ചായവിതരണവുമായി വിവേക് ഒബ്‌റോയിയുടെ വേറിട്ട പ്രൊമോഷന്‍! വൈറലായി വീഡിയോ! കാണൂ
ലൂസിഫറിന്‌റെ വിജയത്തിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ പിഎം നരേന്ദ്ര മോദി ബയോപിക്ക് തിയ്യേറ്ററുകളിലെത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷമെത്തിയ സിനിമ രാജ്യത്തെ നിരവധി സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
അതേസമയം മോദി ബയോപിക്കിന്റെ പ്രൊമോഷന്റെ ഭാഗമായുളള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രൊമോഷന്റെ ഭാഗമായി ചായവിതരണം നടത്തിയ വിവേക് ഒബ്‌റോയിയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്. സിനിമയുടെ പ്രദര്‍ശനത്തിനിടെ തിയ്യേറ്ററിനു പുറത്തായിരുന്നു വിവേക് ഒബ്‌റോയിയുടെ ചായ വിതരണം. മുംബൈയില്‍ നടന്ന പ്രീമിയര്‍ ഷോക്കിടെയാണ് സംഭവം നടന്നത്.

ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദവി വരെയെത്തിയ നരേന്ദ്ര മോദിയുടെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഒമങ് കുമാറാണ് മോദി ബയോപിക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ബയോപിക്കില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.
ബൊമാന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴുളള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തില്‍ പരിഹസിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











