അനുഷ്‌കയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ.. വൈറലായപ്പോള്‍ കോലി ഡിലീറ്റ് ചെയ്തു!!
സിനിമാ ലോകത്തും ക്രിക്കറ്റ് ലോകത്തും അനുഷ്‌ക ശര്‍മ്മ - വിരാട് കോലി ദമ്പതികള്‍ സെന്‍സേഷണലാണ്. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ ആഘോഷിച്ചതാണ്.
വിവാഹ ശേഷം അനുഷ്‌കയും വീരാടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ വളരെ ആവേശത്തോടെ ഏറ്റെടുത്ത് വൈറലാക്കും. അങ്ങനെ ഒരു ചിത്രം വീരാട് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇതാണ് ചിത്രം
ഇതാണ് വീരാട് കോലി ഷെയര്‍ ചെയ്ത ചിത്രം. ഒരു ചിത്രത്തെ അനുകരിച്ച് അനുഷ്‌കയ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ആദ്യം ട്വിറ്ററിലാണ് വീരാട് പോസ്റ്റ് ചെയ്തത്.

ഡിലീറ്റ്
ട്വിറ്ററില്‍ ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. ഫേസ്ബുക്കും ചിത്രം ഏറ്റെടുത്തതോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ റിയല്‍ ലൈഫ് റൊമാന്റിക് ചര്‍ച്ചയായി. അതോടെ വീരാട് ഫോട്ടോ ഡിലീറ്റ് ചെയ്തു.

പ്രണയ കഥ
ഒരു പരസ്യ ചിത്രത്തില്‍ ഒന്നിത്തഭിനയിച്ചതിന് ശേഷമാണ് അനുഷ്‌കയും വീരാടും തമ്മില്‍ പ്രണയത്തിലായത്. പ്രണയം നാട്ടില്‍ പാട്ടായെങ്കിലും തുടക്കത്തില്‍ ഇരുവരും നിഷേധിച്ചു. പിന്നീട് പറയാതെ പറഞ്ഞും, ഒരുമിച്ച് ഔട്ടിങ് നടത്തിയും ഇരുവരും പ്രണയം സമ്മതിച്ചു.

മോഹിക്കുന്ന വിവാഹം
ആരും കൊതിയ്ക്കുന്ന വിവാഹമായിരുന്നു അനുഷ്‌കയുടെയും വീരാടിന്റെയും. ഇറ്റലിയില്‍ വച്ച് നടന്ന വിവാഹം മാധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷമാക്കി.

പിന്നാലെ മാധ്യമം
പ്രണയ വാര്‍ത്ത പ്രചരിപ്പിച്ചിട്ടും, വിവാഹ ആഘോഷിച്ചിട്ടും മാധ്യമങ്ങള്‍ അനുഷ്‌കയെയും വീരാടിനെയും വെറുതേ വിട്ടില്ല. ഇരുവരെയും പിന്തുടര്‍ന്ന് എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിച്ചുകൊണ്ടിരുന്നു. സെന്‍സേഷണല്‍ കപ്പിള്‍സാണ് അനുഷ്‌കയും വീരാടും.


Click it and Unblock the Notifications











