മമ്മൂട്ടി ചിത്രമോ? പിഎം നരേന്ദ്ര മോദിയോ? ബോക്‌സോഫീസിനെ വിറപ്പിച്ച ബയോപിക് ഏതായിരിക്കും?

രാജ്യം മുഴുവന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തരംഗത്തിലാണ്. ഇത്തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. മേയ് 23 നായിരുന്നു തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നത്. തൊട്ടടുത്ത ദിവസം മേയ് 24 ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയും തിയറ്ററുകളിലേക്ക് എത്തിയത്. മോദിയുടെ ബയോപിക്ക് ആയി ഒരുക്കിയ ചിത്രത്തില്‍ വിവേക് ഒബ്‌റോയ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ബയോപിക്ക് ചിത്രം എത്തിയിരുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലും വലിയ തരംഗമുണ്ടാക്കിയിരുന്നു. യാത്രയെ പോലെ തന്നെ നരേന്ദ്ര മോദിയുടെ ബയോപിക്കും ബോക്‌സോഫീസില്‍ നല്ല പ്രകടനം നടത്തിയോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ആദ്യദിന കളക്ഷന്‍ വിവരം പുറത്ത് വന്നിരിക്കുകയാണ്.

  പിഎം നരേന്ദ്ര മോദി

പിഎം നരേന്ദ്ര മോദി

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പിഎം നരേന്ദ്രമോദി. മേയ് 24 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിവേക് ഒബ്‌റോയ് നായകനായിട്ടെത്തിയ ചിത്രം ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റിലീസ് ചെയ്തത്. മോദിയുടെ കുട്ടിക്കാലം മുതല്‍ ഇന്ന് കാണുന്ന ശക്തനായ നേതാവായി മാറുന്നത് വരെയുള്ള കാര്യങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഓമംഗ് കുമാറാണ് സംവിധാനം. വിവേക് ഒബ്‌റോയി മോദിയായി അഭിനയിച്ചപ്പോള്‍ അമിത്ഷാ ആയി മനോജ് ഷോ അഭിനയിച്ചു. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ആദ്യദിനം മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

 ആദ്യദിന കളക്ഷന്‍

ആദ്യദിന കളക്ഷന്‍

പിഎം നരേന്ദ്ര മോദി ആദ്യദിനം അഞ്ച് കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് വിലയിരുത്തല്‍. അതേ സമയം സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രമുഖ ട്രേഡ് അനലിസ്റ്റുകളോ കളക്ഷനെ കുറിച്ച് സ്ഥിതികരിച്ചിട്ടില്ല. ഔദ്യോഗികമായി യാതൊരുവിധ കണക്ക് വിവരങ്ങളും പുറത്ത് വന്നിട്ടില്ലെങ്കിലും മോശമില്ലാത്ത കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.വിക്കി പീഡിയയിലെ കണക്കുകള്‍ പ്രകാരം ആദ്യദിനം 2.88 കോടിയോളം സ്വന്തമാക്കിയെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ആദ്യദിനം പ്രതീക്ഷിച്ച അത്രയും തള്ളിക്കയറ്റം ഉണ്ടായിട്ടില്ലെന്നുള്ളതാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നരേന്ദ്ര മോദിയായി വിവേക്

നരേന്ദ്ര മോദിയായി വിവേക്

വിവേക് ഒബ്‌റോയിയുടെ കരിയറിലെ നാഴികകല്ലായി മാറാന്‍ സാധ്യതയുള്ള കഥാപാത്രമായിട്ടാണ് പിഎം നരേന്ദ്ര മോദി എത്തിയത്. മോദിയായിട്ടുള്ള താരത്തിന്റെ മേക്കോവറിന് വമ്പന്‍ കൈയടിയായിരുന്നു ലഭിച്ചത്. വളരെ സ്വഭാവികമായ അഭിനയം കൊണ്ട് വിവേക് തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ വിലയിരുത്തുന്നു. വിവേക് ഒബ്‌റോയിക്കും സംവിധായകന്‍ ഓമംഗ് കുമാറിനും അഭിനന്ദിച്ചും പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു.

യാത്രയെ പോലെ മിന്നിക്കുമോ?

യാത്രയെ പോലെ മിന്നിക്കുമോ?

ബയോപിക് ചിത്രങ്ങള്‍ ഒരുപാടെണ്ണം അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും തിയറ്ററുകളിലേക്ക് എത്തിയതില്‍ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായിട്ടെത്തിയ ബയോപിക് ചിത്രം യാത്ര ബോക്‌സോഫീസില്‍ അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബോളിവുഡില്‍ നിന്നും നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രവും നല്ല രീതിയില്‍ സാമ്പത്തിക വരുമാനമുണ്ടാക്കിയിരുന്നു. അതുപോലെ പിഎം നരേന്ദ്ര മോദി ബോക്‌സോഫീസില്‍ വലിയൊരു വിപ്ലവം ആവുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

വിവാദങ്ങള്‍ക്കൊടുവില്‍..

വിവാദങ്ങള്‍ക്കൊടുവില്‍..

വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അപ്പുറമായിരുന്നു പിഎം നരേന്ദ്ര മേദി തിയറ്ററുകളിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടികാട്ടി ചിത്രത്തിനെതിരെയുണ്ടായ ആരോപണങ്ങളെ തുടര്‍ന്ന് സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഗുജറാത്ത്, മുംബൈ, ഉത്തരകാശി എന്നിവിടങ്ങളിലായിരുന്നു പിഎം നരേന്ദ്രമേദി ചിത്രീകരിച്ചിരുന്നത്. 23 ഭാഷകളില്‍ ഒന്നിച്ച് ചിത്രം റിലീസിനെത്തി എന്നുള്ളതും ശ്രദ്ധേയമാണ്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X