ഞാൻ എന്തിന് മാപ്പ് പറയണം!! അവർക്ക് പ്രശ്നമില്ല, ട്രോളിൽ പ്രതികരിച്ച് താരം
ബോളിവുഡിൽ പ്രണയവും ബ്രേക്കപ്പും വലിയ സംഭവമല്ല. താരങ്ങളുടെ ഇടയിൽ സർവ്വ സാധാരണമായി നടക്കുന്ന സംഭവമാണ് പ്രണയവും പ്രണയ തകർച്ചയും. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം താരങ്ങൾ വേർ പിരിയാറുണ്ട്. താരങ്ങളുടെ ഇടയിൽ മാത്രമല്ല ജനങ്ങളുടെ ഇടയിലും പ്രണയ തകർച്ചയും വിവാഹ മോചനവുമൊക്കെ സർവ്വ സാധാരണമായി നടക്കാറുണ്ട്. ബോളിവുഡിനെ ഒന്നാകെ ഞെട്ടിച്ച സംഭവമായി നടൻ വിവേക് ഒബ്റോയിയും ട്വീറ്റ്. എക്സിറ്റ് ഫലങ്ങൾ വന്നതിനു പിന്നാലെ താരം പങ്കുവെച്ച മീം ആയിരുന്നു വലിയ വിമർശനങ്ങൾക്ക് കാരണമായത്.
വിവേക് ഒബ്റോയ്ക്കൊപ്പം ഐശ്വര്യ റായ്, സൽമാൻഖാൻ, അഭിഷേക് ബച്ചൻ എന്നിവരുടെ ചിത്രങ്ങൾ ചേർത്തുള്ള ട്രോളായിരുന്നു താരം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചത്. ആഷിന്റെ പ്രണയവും കല്യാണവുമായിരുന്നു ട്രോളിന്റെ പശ്ചാത്തലം. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. നടനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

ഐശ്വര്യയുടെ വ്യക്തി ജീവിതം
ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് ഫലങ്ങൾ പുറത്തു വന്നതിന്റെ പിന്നാലെയായിരുന്നു തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ട്രോൾ പോസറ്റ് ചെയ്തത്. ഐശ്വര്യയുടെ വ്യക്തി ജീവിതത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തു കൊണ്ടുളളതായിരുന്നു ട്രോൾ. അഭിപ്രായ സർവ്വെ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പ് ഫലം എന്നിവയെ സൂചിപ്പിക്കാനായി ആഷിന്റെ പ്രണയവും ബ്രക്കപ്പും വിവാഹ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ചത്. ഒപ്പിനിയൻ പോളിൽ സൽമാനുമായുള്ള ഐശ്വര്യറായുടെ ചിത്രമായിരുന്നെങ്കിൽ എക്സിറ്റ് ഫലത്തിൽ വിവേക് ഒബ്റോയുമായുള്ള ചിത്രമായിരുന്നു ട്രോളിൽ. എന്നാൽ റിസൾട്ടിൽ ഐശ്വര്യയും അഭിഷേകും ആരാധ്യയുമുള്ള കുടുംബ ചിത്രമായിരുന്നു ട്രോളിൽ ഉപയോഗിച്ചത്. രാഷ്ട്രീയമില്ല... വെറിം ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയായിരുന്നു ട്രോൾ വിവേക് ഒബ്റോയ ട്വീറ്ററിൽ പങ്കുവെച്ചത്. കൂടാതെ ട്രോൾ വളരെ ക്രീയാത്മകമാണെന്നും താരം പറഞ്ഞിരുന്നു. ഇത് വ്യാപര പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വിമർശനവുമായി താരങ്ങൾ
വിവേക് ഒബ്റോയിയെ വിമർശിച്ച് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നടി സോനം കപൂറായിരുന്നു ആദ്യം വിമർശനവുമായി എത്തിയത്. ട്വീറ്റ് തീർത്തും അരോചകമാണെന്നായിരുന്നു സോനത്തിന്റെ പ്രതികരണം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവേക് ഒബ്റോയിയ്ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്തൊരു അസംബന്ധമാണ്. താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട കുറിച്ചു.

വിവേകമില്ലാത്ത് വിവേക് ഒബ്റോയ്
ഒട്ടും വിവേകമില്ലാത്ത ആളാണ് വിവേക് ഒബ്റോയ് എന്നാണ് ആരാധകർ പറയുന്നത്. നിങ്ങളുടെ കമന്റിനെ ഓർത്ത് ലജ്ജിക്കുന്നു. നിങ്ങളുടെ ഭാര്യയുടേയോ സഹോദരിയുടേയോ പ്രണയ ബന്ധങ്ങൾ കോർത്തിണക്കി ഇത്തരത്തിലുളള ട്രോളുകൾ ഉണ്ടാക്കിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കൂടാതെ താരത്തിനെതിരെ വനിത കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.

എന്തിന് മാപ്പ് പറയണം
വിവേക് ഒബ്റോയി മാപ്പു പറയണം എന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ താൻ എന്തിന് മാപ്പ് പറയണമെന്നാണ് താരം ചോദിക്കുന്നത്. ട്രോൾ വിവാദമായതിനു പിന്നാലെയായിരുന്നു താരത്തിന്റെ മറുപടി. ആളുകൾ ക്ഷമ ചോദിക്കണമെന്ന് പറയുന്നുണ്ട്. അതിൽ തനിയ്ക്ക് ഒരു പ്രശ്നവുമില്ല. പക്ഷെ ഞാൻ എന്ത് തെറ്റ് ചെയ്തതെന്നാണ് പറയൂ. എന്തെങ്കിലും തെറ്റ് ചെയ്തിട്ട് മാപ്പ് പറയാൻ താൻ ഒരുക്കമാണ്. എന്നാൽ ചെയ്തത് തെറ്റായി തോന്നുന്നില്ല. ആരോ ഒരു മീം ട്വീറ്റ് ചെയ്തു. ഞാൻ അത് ആസ്വദിച്ചു.

ട്രോളിലുളളവർക്ക് പ്രശ്നമില്ല
ആളുകൾ എന്തിനാണ് ഇത് ഇത്ര വിഷയമാക്കുന്നത്. തന്നെ ആരോ കളിയാക്കി കൊണ്ട് അയച്ചു തന്നു, താൻ അത് ചിരിച്ച് കൊണ്ട് സ്വീകരിച്ചു. അത് വലിയ വിഷയമാക്കി മാറ്റേണ്ട കാര്യമില്ല. അതുപോലെ ആ മീമിൽ ഉളളവർക്ക് ഇതൊരു പ്രശ്നമില്ല. എന്നാൽ മറ്റുളളവർക്കാണ് പ്രശ്നം. മറ്റൊരു പണിയുമില്ലാത്തവരാണ് ഇതിനെ വിഷയമാക്കുന്നത്. അവർക്ക് എന്റെ ചിത്രങ്ങളെ തടയാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവർ ഈ വഴി നോക്കുന്നതെന്ന് വിവേക് ഒബ്റോയ് പ്രതികരിച്ചു.


Click it and Unblock the Notifications











