കോലിയാകാൻ തയ്യാറാണെന്ന് ഷാരൂഖ് ഖാൻ!! അതിന് ഒരു കാര്യം ചെയ്യണം... ഷാരൂഖിന് അനുഷ്കയുടെ ഉപദേശം
കോലിയുമായി ചെറിയ സാമ്യമുണ്ട്.
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറെ ആരാധകരുളള രണ്ട് താരങ്ങളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് കിങ് ഖാൻ ഷാരൂഖ്ഖാനും. കായിക ലോകത്തിനു അകത്തും പുറത്തു കോലിയ്ക്ക് ആരാധരുണ്ട്. സ്പോർട്സിൽ മാത്രമല്ല അഭിനയത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. ഇതിലൂടേയും നിരവധി ആരാധകരെ താരം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള സെലിബ്രിറ്റിസുവരെ കോലിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്.
ഇന്ത്യൻ സിനിമയിൽ സ്പേർട്സിനേയും കായിക താരങ്ങളേയും ആധാരമാക്കിയുളള നിരവധി സിനിമകൾ പുറത്തു വരുന്നുണ്ട്. ഇതെല്ലാം ജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ബോക്സ്ഫോസിൽ വൻ വിജയം നേടാറുമുണ്ട്. ഭാഗ് മിൽകോ, മേരി കോം, എംഎസ് ധോനി ദ അൺട്രോൾഡ് സ്റ്റോറി, ദംഗൽ, എന്നിവയൊക്കെ കളികളങ്ങളുടേയും കളിക്കാരുടേയും കഥ പറഞ്ഞ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. കളിക്കാരുടെ ജിവിതം കാണാൻ പ്രേക്ഷകർക്ക് വലിയ താൽ പര്യമാണ്. ഇപ്പോഴിത ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ബയോപിക് അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഷാരൂഖ് ഖാൻ.

ബോളിവുഡിലെ സ്പോർട്സ് താരങ്ങൾ
ബോളിവുഡിൽ സ്പോർട്സ് താരങ്ങളുടെ ജീവിതകഥ പറഞ്ഞ ഒരുപാട് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.. ആ സിനിമകളെല്ലാം സൂപ്പർ ഹിറ്റുമാണ്. കായിക താരങ്ങളുടെ ജീവിതം ബോളിവുഡിൽ എത്തുന്നതോടെ സിനിമയിൽ ജീവൻ നൽകുന്ന താരങ്ങളുടെ തലവരയുമാറുന്നു. മികച്ച സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിക്കുന്നത്. മേരി കോമും, ദംഗലുമൊക്കെ ഈ ലിസ്റ്റിൽപ്പെടുന്നുണ്ട്.

ഷാരൂഖാന്റെ ആഗ്രഹം
ടൈംസ് ന്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കോലിയുടെ ജീവിതം സിനിമയാകുകയാണെഹ്കിൽ പകർന്നാടാൻ തനിയ്ക്ക് താൽപര്യമുണ്ടെന്ന് ഷാരൂഖ് അറിയിക്കുകയായിരുന്നു. ജബ് ഹാരി മെറ്റ് സോജൽ എന്ന ചിത്രത്തിലെ തന്റെ ഗെറ്റപ്പ് , കോലിയുമായി ചെറിയ സാമ്യമുണ്ടെന്ന് ഷാരൂഖ് അഭിമുഖത്തിൽ പറഞ്ഞു.

അനുഷ്കയുടെ ഉപദേശം
ഷാരൂഖ് ഖാനും അനുഷ്ക ശർമ്മയും വളരെ അടുത്ത സുഹൃത്തുക്കളാണ്. എസ് ആർകെ തന്റെ ആഗ്രഹം അനുഷ്കയുമായി പങ്കുവെച്ചിരുന്നു. അനുഷ്ക ഷാരൂഖിന് ഒരു ഉപദേശം നൽകുകയായിരുന്നു. കോലിയാകണമെങ്കിൽ താടി നീട്ടി വളർത്തണമെന്നായിരുന്നു ഉപദേശം. എന്നാൽ ഇതിന് മറുപടിയും എസ്ആർകെയുടെ പക്കലുണ്ടായിരുന്നു. താൻ ദബ് ഹാരി മെറ്റ് എന്ന ചിത്രത്തിനു വേണ്ടി താടി നീട്ടി വളർത്തിയിട്ടുണ്ടായിരുന്നെന്നും അന്ന് കോലിയുടെ ചെറിയ ഛായ ഉണ്ടായിരുന്നെന്നും താരം അനുഷ്കയോടും പറഞ്ഞു.

കോലിയുടെ ബയോപിക് ഉടനെ?
അതേ സമയം കോലിയുടെ ബയോ പിക് ഉടനെ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട് . കാരണം കോലി ഇനിയും ഒരുപാച് ദൂരം ജീവിതത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. കരിയർ ആരംഭിച്ച് അധികം നാളുകളായിട്ടില്ല. ഏറ്റവും കൂടുതൽ ആരാധകരുളള സ്പോർട്സ് താരമാണ് കോലി. അതിനാൽ തന്നെ കോലിയുടെ ജീവിതം വെളളിത്തിരയിലൂടെ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു പക്ഷെ ഈ ചിത്രം ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രമായിരിക്കു. എങ്കിലും കോലിയുടെ ജീവിതം വെള്ളിത്തിരയിവ്‍ എത്തണമെങ്കിൽ കുറച്ചു നാളു കൂടി കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications











