തെരഞ്ഞെടുപ്പ് ആരംഭത്തില്‍ മോദി തിയേറ്ററുകളിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുട ജീവിതവും രാഷ്ട്രീയവും ആവിഷ്‌ക്കരിക്കുന്ന ചിത്രം ഏപ്രില്‍ 12ന് ഇന്ത്യയിലെ തിയേറ്ററുകളിലേക്ക്. ഇന്ത്യയില്‍ ഏപ്രില്‍ 11നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചിത്രം പെട്ടെന്ന് തിയേറ്ററുകളിലെത്തിക്കുന്നതെന്നാണ് പരക്കെയുളള ആക്ഷേപം.
പി.എം നരേന്ദ്രമോദി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓമങ്ങ്കുമാറാണ് .മേരി കോം, സരബ്ജിത്ത് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മുന്‍ സിനിമകള്‍. വിവേക് ഒബ്‌റോയിയാണ് മോദിയായി വേഷമിടുന്നത്. മോദിയുടെ ലളിതമായ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം മുതല്‍ പ്രധാനമന്ത്രിപദം വരെയെത്തിയ ജീവിതയാത്ര ചിത്രത്തില്‍ ആവിഷ്‌ക്കരിക്കുമെന്നാണ് വിലയിരുത്തല്‍.

ജനുവരിയില്‍ ഗുജറാത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഉത്തരാഖണ്ഡായിരുന്നു മറ്റൊരു പ്രധാന ലൊക്കേഷന്‍. ഇപ്പോള്‍ സിനിമയുടെ അവസാനവട്ട ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. സുരേഷേ ഒബ്‌റോയിയും സന്ദീപ് സിങ്ങുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ദര്‍ശന്‍ കുമാര്‍, ബോമന്‍ ഇറാനി, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, സറീന വഹാബ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.


Click it and Unblock the Notifications











