»   » ആരും കാണാതെ പാന്റില്‍ നിന്ന് ജീന്‍സ് കീറിയെടുത്ത് തിന്നുന്ന സല്‍മാന്‍, ശരിക്കും പ്രാന്തായോ.. വീഡിയോ

ആരും കാണാതെ പാന്റില്‍ നിന്ന് ജീന്‍സ് കീറിയെടുത്ത് തിന്നുന്ന സല്‍മാന്‍, ശരിക്കും പ്രാന്തായോ.. വീഡിയോ

Posted By: Rohini
Subscribe to Filmibeat Malayalam

ദിവസങ്ങള്‍ക്ക് മുന്‍പ് നടി ലെന ചില്ലുകഷ്ണം കടിച്ചു മുറിച്ചു തിന്നുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ വച്ച് ഷൂട്ട് ചെയ്ത പ്രാങ്ക് വീഡിയോ ആയിരുന്നു അത് എന്ന് പിന്നീട് ലെന വ്യക്തമാക്കി.

മമ്മൂട്ടിയുടെ നായിക സല്‍മാന്‍ ഖാന്റെ കുടുംബം തകര്‍ക്കുന്നു, സല്‍മാന്‍ എന്തിനാണ് ഈ ദേഷ്യം

ലെനയെ പോലയല്ല, ബോളിവുഡ് മസില്‍ ഖാന്‍ ഉടുത്തിരിയ്ക്കുന്ന ജീന്‍സ് പാന്റില്‍ നിന്ന് ഓരോ കഷ്ണം മുറിച്ചെടുത്ത് തിന്നുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അതും ആരും ശ്രദ്ധക്കാത്ത തരത്തിലാണ് താരത്തിന്റെ കോപ്രായങ്ങള്‍.

മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍

നിരാശയോടെ വന്നു

പൊതുവെ പൊതു പരിപാടികളില്‍ വളരെ ഗൗരവക്കാരനായിട്ടാണ് സല്‍മാന്‍ ഖാന്‍ എത്താറുള്ളത്. എന്നാല്‍ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രമോഷന് വന്നപ്പോള്‍ ആകെ നിരാശനായിരുന്നു സല്ലു. അവിടെ വച്ചാണ് ഈ സംഭവം.

എന്താണ് കാണിക്കുന്നത്

പരിപാടിയ്ക്കിടെ ആരും കാണാതെ ജീന്‍സിന്റെ ചെറിയൊരു ബാഗം മുറിച്ചെടുത്ത് വായിലേക്കിട്ടു. ആരെയും ശ്രദ്ധിക്കാതെ ശോകഭാവത്തിലിരുന്നാണ് സല്‍മാന്റെ പ്രവൃത്തി. ഇത് കണ്ട പാപ്പരാസികള്‍ വീഡിയോ പകര്‍ത്തുകയും ഇപ്പോള്‍ യൂട്യൂബില്‍ വൈറലാക്കുകയും ചെയ്യുന്നു.

പ്രചരണ തന്ത്രം

എന്നാല്‍ ഇത് വെറുമൊരു പ്രചരണ തന്ത്രമാണെന്നാണ് കുറച്ച് പേര്‍ പറയുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മനോദൗര്‍ബല്യമുള്ള കഥാപാത്രമായിട്ടാണ് സല്‍മാന്‍ എത്തുന്നത്. ഇക്കാരണത്താലാവും നിരാശനായി വന്നിരുന്ന് സല്‍മാന്‍ 'പ്രാന്ത്' അഭിനയിക്കുന്നത്.

ഇതാണ് വീഡിയോ

ഇനി ഈ വീഡിയോ കാണൂ. ശരിയ്ക്കും സല്‍മാന്‍ 'ട്യൂബ് ലൈറ്റ്' ആയതാണോ.. അതോ അങ്ങനെ അഭിനയിക്കുന്നതാണോ എന്നാണ് ആരാധകരുടെ ചോദ്യം.

English summary
Salman Khan was caught tearing a part of his jeans and eating at an event. The video has gone viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam