പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ബോളിവുഡും! സംഗീത പരിപാടി നടത്താന്‍ തയ്യാറെന്ന് വിശാല്‍ ഡാഡ്ലാനി

By Midhun

പ്രളയകെടുതി മൂലം കേരളത്തിലെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും മറ്റും എല്ലായിടങ്ങളിലും ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. എറണാകുളം,പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ മിക്കയിടങ്ങളിലും നേരത്തെ വെള്ളത്തിനടിയിലായതായി റിപ്പോര്‍ട്ടുകള്‍ നടന്നിരുന്നു. പ്രളയക്കെടുതിക്കിടയില്‍ സഹായവുമായി സിനിമാ പ്രവര്‍ത്തകരും നേരത്തെ രംഗത്തെത്തിയിരുന്നു.

കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ മറ്റു ഭാഷങ്ങളിലെ താരങ്ങളും സഹായങ്ങള്‍ പ്രഖ്യാപിച്ച് എത്തിയിരുന്നു. തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലെ താരങ്ങളായിരുന്നു തങ്ങളെ ഏറയിഷ്ടപ്പെടുന്ന കേരള ജനതയ്ക്കു മുന്നില്‍ സഹായവുമായി എത്തിയിരുന്നത്. ബോളിവുഡ് താരങ്ങളും കേരളത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തെ സഹായിക്കാന്‍ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ തയ്യാറാണെന്നായിരുന്നു ഗായകനായ വിശാല്‍ ഡാഡ്‌ലാനി അറിയിച്ചിരുന്നത്.

പിന്തുണയുമായി സിനിമാ ലോകം

പിന്തുണയുമായി സിനിമാ ലോകം

രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കു പുറമെ സിനിമാതാരങ്ങളും വലിയ പിന്തുണയാണ് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നത്. സിനിമാ ഷൂട്ടിംഗും മറ്റും നിര്‍ത്തിവെച്ചാണ് എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടിറങ്ങുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടുളള താരങ്ങളുടെ പ്രവര്‍ത്തനങ്ങള് മാതൃകാപരമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി പുതിയ വിവരങ്ങളെല്ലം തന്നെ താരങ്ങളെല്ലാം ഷെയര്‍ ചെയ്യുന്നുണ്ട്. നടന്‍ ടൊവിനോ തോമസടക്കമുളളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത് എല്ലാവരിലും ആശ്വാസം പകര്‍ന്നിരുന്നു.

പിന്തുണയുമായി ബോളിവുഡ്

പിന്തുണയുമായി ബോളിവുഡ്

പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ സിനിമാ ലോകത്തിനൊപ്പം ബോളിവുഡില്‍ നിന്നുളളവരും എത്തുന്നുണ്ട്. ഓരോ താരങ്ങളും സോഷ്യല്‍ മീഡിയ വഴി സഹായങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തും ഉപകാരപ്രദമായ വിവരങ്ങള്‍ ഷെയര്‍ ചെയ്തുമാണ് എത്തുന്നത്. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍,ശ്രദ്ധ കപൂര്‍,അഭിഷേക് ബച്ചന്‍,നേഹ ധൂപിയ,തമന്ന തുടങ്ങിയ താരങ്ങളായിരുന്നു തങ്ങളുടെ ട്വിറ്റര്‍ പേജുകളില്‍ പിന്തുണയുമായി എത്തിയിരുന്നത്.

സംഗീത പരിപാടി നടത്തുമെന്ന് വിശാല്‍

സംഗീത പരിപാടി നടത്തുമെന്ന് വിശാല്‍

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി സംഗീത പരിപാടി നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ഗായകന്‍ വിശാല്‍ ഡാഡ്‌ലാനി. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിശാല്‍ ഇക്കാര്യം അറിയിച്ചിരുന്നത്. മുന്‍പ് അസമില്‍ പ്രളയമുണ്ടായപ്പോള്‍ അവിടത്തെ ജനങ്ങളെ സഹായിക്കാനായി വിശാല്‍ പരിപാടി നടത്തിയിരുന്നു. ട്വിറ്ററില്‍ ആരാധകന്‍ ആവശ്യപ്പെട്ടതിന് മറുപടിയായിട്ടായിരുന്നു വിശാല്‍ പ്രഖ്യാപനം നടത്തിയത്.

ആരാധകന്റെ ആവശ്യം

ആരാധകന്റെ ആവശ്യം

ആരാധകന്‍ വിശാലിനോടായി പറഞ്ഞത് ഇങ്ങനെ... വിശാല്‍ ഡാഡ്‌ലാനി താങ്കളുടെ സഹായം ഞങ്ങള്‍ക്ക് വേണം. കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ സംഗീതഞ്ജരെല്ലാം കൂടിയുളള ഒരു പ്രോഗ്രാം ഡല്‍ഹിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിന് തന്നെ അനുഗ്രഹമായിരിക്കും.താങ്കള്‍ അസമിനായി അന്ന് ചെയ്തതു പോലെ...

വിശാലിന്റെ മറുപടി

വിശാലിന്റെ മറുപടി

നമ്മളെല്ലാം ഒരു രാജ്യത്തിന്റെ ഭാഗമാണ്. പരിപാടിയുടെ ഭാഗമാകാന്‍ എനിക്ക് താല്‍പര്യമുണ്ട്. സുഹൃത്തുക്കളോട് എല്ലാം സംസാരിച്ച ശേഷം എന്താണ് ചെയ്യാന്‍ കഴിയുകായെന്ന് അറിയിക്കാം. വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. വിശാല്‍ മുന്‍പ് നടത്തിയ പരിപാടിയില്‍ നിന്ന് കിട്ടിയ പണം അസാമിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിരുന്നു.

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X