എട്ട് വർഷം നീണ്ട ആ വിവാഹബന്ധം ആദിത്യ ചോപ്ര അവസാനിപ്പിച്ചത് റാണി മുഖർജിക്ക് വേണ്ടിയോ?, നടി പറഞ്ഞത്!

വശീകരിക്കുന്ന കണ്ണുകളും ഒഴുകി കിടക്കുന്ന തലമുടിയും തുടുത്ത ശരീരവും അസാമാന്യ അഭിനയ മികവുമായി കുഛ് കുഛ് ഹോതാ ഹേ എന്ന ചിത്രത്തിലൂടെ ആരാധക മനസിൽ കുടിയേറിയ റാണി മുഖർജി എന്ന ബംഗാളി സുന്ദരി അഴകിലും അഭിനയ മികവിലും നാൽപ്പത്തിയഞ്ചാം വയസിലും തിളങ്ങി നിൽക്കുകയാണ്.

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായാണ് റാണി മുഖർജി കണക്കാക്കപ്പെടുന്നത്. തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുകയും നിരവധി സൂപ്പർ ഹിറ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട് താരം.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുവെ മൗനം പാലിക്കുന്നയാളാണ് റാണി മുഖർജി. കുടുംബ ജീവിതത്തെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അധികം സംസാരിക്കാനും നടിക്ക് ഇഷ്ടമല്ല. 2014 ഏപ്രിൽ 21 ന് ഇറ്റലിയിൽ വെച്ചാണ് സംവിധായകൻ ആദിത്യ ചോപ്രയുമായി റാണിയുടെ വിവാഹം നടന്നത്. ആദിത്യ ചോപ്രയുടെ രണ്ടാം വിവാഹമായിരുന്നു റാണി മുഖർജിയുമായി നടന്നത്. ആദ്യ വിവാ​ഹം 2001ൽ പായൽ ഖന്നയുമായിട്ടായിരുന്നു.

Rani Mukerji

എട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം പിന്നീട് വിവാഹ​മോചനത്തിൽ കലാശിച്ചു. ആദിത്യ ചോപ്രയുടെ ആദ്യത്തെ വിവാഹബന്ധം തകരാൻ കാരണം റാണി മുഖർജിയാണെന്ന് ഒരു കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. പലരും തന്നെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയതോടെ റാണി തന്നെ പ്രതികരിച്ച് എത്തുകയും ചെയ്തിരുന്നു.

ഒരു നിർമാതാവുമായും ബന്ധം പുലർത്തി നടക്കുന്ന അഭിനേത്രിയല്ല താനെന്നാണ് റാണി മുഖർജി പ്രതികരിച്ച് പറഞ്ഞത്. 'എല്ലാ കിംവദന്തികളും നുണയാണ്. ആദിത്യ ചോപ്ര വിവാഹമോചനം നേടിയശേഷം മാത്രമാണ് ഞാൻ അദ്ദേഹത്തെ കാണാൻ തുടങ്ങിയത്. നിർ‌മാതാവുമായി ഡേറ്റിങ് നടത്തുക എന്നത് എന്റെ രീതിയല്ല.'

'ഞാൻ അദ്ദേഹത്തോടൊപ്പം സിനിമകൾ ചെയ്യാതിരുന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടതും കാണാൻ തുടങ്ങിയതും. ഇതെല്ലാം ചില അജണ്ടകളുടെ ഭാ​ഗമായി വരുന്ന റൂമറുകളാണ്. ഇതിനോട് മുമ്പ് പ്രതികരിക്കാതിരുന്നതിനും കാരണമുണ്ട്. എന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടും എന്നതിലുപരി എന്നെ ചുറ്റിപറ്റി കഴിയുന്നവരെ കുറിച്ചാണ് ഞാൻ ചിന്തിച്ചിട്ടുള്ളത്', എന്നാണ് റാണി മുഖർജി പറഞ്ഞത്.

റാണിയ്ക്കും ആദിത്യയ്ക്കും 2015ൽ ആണ് മകൾ ആദിര പിറന്നത്. മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇരുവരും മകളെ മാധ്യമങ്ങൾക്ക് മുമ്പിൽ കാണിച്ചിരുന്നില്ല. ദമ്പതികൾ തങ്ങളുടെ ഓഫ് സ്ക്രീൻ ജീവിതവും വളരെ സ്വകാര്യമായിട്ടാണ് കൊണ്ടുനടക്കുന്നത്.

Rani Mukerji

സ്കൂൾ കാലം മുതൽ ആദ്യ ഭാര്യ പായൽ ഖന്നയ്ക്ക് ആദിത്യയെ അറിയാമായിരുന്നു. ആദിത്യയുടെ മാതാപിതാക്കളായ യഷ് ചോപ്രയും പമേല ചോപ്രയും പായലുമായി വളരെ അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ റാണി മുഖർജിയെ ഇവർ പെട്ടെന്ന് സ്വീകരിച്ചില്ലെന്നാണ് പറയപ്പെടുന്നത്. പായൽ ഖന്ന സിനിമാ നിർമാതാവും ഇന്റീരിയർ ഡിസൈനറുമാണ്.

ബോംബെ സ്കോട്ടിഷ് സ്കൂളിൽ വെച്ചാണ് പായലും ആദിത്യയും കണ്ടുമുട്ടിയത്. ഒരു സുഹൃത്തിന് വേണ്ടിയാണ് പായൽ ഇന്റീരിയർ ഡിസൈനിങ് തുടങ്ങിയത്. ആദിത്യയെ വിവാഹം കഴിച്ചതിന് ശേഷം യഷ് രാജ് സ്റ്റുഡിയോയ്ക്ക് വേണ്ടിയും ഇന്റീരിയർ ഡിസൈനിങ് ചെയ്തിട്ടുണ്ട്.

25 വർഷത്തിലേറെയായി ബോളിവുഡിലെ സജീവ സാന്നിധ്യമായ റാണി കഴിഞ്ഞ ദിവസം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അനുഭവിച്ച വേദനയെ കുറിച്ച് വെളിപ്പെടുത്തിയത് വൈറലായിരുന്നു. 2020ല്‍ രണ്ടാമതും താൻ ഗര്‍ഭിണിയായെന്നും ഗര്‍ഭത്തിലിരിക്കെ അഞ്ചാം മാസത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടെന്നുമാണ് റാണി പറഞ്ഞത്.

വ്യക്തിപരമായ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് തുറന്നുപറയുന്നത് എന്ന തരത്തില്‍ ആളുകള്‍ കരുതുമായിരുന്നുവെന്നും അത് താൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഇതുവരെ പറയാതിരുന്നതെന്നുമാണ് റാണി മുഖർജി പറഞ്ഞത്.

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X