For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായി വീട്ടുജോലി ഓക്കെ ചെയ്യുമോ? അഭിഷേകിനോടുള്ള ചോദ്യത്തിന് ഭക്ഷണം വിളമ്പി തന്ന കഥ പറഞ്ഞ് ഗായകന്‍

  |

  ലോകസുന്ദരിയായ ഐശ്വര്യ റായി എന്നും മാതൃകാപരമായ നിലപാടുകളിലൂടെയാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് ഐശ്വര്യയുടെ കുടുംബ വിശേഷങ്ങള്‍ വലിയ ചര്‍ച്ചയാവുന്നത്. നല്ലൊരു ഭാര്യയും അമ്മയും മരുമകളുമൊക്കെയായി സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് നടി. മകള്‍ ആരാധ്യയുടെ എല്ലാ കാര്യങ്ങളും നോക്കി കണ്ട് ചെയ്യുന്ന നല്ലൊരു അമ്മയാണെന്ന് അഭിഷേക് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മറ്റ് പല കാര്യങ്ങളിലും ഐശ്വര്യ മാതൃകയാണെന്ന് പറയുകയാണ് സംഗീതഞ്ജന്‍ വിശാല്‍ ദദ്‌ലാനി.

  ഒരിക്കല്‍ താനും അമിതാഭ് ബച്ചനും അടക്കം ഒരു യാത്ര പോയി. ആ ടൂറിലുണ്ടായിരുന്ന 30 പേര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത് ഐശ്വര്യ റായ് ആയിരുന്നു എന്നാണ് വിശാല്‍ വെളിപ്പെടുത്തുന്നത്. എല്ലാവര്‍ക്കും ഭക്ഷണവും മധുരപലഹാരങ്ങളും വിളമ്പിയ ശേഷം മാത്രമാണ് അവള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അഭിഷേക് ബച്ചനും ചിത്രാംഗദ സിംഗും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ബോബ് ബിശ്വാസിന്റെ പ്രമോഷനായി സരിഗമപ റിയാലിറ്റി ഷോ യില്‍ എത്തിയതായിരുന്നു. സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ യിലെ ജഡ്ജിമാരുടെ പാനലില്‍ വിശാലും ഉണ്ട്. അഭിഷേക് ബച്ചന്‍ വന്ന എപ്പിസോഡിലാണ് ഐശ്വര്യ റായിയുടെ ഈ പ്രവൃത്തിയെ കുറിച്ച് താരം സംസാരിച്ചത്. വലിയ നടിയൊക്കെ ആയ ഐശ്വര്യ റായി എപ്പോഴെങ്കിലും വീട്ടു ജോലികള്‍ ചെയ്യുമോ എന്ന് അവതാരകയായ ആദിത്യ നാരായണ്‍ അഭിഷേകിനോട് ചോദിച്ചതായിരുന്നു. ഇതിന് മറുപടി വിശാല്‍ ദദ്ലാനിയാണ് പറഞ്ഞത്.

  അമ്മയുടെ കല്യാണം കൂടാൻ പറ്റിയില്ല; അച്ഛനെ ഒന്നൂടി വിവാഹം കഴിക്കാമോ? താരപുത്രിയുടെ ചോദ്യം പങ്കുവെച്ച് ശിൽപ ബാല

  ഞങ്ങള്‍ എല്ലാവരും ഒരിക്കല്‍ ഒരു വിദേശ യാത്രയില്‍ ആയിരുന്നു, ഞങ്ങളുടെ കൂടെ ഏകദേശം 30 പേരടങ്ങുന്ന ഒരു വലിയ ടീം തന്നെ ഉണ്ടായിരുന്നു. ഒരു നല്ല ദിവസം, മുഴുവന്‍ ടീമും മിസ്റ്റര്‍ ബച്ചനൊപ്പം അത്താഴം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സാധാരണ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ കഴിക്കാറുണ്ടെങ്കിലും ഇത്തവണ ആ ടീം മുഴുവന്‍ ഒന്നടങ്കം എത്തുകയായിരുന്നു. സാധാരണയായി, അത്തരം ഒരു ഒത്തു ചേരലില്‍, ഞങ്ങള്‍ക്ക് ധാരാളം സെര്‍വറുകളുള്ള ഒരു ബുഫെയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമുള്ള ഭക്ഷണം താന്‍ നല്‍കാമെന്ന് ഐശ്വര്യ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു.

  എവിടെയാണ് ജയറമേട്ടന് പിഴച്ചത്? അന്യഭാഷയിൽ കത്തി നിൽക്കുമ്പോഴാണ് മലയാളത്തില്‍ വീണ് പോയത്, ആരാധകൻ്റെ കുറിപ്പ്

  അവള്‍ക്കത് ചെയ്യേണ്ട ആവശ്യമില്ല, ഞങ്ങള്‍ക്കിടയില്‍ ഒരു ഔപചാരികതയും ഉണ്ടായിരുന്നില്ല. മാത്രമല്ല ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതും ആയിരുന്നില്ല. കാരണം അവിടെ ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതെല്ലാം ഐശ്വര്യ അവളുടെ സ്‌നേഹം കൊണ്ട് ചെയ്തതാണെന്നും വിശാല്‍ സൂചിപ്പിച്ചു. ഐശ്വര്യ റായിയെ ഞങ്ങള്‍ക്ക് വര്‍ഷങ്ങളായി തന്നെ അറിയാം. അവള്‍ എന്നും ഇങ്ങനെയാണ്. പക്ഷേ അന്ന് നടന്ന കാര്യങ്ങളില്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. കാരണം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും എല്ലാവര്‍ക്കുമുള്ള പലഹാരം കൂടി വിളമ്പി നല്‍കിയിട്ട് മാത്രമാണ് അവള്‍ കഴിക്കാന്‍ ഇരുന്നത്. ഐശ്വര്യ റായ് ബച്ചന്‍ ഞങ്ങള്‍ക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വിളമ്പി തന്നതിനാല്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്മാര്‍ ഞങ്ങളാണെന്ന് അന്ന് ഞങ്ങള്‍ക്കെല്ലാം തോന്നി. അവള്‍ ശരിക്കും ഒരു അത്ഭുതകരമായ വ്യക്തിയാണ് എന്നും വിശാല്‍ പറയുന്നു.

  മകളെ മഞ്ജു വാര്യര്‍ പ്രസവിച്ച സമയത്താണ് അസുഖത്തെ കുറിച്ച് അറിയുന്നത്; ഇതിപ്പോള്‍ അതിജീവനമാണെന്ന് അമ്മ ഗിരിജ

  English summary
  Vishal Dadlani Opens Up About Aishwarya Bachchan's Care And Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X