For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങൾക്ക് എന്റെ വീട് ഏത് സോഷ്യൽ‌മീഡിയയിൽ തിരഞ്ഞാലും കാണാൻ സാധിക്കില്ല, കാരണം ഇതാണ്'; രൺവീർ സിങ്

  |

  ബോളിവുഡിലെ സ്റ്റാർ കപ്പിളാണ് ദീപിക പദുകോണും രൺവീർ സിംഗും. ഇരുവരുടേയും ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ വാർത്തയാണ്. രൺവീർ സിംങിന്റെ ന്യൂഡ് ഫോട്ടോഷൂട്ടിന്റെ പുറകെയാണ് ഇപ്പോൾ സോഷ്യൽമീഡിയ.

  ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നട‌നാണ് ദീപിക പദുകോണിന്റെ ഭർത്താവ് കൂടിയായ രൺവീർ സിങ്. പേപ്പർ മാഗസിന് വേണ്ടിയാണ് രൺവീർ നഗ്നായ ഫോട്ടോൽഷൂട്ട് നടത്തിയത്. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് രൺവീർ തുറന്ന് പറഞ്ഞതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

  Ranveer Singh news, Ranveer Singh wife, Ranveer Singh films, Ranveer Singh photos, രൺവീർ സിംഗ് വാർത്ത, രൺവീർ സിംഗ് ഭാര്യ, രൺവീർ സിംഗ് ചിത്രങ്ങൾ, രൺവീർ സിംഗ് ഫോട്ടോകൾ

  ബോളിവുഡിലെ ഏറ്റവും ധനികരായ ദമ്പതികളാണ് ദീപികയും രൺവീറും എന്നതിനാൽ ഇരുവരുവർക്കും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി നിരവധി ബം​ഗ്ലാവുകളുണ്ട്. അടുത്തിടെ കൂടി ഇരുവരും മുംബൈയിൽ ആഢംബര വസതി സ്വന്തമാക്കിയിരുന്നു.

  ദീപികയും രൺവീറും സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ള താരങ്ങളാണെങ്കിൽ കൂടിയും രൺവീർ ഇതുവരെ തന്റെ വീടിന്റെ ചിത്രങ്ങളോ വീടിനുള്ളിൽ നിന്നും പകർത്തിയ തന്റെ ചിത്രങ്ങളോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടില്ല.

  സിനിമാ ജീവിതവും സ്വകാര്യ ജീവിതവും രണ്ടാക്കി നിർത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടാത്തത് എന്നാണ് രൺവീർ പറയുന്നത്.

  Also Read: 'ജീവനാംശം വാങ്ങിയ ശേഷം ഞാൻ ഇൻകം ടാക്സ് റെയ്ഡ് പ്രതീക്ഷിച്ചാണ് കഴിയുന്നത്'; ​​ഗോസിപ്പുക്കാരെ ട്രോളി സാമന്ത!

  'എനിക്ക് വളരെ കുറച്ച് സ്ഥലങ്ങൾ മാത്രമെ പ്രൈവറ്റായി സൂക്ഷിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയുന്നുള്ളു. അക്കൂട്ടത്തിൽ‌ ഒന്നാണ് എന്റെ വീട്. അവിടം ഞാൻ‌ പബ്ലിക്കിന് മുന്നിൽ പരസ്യപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല.'

  'എനിക്കെന്റെ സ്വകാര്യ സൂക്ഷിക്കാൻ അതിയായ ആ​ഗ്രഹമുണ്ട്. അതിഥികൾ വരുമ്പോൾ ചിത്രങ്ങളൊന്നും എടുക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടാറുണ്ട്. പരസ്യത്തിൽ പോലും നിങ്ങൾ ഒരിക്കലും എന്റെ വീട് കാണില്ല. എന്റെ നേരെ പബ്ലിക്കിന്റെ കണ്ണുകളില്ലാത്ത ഒരു ഇടം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.' രൺവീർ പറയുന്നു.

  Ranveer Singh news, Ranveer Singh wife, Ranveer Singh films, Ranveer Singh photos, രൺവീർ സിംഗ് വാർത്ത, രൺവീർ സിംഗ് ഭാര്യ, രൺവീർ സിംഗ് ചിത്രങ്ങൾ, രൺവീർ സിംഗ് ഫോട്ടോകൾ

  നിലവിൽ രൺവീർ സിങ് ഭാര്യ ദീപിക പദുകോണിനൊപ്പം മുംബൈയിലെ പ്രഭാദേവി പ്രദേശത്താണ് താമസം. ദമ്പതികൾ നടന്റെ കുടുംബത്തോടൊപ്പം പുതിയതായി വാങ്ങിയ വിലയേറിയ അപ്പാർട്ട്മെന്റിലേക്ക് താമസിയാതെ മാറുമെന്ന് തോന്നുന്നു.

  Also Read: 'മുഖ്യമന്ത്രിയായ ഇ.കെ നായനാരോട് നിങ്ങളുടെ ജോലി എന്താണെന്ന് ചോദിച്ച നടിയാണ് സീമ ചേച്ചി'; വെളിപ്പെടുത്തി മുകേഷ്!

  രൺവീർ സിങും പിതാവും ഡയറക്ടർമാരായ ഓ ഫൈവ് ഓ മീഡിയ വർക്ക്‌സ് എൽഎൽപി എന്ന കമ്പനിയാണ് ബാന്ദ്രയിൽ അടുത്തിടെ വിലകൂടിയ ക്വാഡ്രപ്ലെക്‌സ് വാങ്ങിയത്. അവർ അടച്ച സ്റ്റാമ്പ് ഡ്യൂട്ടി 7.13 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

  Read more about: ranveer singh
  English summary
  Visitors to Ranveer Singh's residence are not allowed to use cameras, and this is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X