For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷർട്ടില്ലാതെ പെൺകുട്ടികളുടെ കൂടെ രണ്‍വീർ ഡാൻസ് ചെയ്തു; സിനിമയുടെ സന്ദേശം എന്താണെന്ന് ആരുമറിഞ്ഞില്ലെന്ന് വിവേക്

  |

  ബോളിവുഡിലെ മുന്‍നിര നടന്‍ എന്നതിലുപരി നടി ദീപിക പദുക്കോണിന്റെ ഭര്‍ത്താവ് കൂടിയാണ് രണ്‍വീര്‍ സിംഗ്. സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത രണ്‍ബീര്‍ അടുത്തിടെ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിലാണ് പലരും നടനെതിരെ അധിഷേപവുമായി രംഗത്ത് വന്നത്.

  എന്നാല്‍ രണ്‍വീര്‍ സിംഗ് നായകനായി അഭിനയിച്ച ജയേഷ് ഭായി ജോര്‍ദാര്‍ എന്ന സിനിമയെ കുറിച്ചും അതിലെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പെണ്‍ഭ്രൂണഹത്യയെ കുറിച്ച് പറയുന്ന സിനിമയെ അഭിനന്ദിച്ച വിവേക് ആ സിനിമയുടെ പ്രൊമോഷന് വേണ്ടി ഷര്‍ട്ടൂരി ഡാന്‍സ് കളിച്ച രണ്‍വീറിനെ വിമര്‍ശിക്കുകയും ചെയ്തു.

  യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രമാണ് ജയേഷ് ഭായ് ജേര്‍ദാര്‍. രണ്‍ബീര്‍ സിംഗ് നായകനായി അഭിനയിച്ച സിനിമ പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭിണിയായിരിക്കുമ്പോഴെ ഭ്രൂണഹത്യയിലൂടെ കൊല്ലുന്നതിനെ കുറിച്ചാണ് കാണിക്കുന്നത്.

  ജയേഷ് പട്ടേല്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് രണ്‍വീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഭാര്യയോട് അധികം കെയറിങ്ങുള്ള ഭര്‍ത്താവും ജനിക്കാന്‍ പോവുന്ന തന്റെ പെണ്‍കുഞ്ഞിന്റെ ജീവന് വേണ്ടി പോരാടുന്ന അച്ഛനുമാണ് ചിത്രത്തിലെ ജയേഷ് പട്ടേല്‍.

  Also Read: ശങ്കറിൻ്റെ സൂപ്പർതാര പദവി തെറിപ്പിച്ചതാര്? ലോകത്തുള്ളവരല്ലാം മനസിലാക്കിയിട്ടും ശങ്കർ അറിഞ്ഞില്ലെന്ന് മുകേഷ്

  ഈ വര്‍ഷം മേയ് പതിമൂന്നിനാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ അധികമാരും ഈ ചിത്രം കാണാതെ പോയത് എന്തുകൊണ്ടാണെന്നാണ് ഒരു അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രി ചോദിക്കുന്നത്. 'നമ്പര്‍ വണ്‍ സ്റ്റാറായി അറിയപ്പെടുന്ന നടനാണ് രണ്‍വീര്‍ സിംഗ്. അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞ് ആളുകള്‍ തളരാറില്ല. പെണ്‍ഭ്രൂണഹത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജയേഷ് ഭായ് ജോര്‍ദാര്‍ എന്ന ചിത്രം പെണ്‍കുട്ടികളെ ഗര്‍ഭത്തിലെ കൊല്ലരുത് എന്നതിനെ കുറിച്ചായിരുന്നു'.

  Also Read: മോഹന്‍ലാലില്‍ നിന്നും തുടങ്ങി മമ്മൂട്ടിയില്‍ അവസാനിക്കും; ബ്രഹ്മാണ്ഡ സിനിമയിലെ സര്‍പ്രൈസിനെ കുറിച്ച് വിനയന്‍

  'എത്ര മികച്ചൊരു വിഷയമാണ് സിനിമ പറയുന്നത്. എന്നാല്‍ ആ സിനിമയെ മറ്റുള്ളവരിലേക്ക് അവര്‍ പ്രൊമോട്ട് ചെയ്ത രീതി മറ്റൊന്നായി പോയി. സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്ക് എത്തിയ രണ്‍വീര്‍ ഷര്‍ട്ട് ഊരി കളഞ്ഞ് 25 പെണ്‍കുട്ടികളുടെ കൂടെ ഡാന്‍സ് കളിച്ചിരുന്നു.

  പക്ഷേ ആ സിനിമ പെണ്‍ഭ്രൂണഹത്യയെ കുറിച്ചാണെന്ന് മാത്രം ആരും അറിഞ്ഞില്ല. ഇതൊരു ഫാഷന്‍ ഷോ യോ ഹാസ്യ ചിത്രമോ അല്ല. അതുകൊണ്ട് ആളുകള്‍ പോയി കാണുന്നത് എന്തിനാണെന്ന് ചിന്തിച്ചു' വിവേക് പറയുന്നു.

  Also Read: സ്വര്‍ണമാല തട്ടിപ്പറിച്ചെന്ന് പറഞ്ഞ് ബിജു മേനോനെ അയാള്‍ തല്ലി; വാവിട്ട് കരഞ്ഞ് നടനും, ആ സംഭവത്തെ പറ്റി നടൻ

  തിയറ്ററുകളില്‍ നല്ല പ്രകടനം കാഴ്ച വെക്കാതെയാണ് ജയേഷ് ഭായ് ജോര്‍ദാര്‍ എടുത്ത് മാറ്റിയത്. ആഭ്യന്തര ബോക്‌സോഫീസില്‍ 15.59 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍.

  അതേ സമയം കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് വിവേക് സംവധാനം ചെയ്ത് അവസാനമെത്തിയ ചിത്രവും വലിയ പരാജയമായി മാറിയിരുന്നു. 1990 കളില്‍ കാശ്മീരില്‍ ജീവിച്ചിരുന്ന പണ്ഡിറ്റുകളെ കുറിച്ചാണ് സിനിമ പറഞ്ഞത്. അനുപം ഖേര്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നെങ്കിലും പരാജയം നേരിടേണ്ടി വന്നു.

  English summary
  Vivek Agnihotri Reacted Ranveer Singh's Danced With Girls At Jayeshbhai Jordaar Movie Promotion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X