For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്കും വെല്ലുവിളി ഉണ്ടായിരുന്നു, അവളെ ഞാൻ നിർബന്ധിച്ചിട്ടില്ല'; ജയ സിനിമ ഉപേക്ഷിക്കാൻ കാരണം അമിതാഭ് ബച്ചനോ?

  |

  ബോളിവുഡിലെ മാതൃക ദമ്പതികളാണ് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും. നാൽപ്പത്തഞ്ച് വർഷത്തിന് മുകളിലായി സന്തുഷ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും നയിക്കുന്നത്.

  അനങ്ങിയാൽ ഡിവോഴ്സിന് ഓടുന്ന കപ്പിൾസുള്ള ബോളിവുഡിലാണ് ഇരുവരും നാല് പതിറ്റാണ്ടായി ഇണക്കുരുവികളെപോലെ സുഖത്തിലും ദുഖത്തിലും താങ്ങായും തണലായും ജീവിക്കുന്നത്. അമിതാഭ് ബച്ചന്റേയും ജയയുടേയും പ്രണയ വിവാഹമായിരുന്നു.

  Also Read: 'ഇതൊന്നും ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ല, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'; ഐശ്വര്യയ്ക്ക് വിമർശനം!

  ഗുഡ്ഡി സിനിമയുടെ ചിത്രീകരണ സമയത്താണ് അമിതാഭ് ബച്ചനും ജയയും പ്രണയത്തിലായത്. അതിന് മുമ്പ് തന്നെ ജയയെ പ്രണയിച്ച് തുടങ്ങിയിരുന്നു അമിതാഭ് ബച്ചൻ. ഒരിക്കൽ മാ​ഗസീൻ കവർ​ഗേളായി ജയ പ്രത്യക്ഷപ്പെടുകയും ആ ചിത്രവും ജയയുടെ കണ്ണുകളും കണ്ട് ബച്ചന് ഉള്ളിൽ പ്രണയം തോന്നി തുടങ്ങിയിരുന്നു.

  പിന്നീട് ഇരുവരും ഒരുമിച്ച് സിനിമ ചെയ്തതോടെ പ്രണയം മൊട്ടിടുകയായിരുന്നു. ജയയുടെ കണ്ണുകളിൽ തന്റെ ഹൃദയം ഉടക്കിയപ്പോൾ മുതൽ ബച്ചൻ ജയയെ ഭാര്യയായി മനസിൽ സ്വീകരിച്ച് കഴിഞ്ഞിരുന്നു.

  'ഗുഡ്ഡിയുടെ സെറ്റിൽ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഹരിവംശറായി ബച്ചന്റെ മകനായതിനാൽ എനിക്ക് അദ്ദേഹത്തോട് നേരത്തെ മുതൽ ബഹുമാനമുണ്ടായിരുന്നു. അദ്ദേഹം അൽപ്പം ഭയങ്കരനായിരുന്നു. അത് പറഞ്ഞപ്പോൾ ആളുകൾ എന്നെ നോക്കി ചിരിച്ചെങ്കിലും അദ്ദേഹം വ്യത്യസ്തനാണെന്ന് എനിക്ക് തോന്നി.'

  'ഞാൻ എനിക്ക് തോന്നിയ കാര്യങ്ങൾ അദ്ദേഹത്തോട് തുറന്ന് പറഞ്ഞിട്ടുണ്ട്. സാധാരണ സ്റ്റീരിയോ ടൈപ്പ് ഹീറോ അല്ല അ​ദ്ദേഹമെന്ന് എനിക്ക് അറിയാമായിരുന്നിട്ടും ഞാൻ അദ്ദേഹവുമായി വളരെ വേ​ഗം പ്രണയത്തിലായി' എന്നാണ് മുമ്പൊരിക്കൽ ജയ പറഞ്ഞത്.

  വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച അല്ലെങ്കിൽ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്ന നിരവധി നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളായിരുന്നു ജയ ബച്ചനും. തന്റെ കരിയറിന്റെ ഉന്നതിയിലായിരുന്ന സമയത്തായിരുന്നു ബച്ചനുമായുള്ള ജയയുടെ വിവാഹം നടന്നത്.

  വിവാഹശേഷം അഭിനയത്തോട് ജയ ബൈ പറഞ്ഞത് ആരാധകരെ ഒന്നടങ്കം വിഷമിപ്പിച്ച ഒന്നായിരുന്നു. ബച്ചനാണ് ജയയുടെ സിനിമാ ജീവിത്തതിന് ഫുൾ സ്റ്റോപ്പ് വരാൻ കാരണമെന്ന് വരെ പലപ്പോഴായി ആരാധകർ ആരോപിക്കുകയും ചെയ്തിരുന്നു.

  Also Read: നാല് മാസം കഴിഞ്ഞില്ലേ..! കഴിഞ്ഞു പോയ കാര്യമാണ്; ദിൽഷയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടി

  'ഒരിക്കൽ ഇത്തരം ആരോപണങ്ങൾക്ക് അമിതാഭ് ബച്ചനും ജയയും മറുപടി നൽകിയിരുന്നു. ആ മറുപടികളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. എല്ലാ വിവാഹവും ഒരു വെല്ലുവിളിയാണ്.'

  'എന്റേതും വ്യത്യസ്തമായിരുന്നില്ല. ജയയിൽ എനിക്ക് ഏറെ പ്രശംസനീയമായി തോന്നിയ ഒരു കാര്യം സിനിമയ്ക്കല്ല കുടുംബത്തിനാണ് അവൾ മുൻഗണന നൽകിയത് എന്നതാണ്. എന്നിൽ നിന്ന് ഒരു തടസവും അവൾ അഭിനയിക്കുന്നതിൽ ഉണ്ടായിരുന്നില്ല. അത് അവളുടെ തീരുമാനമായിരുന്നു' അമിതാഭ് ബച്ചൻ പറഞ്ഞു.

  'ഞാൻ അദ്ദേഹത്തിന്റെ എന്തെങ്കിലും കാര്യങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല. അദ്ദേഹം ഉള്ള രീതിയിൽ ഞാൻ വളരെ സന്തുഷ്ടയാണ്. അദ്ദേഹം എങ്ങനെയാണോ ഞാൻ അങ്ങനെ അ​ദ്ദേഹത്തെ സ്നേഹിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന് പ്രായമായിരിക്കുന്നു.'

  'അത്ര ഫിറ്റ്ല്ല. പക്ഷെ ഓരോ ഭാര്യയും ആഗ്രഹിക്കുന്നപ്പോലെ എപ്പോഴും ഭർത്താവ് തന്റെ അടുത്ത് വേണമെന്ന് എനിക്ക് നിർബന്ധമില്ല. കുട്ടികളോടൊപ്പവും എന്നോടൊപ്പവും സമയം ചിലവഴിക്കണമെന്ന ആ​ഗ്രഹം തീർച്ചയായുമുണ്ട്.'

  'അദ്ദേഹത്തിന് എളുപ്പത്തിലും വേഗത്തിലും തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഞാൻ തികച്ചും വ്യത്യസ്തനായതിനാൽ അദ്ദേഹത്തിന് അത് സാധിക്കണെയെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.'

  'ഞങ്ങൾ ഒരിക്കലും പരസ്പരം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാറില്ല. കുടുംബത്തെ സംബന്ധിച്ച തീരുമാനമാണെങ്കിൽ ഞങ്ങൾ ഒരുമിച്ച് ഇരുന്ന് തീരുമാനിക്കും. എന്നാൽ അവനവന്റെ കാര്യത്തിൽ അവനവൻ തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്' ജയ ബച്ചൻ പറഞ്ഞു.

  Read more about: amitabh bachchan
  English summary
  Was Amitabh Bachchan The Reason Behind Jaya Bachchan Stopping Acting For Years? Here's The Truth-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X