുട്ടിയെ മാറ്റി നിർത്തിയത്. പിന്നീട് വനിതദിനത്തിൽ ചിത്രം പുറത്ത് വിടുകയായിരുന്നു താരങ്ങൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോലിയുടെ സഹോദരി ഭാവനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. വാമികയെ കുറിച്ചാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. അമ്മ അനുഷ്കയെ പോലെയാണോ അച്ഛൻ കോലിയെ പോലെയാണോ മകൾ വാമിക എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇതിന് കേലിയുടെ സഹോദരി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാകിമയെ കാണാറുണ്ടോ മകൾ അച്ഛൻ കോലിയെ പോലെയാണോ അമ്മ അനുഷ്കയെ പോലെയാണോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. അതെ, അവൾ ഒരു മാലാഖയാണ് എന്നായിരുന്നു മറുപടി. കേലിയുടെ സഹോദരിയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അമ്മയാകാൻ പോകുന്ന വിവരം കോലി- അനുഷ്ക ദമ്പതിമാർ പ്രേക്ഷകരോട് പങ്കുവെച്ചത്. കുഞ്ഞ് വയറിലുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. ജനുവരിയോടെ പുതിയ അതിഥി എത്തുമെന്നു താരങ്ങൾ കുറിച്ചിരുന്നു. ഗർഭകാലം ആഘോഷമാക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായ അനുഷ്ക തന്റെ ചിത്രങ്ങളും ഗർഭകാലത്തെ വിശേഷങ്ങളും സോഷ്യമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. നല്ല കമന്റുകൾക്കൊപ്പം വിമർശനങ്ങളും തേടിയെത്തിയിരുന്നു.
Recommended Video

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു അനുഷ്കയും കോലിയും 2016 ൽ വിവാഹിതരായത്. ഇംഗ്ലണ്ടിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃതക്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അനുഷ്കക വിവാഹിതയായത്. പിന്നീട് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തുവെങ്കിലും നിർമ്മാണരംഗത്ത് അനുഷ്ക സജീവമായിരുന്നു. ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ സിനിമ നിർമ്മാതാവാണ് അനുഷ്ക ശർമ. മകളുടെ ജനനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം.


Click it and Unblock the Notifications