കൂട്ടുകാരിയുടെ മുൻ ഭർത്താവിനെ വിവാഹം കഴിച്ചതിൽ വിഷമം?; ഹൻസികയുടെ വാക്കുകൾ വൈറലാവുന്നു
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടി ആണ് ഹൻസിക. 2010 നും 18 നും ഇടയ്ക്കായിരുന്നു ഹൻസികയുടെ കരിയറിലെ മികച്ച സമയം. തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് തന്റെതായ ഇടം നേടിയെടുക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞു. ഗ്ലാമറസ് റോളുകൾ തിളങ്ങിയ ഹൻസികയ്ക്ക് വൻ ആരാധക വൃന്ദവും ഉണ്ടായി.
ഉത്തരേന്ത്യക്കാരി ആണ് ഹൻസിക. പക്ഷെ ഹിന്ദി സിനിമാ രംഗത്തല്ല ഹൻസിക ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായ ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചെങ്കിലും മുതിർന്നപ്പോൾ നടിയെ തേടി വലിയ അവസരങ്ങൾ ഹിന്ദിയിൽ നിന്നും വന്നില്ല.

ഇതോടെ ആണ് തെലുങ്കിലും തമിഴിലും ഹൻസിക ഭാഗ്യം പരീക്ഷിച്ചത്. വളരെ പെട്ടെന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് ഹൻസികയ്ക്ക് സ്വീകാര്യത ലഭിച്ചു. പക്ഷെ എടുത്ത് പറയത്തക്ക റോളുകളൊന്നും ഹൻസികയ്ക്ക് കരിയറിൽ ലഭിച്ചില്ല. സൂപ്പർ സ്റ്റാർ സിനിമകളിൽ വന്നു പോവുന്ന നായിക കഥാപാത്രങ്ങളാണ് നടി ചെയ്തതിൽ കൂടുതലും.

അടുത്തിടെ ആണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർവമായിരുന്നു വിവാഹം. ബിസിനസ്കാരൻ സുഹൈൽ കതൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു.
ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. ഹൻസികയുടെ വിവാഹ സമയത്ത് ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിച്ചിരുന്നു.
ആദ്യം വിവാഹം വേർപിരിഞ്ഞ വ്യക്തിയാണ് കതൂര്യ. ആദ്യ ഭാര്യയാവട്ടെ ഹൻസികയുടെ സുഹൃത്തും. ഭർത്താവിന്റെ ആദ്യ വിവാഹത്തിന് അന്ന് അതിഥി ആയി ഹൻസിക എത്തിയിരുന്നത്രെ.

എന്നാൽ ഇക്കാര്യങ്ങളൊന്നും നടിയോ നടിയുടെ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഹൻസികയുടെ ഭർത്താവിന്റെ പൂർവകാലം സംബന്ധിച്ച് ചെറിയൊരു സൂചന വന്നിരിക്കുകയാണ്.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഹൻസികയുടെ വിവാഹ ദിവസങ്ങൾ സ്ട്രീം ചെയ്യുന്നുണ്ട്. ഇതിന്റെ പ്രൊമോയിലാണ് ഭർത്താവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഹൻസിക സംസാരിക്കുന്നത്.

സ്വപ്ന തുല്യമായ വിവാഹമായിരുന്നു എന്ന് പറയുന്ന ഹൻസിക പിന്നീട് വിഷമിച്ചിരിക്കുന്നതും ടെൻഷനിക്കുന്നതും വീഡിയോയിൽ കാണാം. ഒരാളുടെ പൂർവകാലത്തിലേക്ക് നോക്കരുതെന്ന് നിങ്ങൾ എന്നോട് എന്നോട് എപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് ഹൻസിക പറയുന്നു.
നടിയുടെ അമ്മ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രൊമോ വീഡിയോയിൽ കാണാം. കരച്ചിലിന് വക്കിലെത്തിയ ഹൻസികയെ ആണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണിക്കുന്നത്.

ഹൻസികയുടെ വിവാഹ വീഡിയോ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ ആണ് ഹൻസികയും ഭർത്താവും ഹണിമൂൺ ആഘോഷിച്ചത്. കഴിഞ്ഞ ദിവസം വിവാഹ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് നടി തിരികെ സിനിമാ വർക്കുകളിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിവാഹ ശേഷവും സിനിമാ രംഗത്ത് തുടരാനാണ് ഹൻസികയുടെ തീരുമാനം.
വിവാഹ ദിവസം ഹൻസിക ചെയ്ത നല്ല പ്രവൃത്തി നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹത്തിന് ഹൻസിക അതിഥി ആയി ക്ഷണിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
പൊതുവെ ആഡംബരത്തിന് മാത്രം പ്രാധാന്യം നൽകുന്ന സെലിബ്രിറ്റികൾക്കിടയിൽ ഹൻസിക വ്യത്യസ്തയായി. ഹൻസികയുടെ വിവാഹ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.


Click it and Unblock the Notifications