യുവ ഗായിക നേഹയെ ബലമായി ചുംബിച്ച സംഭവം! പിന്നീട് സംഭവിച്ചത്.. വെളിപ്പെടുത്തി പ്രമുഖ ഗായകൻ

റിയാലിറ്റി ഷോയ്ക്കിടെ വിധി കർത്താവായ പ്രമുഖ ഗായികയെ മത്സരാർഥി പരസ്യമായി ചുംബിച്ച സംഭവം വിവാദത്തിലേയ്ക്ക്. സംഗീത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡലിന്റെ 11ാം സീസണിൽവെച്ചാണ് മത്സരാർഥി പ്രമുഖ യുവഗായികയായ നേഹ കക്കറിനെ ബലമായി കവിളിൽ ചുംബിച്ചത്.. ഇതിന്റെ വീഡിയോ രംഗങ്ങൾ പുറത്തു വരുകയും ചെയ്തിരുന്നു. ഇത് ആരാധകർക്കിടയിൽ വൻ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിത സംഭവത്തിൽ പ്രതികരിച്ച് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്ലാനി രംഗത്ത്.

vishal

ഇന്ത്യൻ ഐഡൽ 11 ന്റെ മറ്റൊരു വിധി കർത്താവാണ് വിശാൽ. സംഭവത്തെ കുറിച്ച് ട്വിറ്ററിലൂടെയാണ് ഗായകൻ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് പോലീസിനെ വിവരം അറിയിക്കാമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെങ്കിലും നേഹ അത് വേണ്ടെന്ന് പറയുകയായിരുന്നു. ഇയാൾക്ക് ഒരു മനസിക വിദഗ്ധന്റെ സഹായം ആവശ്യമാണ്. അതിന് വേണ്ടിയുളള എല്ലാ സഹായവും തങ്ങൾ ചെയ്തു കൊടുക്കുമെന്നും വിശാൽ പറഞ്ഞു.

പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. സമ്മതമില്ലാതെ ഒരാളെ ചുംബിക്കുന്നത് ശിക്ഷാർഹമാണെന്നാണ് ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. പാട്ട് പാടാൻ എത്തിയ ഇയാൾ, തന്റെ കയ്യിൽ നിന്ന് ഉപഹാരം സ്വീകരിക്കണം എന്ന് അഭ്യർഥിച്ചതിനെ തുടർന്നായിരുന്നു ഗായിക വേദിയിൽ എത്തിയത്. പിങ്ക് നിറത്തിലുളള ടെഡ്ഡി ബിയറും ഒരുപാട് സമ്മാന പൊതികളും ഇയാളുടെ പക്കലുണ്ടായിരുന്നു. സമ്മാനങ്ങൾ കൈമാറിയതിനു ശേഷമായിരുന്നു നേഹയെ കെട്ടിപ്പിടിക്കുകയും അനുവാദം കൂടാതെ ചുംബിക്കുകയും ചെയ്തത്. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ഗായിക വേദിയിൽ നിന്ന് ഉടൻ തന്നെ ഇറങ്ങി പോകുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X