»   » ഇര്‍ഫാന്‍ ഖാന്റെ കണ്ണീര്‍ തുടച്ചുകൊടുക്കാന്‍ പാര്‍വ്വതി എത്തി, വീഡിയോ കാണൂ...

ഇര്‍ഫാന്‍ ഖാന്റെ കണ്ണീര്‍ തുടച്ചുകൊടുക്കാന്‍ പാര്‍വ്വതി എത്തി, വീഡിയോ കാണൂ...

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയതാരം പാര്‍വ്വതി ഇപ്പോള്‍ ബോളിവുഡിലും ശ്രദ്ധേയായിക്കഴിഞ്ഞു. ആദ്യ ചിത്രമായ ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ വന്നതോടെ തന്നെ പാര്‍വ്വതി സംസാര വിഷയമായി. ഇതിനൊപ്പം നായകന്‍ ഇര്‍ഫാന്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റും കൂടെ ആയപ്പോള്‍ തികഞ്ഞു!!

ആദ്യ വിവാഹ വാര്‍ഷികാഘോഷം ഇങ്ങനെയും നടത്താം, ചിത്രങ്ങള്‍ പങ്കുവച്ച് താരദമ്പതികള്‍, കൂടെ കുഞ്ഞും!!

ഒരു രക്ഷയുമില്ലാത്ത നടിയാണ് പാര്‍വ്വതി എന്നാണ് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്. അതിന് ശേഷം ഇര്‍ഫാന്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റും വൈറലായി. 'പാര്‍വ്വതി ഞാന്‍ കണ്ണീരിനെ വെറുക്കുന്നു.. മുംബൈയില്‍ വേഗം കണ്ടു മുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു' എന്നാണ് ഇര്‍ഫാന്‍ എഴുതിയത്.

എന്റെ വീട്ടിലെ കട്ടിലും എസിയും ഒക്കെ ദിലീപേട്ടന്‍ വാങ്ങി തന്നതാണ്;അന്ന് കരഞ്ഞതിനെ കുറിച്ച് ധര്‍മജന്‍

ഇതിന് മറുപടിയുമായി പാര്‍വ്വതി എത്തിയതും വാര്‍ത്തയായിരുന്നു. 'ഇര്‍ഫാന്‍, ഞാന്‍ ഇതാ വരികയാണ്.. ഇനി കണ്ണീരില്ല.. ഡേറ്റിങിനായി കാത്തിരിപ്പുമില്ല എന്നാണ് പാര്‍വ്വതി നല്‍കിയ മറുപടി.

അങ്ങനെ ഒടുവില്‍ പാര്‍വ്വതി എത്തി. പാര്‍വ്വതിയും ഇര്‍ഫാനും നേരിട്ട് കണ്ടപ്പോള്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. നവംബര്‍ 10 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ പാര്‍വ്വതിയും ഇര്‍ഫാന്‍ ഖാനും.. വീഡിയോ കാണാം...

English summary
Watch: Parvathy did this when Irrfan Khan missed her in Kolkata

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam