'ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, പ്രസവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദത്തെടുക്കും'; ഊർമിള മണ്ഡോത്കർ

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടി ഊർമിള മണ്ഡോത്കർ. ഊർമിള അഭിനയിച്ച നൃത്തരം​ഗങ്ങളും ഏറെ പ്രശസ്തമാണ്. ബോളിവു‍ഡിൽ തിളങ്ങിയ കാലത്തുതന്നെ മോളിവുഡിലും ഊർമിള അഭിനയിച്ചിട്ടുണ്ട്. തച്ചോളി വർ​ഗീസ് ചേകവർ എന്ന ചിത്രത്തിൽ ഊർമിള ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ചിരുന്നു. സാമൂഹിക മാധ്യമത്തിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. വിവാഹത്തിന് ശേഷമാണ് ഊർമിള സിനിമാ ജീവതെ അവസാനിപ്പിച്ചത്. ഇടയ്ക്ക് രാഷ്ട്രീയത്തിലും ഊർമിള ഇറങ്ങിയിരുന്നു. മൊഹ്സിൻ അക്തറാണ് ഊർമിളയുടെ ഭർത്താവാണ്. 2006ൽ ആണ് ഇരുവരും വിവാഹിതരായത്.

urmila Matondkar, urmila Matondkar news, urmila Matondkar films, urmila Matondkar husband, ഊർമിള മണ്ഡോത്കർ, ഊർമിള മണ്ഡോത്കർ ഭർത്താവ്, ഊർമിള മണ്ഡോത്കർ വിവാഹം

ഊർമിളയേക്കാൾ പത്ത് വയസ് ഇളയതാണ് മോഹ്സിൻ. 2014ൽ ഡിസൈനർ മനീഷ് മൽഹോത്രയുടെ മരുമകളായ റിധി മൽഹോത്രയുടെ വിവാഹ ചടങ്ങിൽ വെച്ചാണ് ഊർമ്മിള മൊഹ്‌സിനെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും വൈകാതെ പ്രണയത്തിലായി. ഇരുവരും വിവാഹിതരായ ശേഷം കുടുംബ ജീവിതത്തിലെ വിശേഷങ്ങളെല്ലാം നിരന്തരം പങ്കുവെക്കാറുണ്ട്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഊർമ്മിള മാതൃത്വത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കുഞ്ഞിനെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്ന് സുന്ദരിയായ നടി വെളിപ്പെടുത്തി. അത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടയെന്നും അതില്ലെങ്കിൽ ദത്തെടുക്കലിനെക്കുറിച്ച് ചിന്തിക്കുമെന്നും ഊർമിള പറഞ്ഞു.

'കുഞ്ഞിനെ പ്രസവിക്കാൻ സാധിക്കുകയാണെങ്കിൽ സാധിക്കട്ടെ. ഞാൻ അതിനായി കാത്തിരിക്കുന്നില്ല. ഞാൻ അതിനായി പ്രതീക്ഷിക്കുന്നില്ല. പ്രസവിച്ചാലേ അമ്മയാകൂ എന്നുണ്ടോ? മാതൃത്വം ശരിയായ കാരണത്താലാണ് സംഭവിക്കേണ്ടത്. എനിക്ക് കുട്ടികളെ ഇഷ്ടമാണ്. പക്ഷേ നമ്മുടെ സ്നേഹവും കരുതലും ആവശ്യമുള്ള ധാരാളം കുട്ടികൾ ഇവിടെയുണ്ട്. അവർ നമ്മളിൽ നിന്ന് തന്നെ ജനിച്ചവരല്ലെങ്കിൽ കൂടിയും' ഊർമിള പറഞ്ഞു. അതേ അഭിമുഖത്തിൽ ഊർമ്മിള വിവാഹശേഷം തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ചതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. താൻ തളർന്നിട്ടില്ലെന്നും എന്നാൽ ജീവിതം വിവിധ ഘട്ടങ്ങളിലൂടെയാണ് പോകുന്നതെന്നും അതെല്ലാം ജീവിക്കുന്നതിൽ താൻ വിശ്വസിക്കുന്നുവെന്നും നടി പറഞ്ഞു. വിവാഹിതയായ സ്ത്രീയുടെ ഓരോ നിമിഷവും അനുഭവിക്കണമെന്ന് ആ​ഗ്രഹിക്കുന്നുവെന്നും ഊർമിള വ്യക്തമാക്കി.

ഒരു ഭാര്യയെന്ന നിലയിൽ താൻ എങ്ങനെയാണെന്നതിനെക്കുറിച്ച് സംസാരിച്ച ഊർമ്മിള താനൊരു ശാന്തയായ വ്യക്തിയാണെന്ന് വെളിപ്പെടുത്തി. കുറച്ച് ആളുകളെ തന്റെ ജീവിതത്തിലേക്ക് കടക്കാൻ അനുവദിച്ചു അവർ തന്റെ യാത്രയുടെ എന്നെന്നേക്കുമുള്ള ഭാഗമായിത്തീർന്നുവെന്നും ഊർമിള കൂട്ടിച്ചേർത്തു. 2019ൽ ആണ് ഊർമിള ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്.

Read more about: urmila matondkar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X