twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുശാന്തിനെ പോലെ വേദനകള്‍ അനുഭവിച്ചിരുന്നു ഞാനും! വികാരനിര്‍ഭര കുറിപ്പുമായി വിവേക് ഒബ്‌റോയ്‌

    By Prashant V R
    |

    ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരം കൂടിയായിരുന്നു സുശാന്ത്. എംഎസ് ധോണി ബയോപിക്കില്‍ അഭിനയിച്ചതിന് പിന്നാലെയാണ് താരം എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്.

    പിന്നാലെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും നടന്റതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുശാന്തിന്റെ വിടവാങ്ങലിന് പിന്നാലെ നിരവധി പേരാണ് ബോളിവുഡ് സിനിമാ ലോകത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. വിഷമഘട്ടങ്ങളില്‍ ആരും സുശാന്തിനൊപ്പം നിന്നില്ലെന്ന് നടന്റെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.

    സുശാന്തിന്റെ സുഹൃത്ത്

    സുശാന്തിന്റെ സുഹൃത്ത് വിവേക് ഒബ്‌റോയിയുടെതായി വന്ന വികാരനിര്‍ഭര കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു കുടുംബമാണെന്ന് പുറമെ പറയുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്ന് വിവേക് ഒബ്‌റോയി തന്റെ പോസ്റ്റില്‍ പറയുന്നു. തനിക്ക് സിനിമാ രംഗത്ത് നേരിട്ട ദുരനുഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിവേക് ഒബ്‌റോയി എത്തിയത്.

    സുശാന്തിന്റെ സംസ്‌കാര ചടങ്ങുകളില്‍

    സുശാന്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ സാക്ഷിയാകാന്‍ ഞാനുമുണ്ടായിരുന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. എനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ സുശാന്തുമായി പങ്കുവെക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി. അതിലൂടെ അയാളുടെ വേദന കുറയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍. വേദനകള്‍ക്കൊപ്പമുളള യാത്രയായിരുന്നു എന്റെതും. അത് ഇരുട്ടേറിയതും ഏകാന്തവുമായിരുന്നു. പക്ഷേ മരണം അതിന് ഒരു ഉത്തരമല്ല.

    ആത്മഹത്യ പരിഹാരവുമല്ല

    ആത്മഹത്യ പരിഹാരവുമല്ല. ഒരു നിമിഷമെങ്കിലും സുശാന്ത് സ്വന്തം കുടുംബത്തെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ അവന്റെ വേര്‍പാടില്‍ വേദനിക്കുന്ന ലക്ഷക്കണക്കിന് ആരാധകരെക്കുറിച്ചോ ചിന്തിച്ചിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണ്. ആളുകള്‍ എത്രത്തോളം അയാളെ കരുതിയിരുന്നെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍.വിവേക് ഒബ്‌റോയ് പറയുന്നു. ഞാനിന്ന് സുശാന്തിന്റെ അച്ഛനെ കണ്ടിരുന്നു. മകന്റെ ചിതയ്ക്ക് തീ കൊളുത്താനെത്തിയ അദ്ദേഹത്തിന്റെ കണ്ണുകളിലെ ദുഖം അസഹനീയമായിരുന്നു.

    ധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരംധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം

    തിരികെ വരു എന്ന്

    തിരികെ വരു എന്ന് പുലമ്പികൊണ്ട് അവന്റെ സഹോദരി കരയുന്നത് കണ്ടുനില്‍ക്കേണ്ടി വന്നതിനേക്കാള്‍ ദുരന്തക്കാഴ്ച മറ്റെന്തുണ്ട്. സ്വയം ഒരു കുടുംബം എന്ന് വിശേഷിപ്പിക്കുന്ന ഫിലിം ഇന്‍ഡസ്ട്രി ഗൗരവമായ വിചിന്തനത്തിന് തയ്യാറാക്കണം. നല്ലതിനായി നാം മാറേണ്ടതുണ്ട്. പരദൂഷണം കുറച്ച് പരസ്പരമുളള കരുതല്‍ വര്‍ധിപ്പിക്കണം. ശക്തിപ്രകടനങ്ങള്‍ക്ക് പകരം തുറന്ന മനസും അനുകമ്പയും പ്രകടിപ്പിക്കണം.

    പൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെ: സുപ്രിയപൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അദ്ദേഹത്തെ പോലെ: സുപ്രിയ

    അഹങ്കാരവും അഹംബോധവും

    അഹങ്കാരവും അഹംബോധവും ഒഴിവാക്കി മറ്റുളളവരെ അംഗീകരിക്കാന്‍ ശീലിക്കണം. ഈ കുടുംബം എല്ലാ അര്‍ത്ഥത്തിലും ഒരു കുടുംബമായി മാറേണ്ടതുണ്ട്. കഴിവുകളെ മുളയിലെ നുളളിക്കളയാതെ അത് പ്രോല്‍സാഹിപ്പിക്കുന്ന ഒരു ഇടം, കലാകാരന്‍മാരെ ചൂഷണം ചെയ്യാതെ അംഗീകരിക്കുന്ന ഇടം. ഇത്. നമുക്ക് ഉണരാനുളള സമയമാണ്. വിവേക് ഒബേ്‌റോയ് കുറിച്ചു.

    സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍

    English summary
    vivek oberoi's heartfelt note about sushant singh rajput
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X