ഒരിക്കലും തിരിഞ്ഞു നോക്കാൻ ആഗ്രഹിച്ചിരുന്നില്ല!! പൊട്ടിക്കരഞ്ഞ് സണ്ണി ലിയോൺ....

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സണ്ണി ലിയോൺ. പോൺ താരമായി എത്തുകയും പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ഇൻസ്ട്രിയിവും തന്റെ ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. സിനിമയല്ല ജീവിതം സിനിമയും ജീവിതവും രണ്ടും രണ്ടാണ് തെളിയിച്ച താരമാണ് സണ്ണി. ഇത് തന്നെയാണ് താരത്തിന്റെ ജീവിതം മാറ്റി മറിച്ചത്. കേവലം ഒരു പോൺ സ്റ്റാറിന് ലഭിക്കുന്ന സ്വീകാര്യതയല്ല സണ്ണിയ്ക്ക് ഇന്ത്യൻ സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നത്.

സണ്ണി ലിയോൺ ആരാണ് എന്താണ് എന്നത് ഒരു തുറന്ന പുസ്തകമാണ്. കരൺജിത് കൗർ എന്ന പഞ്ചാബി പെൺകുട്ടി എങ്ങനെ സണ്ണി ലിയോൺ ആയി എന്നു പോൺ സിനിമയിൽ എത്തിപ്പെട്ടതും ഇപ്പോഴത്തെ ജീവിതമൊക്കെ പ്രേക്ഷകർ നേരിട്ട് കാണുന്നുണ്ട്. സണ്ണിയുടെ ജീവിത ചരിത്രം പറയുന്ന കരൺജിത് കൗർ- ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി എന്ന വെബ് സീരിസ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.വെബ് സീരിയൽ അതിന്റെ അവസാന ഭാഗത്തിലേയ്ക്ക് കടക്കുകയാണ്. പരമ്പരയുടെ അവസാന ഭാഗം താരത്തെ പൊട്ടിക്കരയിച്ചുവത്രേ.

 ഇരുണ്ട ഭൂതകാലം

ഇരുണ്ട ഭൂതകാലം

വെബ് സീരിയലിലൂടെ കഴിഞ്ഞു പോയ ഭൂതകാലത്തിലൂടെ ഒന്നു കൂടി സഞ്ചരിക്കുകയാണ് താരം. ഒരു ദുസ്വപ്നം പോലെ കടന്നു പോകും എന്ന് കരുതിയ ഇരുണ്ട നാളുകളിലേയ്ക്കാണ് വീണ്ടും തിരിഞ്ഞു നോക്കുന്നത്. അവിടേക്ക് വീണ്ടും എത്തി നോക്കാൻ ആഗ്രഹിച്ചതേയില്ലെന്ന് താരം പറയുന്നത്.

 ജീവിതത്തിൽ  പെട്ടെന്ന്  സംഭവിച്ചത്

ജീവിതത്തിൽ പെട്ടെന്ന് സംഭവിച്ചത്

ജീവിതത്തിൽ സംഭവിച്ച പലകാര്യങ്ങളും വേദനപ്പിക്കുന്നതായിരുന്നു. കൂടാതെ ഒരുപാട് കാര്യങ്ങൾ വളരെ പെട്ടെന്ന് സംഭവിച്ചു. അമ്മ മരിച്ചതും അച്ഛന് കാൻസർ ബാധ കണ്ടെത്തി. കുറച്ചു നാളുകൾക്കുള്ളിൽ അച്ഛനും മരിച്ചു. സണ്ണി വിവാഹിതയായി. ഒരു ഇന്ത്യൻ ടെലിവിഷൻ ഷോയിലേക്ക് ക്ഷണം ലഭിച്ചു. ഒരുപാട് കാര്യങ്ങൾ വളരെ വേഗം സംഭവിച്ചെന്നും താരം പറഞ്ഞു.

കണ്ടു നിൽക്കാനെ കഴിഞ്ഞുളളു

കണ്ടു നിൽക്കാനെ കഴിഞ്ഞുളളു


പല സംഭവങ്ങളും സണ്ണിയെ വേദനിപ്പിച്ചു. ഷൂട്ടിങ്ങിനിടെ പല അവസരങ്ങളിലും സണ്ണി പൊട്ടിക്കരഞ്ഞിരുന്നു. ഭർത്താവ് ഡാനിയൽ വെബറിന് അത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. കഴിഞ്ഞു പോയ സംഭവമായതു കൊണ്ട് ഡാനിയലിന്റെ പക്കൽ പരിഹാരം ഇല്ലായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ടത് 'ഭീകരം' എന്നാണ് സണ്ണി വിശേഷിപ്പിക്കുന്നത്.

സണ്ണിയുടെ ജീവചരിത്രം

സണ്ണിയുടെ ജീവചരിത്രം

കരൺജിത് കൗർ -ദി അൺടോൾഡ് സ്റ്റോറിയിൽ താരത്തിന്റെ ബാല്യകാലം മുതൽ ഇപ്പോഴുള്ള സംഭവങ്ങൾവരെയാണ് കാണിക്കുന്നത്. സീ5 ഒടിടി ഫ്സാറ്റ് ഫോമിലാണ് വെബ് സീരിയൽ പ്രദർശിപ്പിക്കുന്നത്. പോൺ സിനിമയിൽ സജീവമായിരുന്ന കാലത്താണ് സണ്ണി ലിയോൺ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് എത്തുന്നത്. ജിസം 2, ഏക് പഹേലി ലീല, റായിസ്, വൺ നൈറ്റ് സ്റ്റാൻഡ് തുടങ്ങിയ ചിത്രങ്ങളിവും താരം എത്തിയിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ മധുര രാജയിൽ ഐറ്റം ഡാൻസിലൂടെ സണ്ണി മലയാളത്തിൽ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X