അനുഷ്കയുടെ പിറന്നാൾ ആഘോഷം തീർന്നില്ല!! റൊമാന്റിക് നൈറ്റ് പാർട്ടിയുമായി കോലി... വീഡിയോ വൈറൽ
താരങ്ങളുടെ ജീവിതത്തിൽ ഇറങ്ങി ചെല്ലാനും അവരുടെ ജീവിതത്തെ കുറിച്ച് അറിയാനും എന്നും പ്രേക്ഷകർക്ക് വലിയ താൽപാര്യമാണ്. വിവാഹത്തിനു മുൻപ് വരെ ഡേറ്റിംഗും പ്രണയവും ബ്രേക്കപ്പുമാണ് തിരഞ്ഞു നടക്കുന്നതെങ്കിൽ വിവാഹ ശേഷം താരങ്ങൾ എന്ത് ചെയ്യുന്നു എങ്ങോട്ട് പോകുന്നു ഇവാണ് അറിയേണ്ടത്. അത് പ്രിയപ്പെട്ട താരങ്ങളാകുമ്പോൾ ആകാംക്ഷ വളരെ കൂടുതലുമായിരിക്കും.
പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു ക്രിക്കറ്റ് താരം വീരാട് കോലിയുടേയും ബോളിവുഡ് താരം അനുഷ്ക ശർമ്മയുടേയും. ബ്രേക്കപ്പിനു ശേഷം ഒന്നിച്ച ജോഡികളായിരുന്നു ഇവർ. ഇവരുടെ ബന്ധം കേവലം ഗോസിപ്പ് കോളങ്ങളിൽ മാത്രം ഒതുങ്ങുമോന്നുള്ള ഭായം പ്രേക്ഷകരുടെ മനസ്സിലുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിപരീതമായി ജീവിതം ആഘോഷിക്കുകയാണ് താരജോഡികൾ.

ക്യാൻഡിൽ നെറ്റ് ഡിന്നർ
മെയ് 1 ആയിരുന്നു അനുഷ്കയുടെ 31 ാം പിറന്നാൾ. വളരെ ലളിതമായി താരങ്ങൾ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സർപ്രൈസ് റൊമാന്റിക് ക്യാന്റിൽ നൈറ്റ് ഡിന്നറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക. പ്രിയതമായ്ക്കായി കേലി നൽകിയ സർപ്രൈസ്ല പാർട്ടിയായിരുന്നു ഇത്. അനുഷ്കയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണ വിഭവമായിരുന്നു പിറന്നാൾ ആഘോഷത്തിനായി തയ്യാറാക്കിയത്.

റൊമാന്റിക് പിറന്നാൾ ആശംസകൾ
പ്രിയതമയ്ക്ക് റൊമാന്റിക് പിറന്നാൾ ആശംസയായിരുന്നു താരം നേർന്നത്. കേലിയുടെ പിറന്നാൾ സ്പെഷ്യൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു തടാകത്തിന്റെ തീരത്ത് സൂര്യസ്തമയം കാണാൻ കാത്തിരിക്കുന്ന താരങ്ങളുടെ വീഡിയോയ്ക്കൊപ്പാണ് പിറന്നാൾ ആശംസ നേർന്നത്. കോലിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 48 മണിക്കൂറിനുളളിൽ ഈ 3 ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടിട്ടുണ്ട്.

അനുഷ്കയ്ക്ക് ആശംസ
മെയ് 1 ന് അനുഷ്കയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിരുന്നു. കോലിയുടേയും അനുഷ്കയുടേയും ക്യൂട്ട് റൊമാന്റിക് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ആരാധകർ ആശംസ അറിയിച്ചത്. കൂടാതെ താരങ്ങളുടെ ചിത്രങ്ങൾ ചേർത്തുള്ള വീഡിയോ പിറന്നാൾ ദിനത്തിൽ ആരാധകർ പങ്കുവെച്ചിരുന്നു.അത്രയധികം പ്രേക്ഷക പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇവർ.

ഐപിഎല്ലിനിടെ
ഐപിഎൽ മത്സരങ്ങൾ നടക്കുകയാണ്. റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റനാണ് കോലി. ഐപിഎൽ മത്സരങ്ങൾ നടക്കുകയാണ് പ്രയതമയുടെ പിറന്നാൾ ആഘോഷിക്കായി കോലി എത്തിയത്. താരങ്ങളുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഐപിഎൽ ടെൻഷൻ മാറുന്ന് അനുഷ്കയ്ക്കൊപ്പം ആഘോഷിക്കുകയാണ് താരം.


Click it and Unblock the Notifications











