'ഏഴ് മാസത്തിനുള്ളിൽ കുഞ്ഞ് പിറന്നു; സ്വര വിവാഹത്തിന് മുമ്പേ ​ഗർഭിണി'; നടിക്കെതിരെ അധിക്ഷേപങ്ങൾ

ബോളിവുഡിൽ മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് സ്വര ഭാസ്കർ. രാഷ്ട്രീയ നിലപാ‌ടുകൾ തുറന്ന് പറയാൻ മടിക്കാത്ത സ്വര ഭാസ്കർ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾക്ക് ഇരയാകാറുണ്ട്. എന്നാൽ നടി ഇതൊന്നും കാര്യമാക്കാറില്ല. നടി എന്നതിനൊപ്പം ആക്ടിസ്റ്റുമായി അറിയപ്പെടുന്ന സ്വര ശ്രദ്ധേയമായ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും സഹ നായിക വേഷങ്ങളിലാണ് സ്വരയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്.

2009 ൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന സ്വരയ്ക്ക് തനു വെഡ്സ് മനു എന്ന സിനിമയാണ് കരിയറിൽ വഴിത്തിരിവായത്. കോമഡി രം​ഗങ്ങളിൽ മികച്ച പ്രക‌ടനം കാഴ്ച വെച്ച സ്വരയെ തേടി നിരവധി അവസരങ്ങളെത്തി. രാഷ്ട്രീയ നിലപാടുകൾ ഒരുപരിധി വരെ നടിയുടെ കരിയറിനെ ബാധിച്ചെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്.

Swara Bhaskar

ജീവിതത്തിൽ പുതിയൊരു ഘ‌ട്ടത്തിലേക്ക് ക‌ടന്നിരിക്കുകയാണ് സ്വര ഭാസ്കർ ഇപ്പോൾ. കഴിഞ്ഞ ദിവസമാണ് സ്വരയ്ക്കും ഭർത്താവ് ഫഹദ് അഹ്മദിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. റബിയ എന്നാണ് പെൺകുഞ്ഞിനിട്ട പേര്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായെത്തിയത്. അതേസമയം സോഷ്യൽ മീഡിയയിൽ മറ്റ് ചില ചർച്ചകളും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് സ്വരയും ഫഹദ് അഹ്മദും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിനുള്ളിലാണ് കുഞ്ഞ് പിറന്നിരിക്കുന്നത്.

വിവാഹത്തിന് മുമ്പേ സ്വര ഭാസ്കർ ​ഗർഭിണിയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. പലരും നടിയെ പരിഹസിച്ച് കൊണ്ട് കമന്റുകളിട്ടു. വിവാഹത്തിന് മുമ്പ് രണ്ട് പേരും ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നെന്നാണ് വിവരം. വിവാഹത്തിന് മുമ്പ് ​ഗർഭിണിയായുന്നത് ബോളിവുഡ് താരങ്ങൾക്കി‌ടയിൽ ഇന്ന് പതിവാണെന്ന് സംസാരമുണ്ട്. നേരത്തെ നടി നടി ആലിയ ഭട്ടിന് നേരെയും സമാനമായി കുറ്റപ്പെ‌‌ടുത്തലുകൾ വന്നിരുന്നു.

Swara Bhaskar

വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ താൻ ​ഗർഭിണിയാണെന്ന വിവരം ആലിയ അറിയിച്ചു. ആലിയയും ഭർത്താവ് രൺബീർ കപൂറും വിവാഹത്തിന് മുമ്പേ ഒരുമിച്ച് താമസിക്കുന്നവരാണ്. നടി ഇല്യാന ഡിക്രൂസും വിവാഹത്തിന് മുമ്പാണ് ​ഗർഭിണിയായത്. ​അടുത്തിടെയാണ് ഇല്യാനയ്ക്ക് കുഞ്ഞ് പിറന്നത്. ന‌‌ടിമാരായ ദിയ മിർസ, ശ്രീദേവി എന്നിവരും വിവാഹത്തിന് മുമ്പ് ​ഗർഭിണിയായവരാണ്.

വിവാഹത്തിലേക്ക് കടക്കാനിരിക്കെയാണ് ​ഗർഭിണിയായതെന്ന് ദിയ മിർസ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽമീഡിയയിലെ അധിക്ഷേപങ്ങളോട് ഇവരൊന്നും പ്രതികരിച്ചിട്ടില്ല.

നിലവിലെ ചർച്ചകളെ സ്വര ഭാസ്കറും അവ​ഗണിക്കുന്നു. നേരത്തെ പല തവണ സൈബറാക്രണണങ്ങൾക്ക് സ്വര ഇരയായിട്ടുണ്ട്. മുമ്പൊരിക്കൽ വിർ ദെ വെഡ്ഡിം​ഗ് എന്ന സിനിമയിൽ സ്വയം ഭോ​ഗ രം​ഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ സ്വരയ്ക്ക് നേരെ വ്യാപക വിമർശനങ്ങൾ വന്നിരുന്നു. മോശം കമന്റി‌ടുന്ന വിഡ്ഢികളോട് ഒന്നും പറയാനില്ലെന്നാണ് അന്ന് സ്വര ഭാസ്കർ പ്രതികരിച്ചത്.

ആക്ടിവിസ്റ്റാണ് സ്വരയുടെ ഭർത്താവ് ഫഹദ് അഹ്മ​ദ്. ലളിതമായ ചടങ്ങുകളോടെയാണ് രണ്ട് പേരുടെയും വിവാഹം നടന്നത്. കരിയറിൽ പഴയത് പോലെ സ്വര ഇപ്പോൾ സജീവമല്ല. നടിയെന്നതിനപ്പുറം ആക്‌‌ടിവിസ്റ്റ് എന്ന നിലയിലാണ് പലപ്പോഴും സ്വര ഭാസ്കർ വാർത്താ പ്രാധാന്യം നേടാറ്.

More from Filmibeat

Read more about: swara bhaskar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X