സൽമാനും ജാക്വിലിനും ലഡാക്കിലേയ്ക്ക്!! അതും ബുള്ളറ്റിൽ!! ചിത്രങ്ങൾ കാണാം
10 കോടി ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രമാണിത്
ബോളിവുഡിൽ ഒരു ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സൽമാൻ ഖാൻ നായകനായി എത്തുന്ന റെയ്സ് 3 എന്ന ചിത്രമാണ് അണിയറിയിൽ ഒരുങ്ങുന്നത്. 10 കോടി ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രമാണിത്. ഇപ്പോൾ റേസ് 3 ടീമിന്റെ ലഡാക് യാത്രയാണ് വൈറലായി കൊണ്ടിരിക്കുന്നത്. രണ്ടു ദിവസത്തെ കാശ്മീർ ചിത്രീകരണത്തിനു ശേഷമാണ് റോസ് ടീം ലേയിലേയ്ക്കും ലഡാക്കിലേയ്ക്കും പുറപ്പെട്ടത്.
ടീമിന്റെ ലെഡാക് യാത്ര ഏറെ വിചിത്രമാണ്. മോട്ടോ സൈക്കിളിലും ജീപ്പിലുമാണ് ഇവർ യാത്ര തിരിച്ചത്. സൽമാനും ജാക്വിലിനും ബുള്ളലിറ്റാണ് യാത്ര. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവർക്ക് പിന്നാലെ സംവിധായകൻ റെമോ ഡിസൂസയും നിർമ്മാതാവ് രമേഷ് തൗരാനിയും മറ്റൊരു ബുള്ളറ്റിൽ പിന്നാലെയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി ജാക്വിലിനും കണ്ണിനു പരിക്കു പറ്റിയിരുന്നു. സ്ക്വാഷ് കളിക്കുന്നതിനിടെ കണ്ണിൽ ബോൾ കൊള്ളുകയും അമിതമായി ചോര വരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടി ചികിത്സയിലായിരുന്നു. പരിക്കു മാറിയതിനു ശേഷം വീണ്ടും താരം ഷൂട്ടിങ്ങിനെത്തിയിരുന്നു.
2008 ലായിരുന്നു റോസ് ആദ്യഭാഗം പുറത്തെത്തിയത്, അനിൽ കപബർ, സെയ്ഫ് അലിഖാൻ, കത്രീന കെയ്ഫ്, ബിപാഷ ബസു തുടങ്ങിയവരായിരുന്നു താരങ്ങൾ. തുടർന്ന് 2013 ചിത്രത്തിന്റെ രണ്ടാഭാഗം പുറത്തു വന്നിരുന്നു. ആദ്യ രണ്ടു ഭാഗങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മൂന്നാം ഭാഗത്തിനു അതേ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications











