അച്ഛൻ പേര് ഭാഗ്യമാണ്!! എന്നാൽ എന്റെ പേരിൽ അച്ഛൻ അറിയപ്പെടണം, വെളിപ്പെടുത്തലുമായി താരപുത്രൻ
ഇപ്പോഴത്തെ യുവതാരങ്ങളിൽ ഭൂരിഭാഗം പേരും മാതാപിതാക്കളുടെ പിൻബാലത്തോട് കൂടി ബോളിവുഡിൽ എത്തിയവരാണ് സെലിബ്രിറ്റി ലേബൽ പുതിയ തലമുറയിലെ താരങ്ങൾക്ക് ഉപയോഗമാകാറുണ്ട്. അച്ഛനും അമ്മയ്ക്കും നൽകും ബഹുമാനവും പിന്തുണയും മക്കൾക്കും പ്രേക്ഷകർ നൽകും. ഇത് മാത്രം പേരാ ബോളിവുഡിൽ പിടിച്ച് നിൽക്കണമങ്കിൽ. താര ലേബലിനോടൊപ്പം കഴിവും ഉണ്ടെങ്കിൽ മാത്രമേ ബോളിവുഡിൽ ശോഭിക്കാൻ കഴിയുകയുളളൂ.

അച്ഛന്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും എന്നാൽ സിനിമയിൽ വിജയം കണ്ടെത്തിയത് അച്ഛന്റെ പേര് ഉപയോഗിക്കാതെയാണെന്ന് ബോളിവുഡ് താരം ടൈഗർ ഷെറോഫ്. ജാക്കി ഷെറോഫിന്റെ മകനാണ് ടൈഗർ ഷെറോഫ്. ഇൻസ്ട്രിയിൽ അച്ഛന്റെ പേരിനെ കുറിച്ച് ഞാൻ ബോധവാനാണ് . അതിൽ നന്ന് പുറത്തു വകടക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ സംഭവമായിരുന്നു. അതിൽ താൻ വിജയിച്ചെന്നും സിനിമയിൽ സ്വന്തം പേരിലൂടെ തന്നെയാണ് വിജയം ഉണ്ടാക്കിയെടുത്തതെന്നും താരം പറഞ്ഞു.
അച്ഛന്റെ പേരിൽ അറിയപ്പെടുന്നത് സന്തോഷമുളള കാര്യമാണ്. എന്നാൽ ടൈഗർ ഷരോഫിന്റെ അച്ഛനാണ് ജാക്കി ഷരോഫെന്ന് അറിയപ്പെടണമെന്നുള്ള ആഗ്രഹവും താരം പ്രകടിപ്പിക്കുന്നുണ്ട്. അച്ഛന്റെ പേരിൽ മാത്രമാണ് പ്രേക്ഷകർ തന്നെ സ്വീകരിച്ചതെന്ന് കരുതുന്നില്ല. തന്ഡറെ കഴിവും കാരണമായി കാണുന്നെന്നും ടൊഗർ ഷറോഫ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications