twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാനഭംഗം ചെയ്യുന്നവരെ കൊല്ലരുത്! ജീവിതം അവസാനിക്കുന്നത് വരെ ജയിലില്‍ അടക്കണമെന്ന് വഹീദ റഹ്മാന്‍

    By Midhun Raj
    |

    ബോളിവുഡ് സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് വഹീദ റഹ്മാന്‍. കരിയര്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. അടുത്തിടെ നടന്നൊരു ചടങ്ങില്‍ തെലങ്കാന കൂട്ട ബലാല്‍സംഘ കേസിനെ സംബന്ധിച്ച് വഹീദ റഹ്മാന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സ്ത്രീകളെ മാനഭംഗം ചെയ്യുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും അവരെ ജീവിതകാലം മുഴുവന്‍ ജയിലില്‍ അടയ്ക്കണമെന്നും നടി പറഞ്ഞു.

    ബലാല്‍സംഘം എന്ന് പറയുന്നത് ഭീകരമാണ്. മാപ്പര്‍ഹിക്കാത്ത കുറ്റം എന്നാല്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കൊല്ലരുത് ജീവിതകാലം മുഴുവനും തുറങ്കില്‍ അടക്കണം. നടി പറയുന്നു.

    കേസില്‍ പ്രതികളായ

    കേസില്‍ പ്രതികളായ നാല് പേരെ വെടിവെച്ചുകൊന്ന പോലീസ് എന്‍കൗണ്ടറിനെക്കുറിച്ചും ചടങ്ങില്‍ നടി തുറന്നു സംസാരിച്ചിരുന്നു. മാപ്പര്‍ഹിക്കാത്ത തെറ്റാണെങ്കിലും ഒരാളുടെ ജീവനെടുക്കാനുളള അനുവാദം ആര്‍ക്കും ഇല്ലെന്ന് നടി പറയുന്നു. ബലാത്സംഗികളെ ജീവിതകാലം മുഴുവന്‍ തടവിലിടണം. അവരുടെ ജീവിതം അങ്ങനെ ഇല്ലാതാക്കണം. കുറ്റം ചെയ്യുന്നതിനിടയില്‍ തന്നെ പ്രതികള്‍ അറസ്റ്റിലാവുകയാണെങ്കില്‍ അവര്‍ക്കെതിരെ കേസ് എടുത്ത് ജനങ്ങളുടെ പണം കളയുന്നത് എന്തിനാണെന്നും വഹീദ ചോദിക്കുന്നു.

    സംഗീതഞ്ജന്‍ രൂപ്കുമാര്‍

    സംഗീതഞ്ജന്‍ രൂപ്കുമാര്‍ റാഥോഡിന്റെ ആദ്യത്തെ ബുക്ക് വൈല്‍ഡ് വോയേജ് പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്. വഹീദ റഹ്മാനൊപ്പം ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ ഓംപ്രകാശ് മെഹ്‌റയും പോലീസ് എന്‍കൗണ്ടറിനെ തളളിപ്പറഞ്ഞിരുന്നു. എന്‍കൗണ്ടര്‍ നല്ല വാര്‍ത്തയല്ലെന്നുേം സമൂഹം ഒന്നടങ്കവും നിയമപാലകരും എല്ലാ പൗരന്മാരും തലകുനിക്കേണ്ട സംഭവമാണ് നടന്നിരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

    ഇസഹാക്കിനെ ഉമ്മ വെച്ച് ഒര്‍ഹാന്‍! ഇങ്ങനെ പോയാല്‍ ടൊവിനോ ദക്ഷിണ വയ്‌ക്കേണ്ടി വരുമെന്ന് ചാക്കോച്ചന്‍ഇസഹാക്കിനെ ഉമ്മ വെച്ച് ഒര്‍ഹാന്‍! ഇങ്ങനെ പോയാല്‍ ടൊവിനോ ദക്ഷിണ വയ്‌ക്കേണ്ടി വരുമെന്ന് ചാക്കോച്ചന്‍

    സംസാരമുളള സമൂഹം

    സംസ്കാരമുളള സമൂഹം എന്ന നിലയില്‍ മരണം വിധിക്കേണ്ടത് കോടതിയാണെന്നും ഓംപ്രകാശ് മെഹ്‌റ ചടങ്ങില്‍ സംസാരിക്കവേ തുറന്നുപറഞ്ഞു. അതേസമയം നേരത്തെ എന്‍കൗണ്ടര്‍ നടത്തിയ പോലീസുകാരെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മറ്റു സിനിമാ പ്രവര്‍ത്തകരെല്ലാം തന്നെ രംഗത്തെത്തിയിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമെല്ലാമുളള സിനിമ പ്രവര്‍ത്തകരാണ് നേരത്തെ തെലങ്കാന പോലീസിനെ പ്രശംസിച്ച് എത്തിയിരുന്നത്.

    നിര്‍മ്മാതാവൊന്നുമല്ല! ഇത്തവണ പ്രശ്‌നമുണ്ടാക്കിയത് സംവിധായകനും ക്യാമറാമാനും! വെളിപ്പെടുത്തി ഷെയ്ന്‍നിര്‍മ്മാതാവൊന്നുമല്ല! ഇത്തവണ പ്രശ്‌നമുണ്ടാക്കിയത് സംവിധായകനും ക്യാമറാമാനും! വെളിപ്പെടുത്തി ഷെയ്ന്‍

    അതേസമയം തെലങ്കാന എന്‍കൗണ്ടറില്‍

    അതേസമയം തെലങ്കാന എന്‍കൗണ്ടറില്‍ പോലീസിനെ പ്രശംസിച്ചുകൊണ്ടായിരുന്നു നടി നയന്‍താര എത്തിയിരുന്നത്. വാര്‍ത്താ ക്കുറിപ്പിലൂടെയായിരുന്നു നടി പ്രതികരിച്ചത്. സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പോലീസ് ഹീറോയെ പോലെയാണ് നടപ്പിലാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെല്‍ എന്നാണ് പോലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍.

    മനുഷ്യത്വത്തെക്കുറിച്ച്

    മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരെയും തുല്യതയോടെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം. നീതി നടപ്പായത് ആഘോഷിക്കുന്നതിന് അപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായ ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്. നമ്മുടെ വീട്ടിലെ കുട്ടികളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്. ഇങ്ങനെയായിരുന്നു നയന്‍താര മുന്‍പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത

    English summary
    Vaheeda Rahman's Reaction About Telangana Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X