»   » എക് ദോ തീന്‍ .. സൂപ്പര്‍ഹിറ്റ് ഗാനത്തിന് ചുവട് പിടിച്ച് ജാക്വിലിന്‍, വീഡിയോ കാണാം..

എക് ദോ തീന്‍ .. സൂപ്പര്‍ഹിറ്റ് ഗാനത്തിന് ചുവട് പിടിച്ച് ജാക്വിലിന്‍, വീഡിയോ കാണാം..

Written By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് പ്രേക്ഷകരുട ഇടയിൽ കൊളിളക്കം സൃഷ്ടിച്ച ഒരു ഗാനമായിരുന്നു തെസാബ് എന്ന ചിത്രത്തിലെ ഏക് ദേ തീൻ എന്ന ഗാനം. വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും ആ ഗാനത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ബോളിവുഡിലെ താര സുന്ദരി തകർത്താടിയ ഏക് ദോ തീന്‍' എന്ന ഗാനം വർഷങ്ങൾക്കു ശേഷം വീണ്ടും എത്തുന്നു. ടൈഗർ ഷിറേഫ് നായകനാകുന്ന ബാഗി 2 വിലാണ് ഗാനം വീണ്ടും എത്തുന്നത്. മധുരി ദക്ഷിതിനു പകരം ജാക്വലിൻ ഫെർണാണ്ടസാണ് ഈ ഗാനത്തിന് ചുവട് വയ്ക്കുന്നത്.

jaclean

മമ്മൂട്ടി ചിത്രവുമായി മുന്നോട്ട് പോകും! കോട്ടയം കുഞ്ഞച്ചൻ 2 നെ കുറിച്ച് മിഥുന് പറയാനുണ്ട് ചിലത്

സാധരണ പഴയ പാട്ടുകൾ പുതുമയോടെ പുതിയ ചിത്രങ്ങളിൽ എത്താറുണ്ട്. എന്നാൽ ഈ ഗാനം റീമിക്സ് ആയിട്ടല്ല ചിത്രത്തിൽ എത്തുന്നത്. അത്രേ സൗണ്ട് ട്രാക്കിൽ മാറ്റങ്ങളൊന്നും കൂടാതെയാണ് പുതിയ പുതിയ ചിത്രത്തിൽ എത്തുന്നത്.

കല്യാണം രഹസ്യമാക്കി, വിവാഹത്തെക്കുറിച്ചുള്ള ശ്രിയയുടെ ആദ്യ പ്രതികരണം ഇങ്ങനെ...

2016 ൽ പുറത്തിറങ്ങിയ ബാഗി എന്ന സിനിമയുടെ രണ്ടാംഭാഗമണ് ബാഗി 2. ആദ്യ ചിത്രത്തിൽ ശ്രദ്ധ കപൂർ ആയിരുന്നു നായിക. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. അതിനാൽ തന്നെ ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കുറച്ചു ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരുന്നു ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്നത്. അഹമ്മദ് ഖാൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം മാർച്ച് 30 ന് ചിത്രം പ്രദർശനത്തിനെത്തും.

English summary
Watch Jacqueline as Mohini slaying with her sizzling dance moves in 'Ek Do Teen'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X