ആ നടൻ ഇന്ന് കത്രീനയുടെ ഭര്‍ത്താവായി; അഞ്ചാറ് വര്‍ഷം മുന്‍പ് വിക്കിയെ സിനിമയില്‍ നിന്ന് പുറത്താക്കിയത് ദീപികയോ?

റിലീസിന് മുന്‍പ് രാജ്യത്ത് ഏറ്റവും വിവാദമുണ്ടാക്കിയ സിനിമയാണ് പത്മാവത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രത്തില്‍ ദീപീക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് അണിനിരന്നത്. ബോക്‌സോഫീസില്‍ മുന്നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ്. പത്മാവതി എന്ന കഥാപാത്രത്തിലൂടെ ദീപിക പദുക്കോണ്‍ തന്റെ കരിയറിലെ ഏറ്റവും ശക്തമായ വേഷം അവതരിപ്പിച്ചു.

സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഏറെ കാലം നീണ്ട് നിന്നതും ആയിരുന്നു. അതിനൊപ്പം സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ പേരുകളിലും ചില വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നു. സല്‍മാന്‍ ഖാനും വിക്കി കൗശലുമൊക്കെ പത്മാവതിന്റെ ഭാഗമാവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിക്കി കൗശല്‍ ഉള്ളത് കൊണ്ടാണ് സല്‍മാന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം.

 vicky-deepika

2016 ലാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ നടന്‍ വിക്കി കൗശലും അഭിനയിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. പത്മാവതിലെ മഹാരാജാവ് റാവല്‍ സിംഗിനെ അവതരിപ്പിക്കാനുള്ള അവസരം തനിക്ക് വന്നതായി വിക്കി തന്നെ സമ്മതിച്ചിരുന്നു. ഈ വേഷമാണ് പിന്നീട് ഷാഹിദ് കപൂര്‍ ചെയ്തത്. സഞ്ജു, ഉറി, റാസി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിക്കി കൗശലിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത് ദീപിക പദുക്കോണിന് പുതുമുഖത്തിനൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണെന്നാണ് മറ്റ് വിവരങ്ങള്‍.

Padmaavat

ഇതേ കഥാപാത്രത്തിലേക്ക് തന്നെ ഒരു ടെലിവിഷന്‍ നടനെ പരിഗണിച്ചെങ്കിലും അതിനും ദീപിക വിസമ്മതിക്കുകയായിരുന്നു. പത്മാവത് പുറത്തിറങ്ങിയതിന് ശേഷമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുളള്ള അവസരം വന്നിരുന്നതായി വിക്കി തുറന്ന് പറഞ്ഞത്. സിനിമയുമായിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ പോവുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം 2015 ലാണ് ആദ്യ സിനിമയായ മസാന്‍ റിലീസ് ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം സഞ്ജയ് ലീല ബന്‍സാലിയെ പോലൊരു സംവിധായകന്റെ ഓഫീസില്‍ നിന്ന് വിളിക്കുന്നു.

ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ തനിക്കിത് വളരെ വലിയൊരു ഇടപെടലായി തോന്നിയിരുന്നു. ഷാഹിദ് കപൂര്‍ അവതരിപ്പിച്ച രത്തന്‍ സിംഗ് എന്ന കഥാപാത്രം ചെയ്യാനാണ് തന്നെ വിളിച്ചത്. എല്ലാ സിനിമകളുടെയും അവസ്ഥ ഇതാണ്. അഭിനേതക്കാളെ കഥാപാത്രത്തിന് വേണ്ടി വിളിക്കും. പിന്നീട് അവരുടെ റോളിന് അനുയോജ്യമായ കാര്യങ്ങള്‍ കൂടി പരിഗണിക്കവേ മറ്റൊരാളിലേക്ക് അത് കൈമാറി പോകും. അതാണ് സംഭവിച്ചത്. പക്ഷേ എനിക്ക് പത്മാവത് ഇഷ്ടപ്പെട്ടു. അതേ സമയം ദീപിക കാരണമാണ് വിക്കിയുടെ കഥാപാത്രം നഷ്ടപ്പെട്ടതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യം വ്യക്തമല്ലെന്നും വിക്കി കൗശല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X