For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരൻജിത്ത് കൗർ എങ്ങനെ സണ്ണി ലിയോൺ എന്ന പോൺസ്റ്റാറായി!! ഇതൊന്നു കണ്ടു നോക്കൂ

  |

  ആദ്യകാലങ്ങളിൽ സണ്ണി ലിയോൺ എന്ന താരത്തെ കേവലം പോൺസ്റ്റാറായി മാത്രമാണ് പ്രേക്ഷകർ കണ്ടിരുന്നത്. സണ്ണിയുടെ പേരു കേട്ടൽ എല്ലാവരുടേയും മുഖത്ത് മറ്റൊരു ചിരിയായിരിക്കും പ്രത്യക്ഷപ്പെടുക. വളരെ പെട്ടെന്നു തന്നെയായിരുന്നു പോൺ രംഗത്തെ സണ്ണിയുടെ വളർച്ച. ബോളിവുഡിലെ പല സൂപ്പർ താരങ്ങൾക്കും ലഭിക്കുന്നതിലധികം ആരാധകരെ സണ്ണിയ്ക്ക് നോടാൻ കഴിഞ്ഞിരുന്നു.

  ദിലീപിനെ പുറത്താക്കൽ!! AMMAക്കെതിരെ ആഞ്ഞടിച്ച് ഷമ്മി, മമ്മൂട്ടിയ്ക്കെതിരെ നടപടി സ്വീകരിക്കണം

  കേവലം ഒരു പോൺസ്റ്റാർ മാത്രമല്ല സണ്ണിയെന്ന് പിന്നീടാണ് പ്രേക്ഷകർക്ക് മനസിലായത്. പോൺ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതല്ല യഥാർഥ സണ്ണി ലിയോണെന്ന് ജനങ്ങൾ മനസിലാകാൻ ഏറെ വൈകിയിരുന്നു. സണ്ണി എന്ന പോൺ താരത്തെ മാത്രമേ ജനങ്ങൾക്ക് പരിചയമുള്ളൂ കരൻജിത്ത് കൗർ എന്ന വ്യക്തിയെ പ്രേക്ഷകർക്ക് അറിയില്ല. ഇത് മനസിലാക്കിയതോടെ താരത്തിന്റെ പോൺസ്റ്റാർ എന്ന ലേബലും മാറി. ഇപ്പോഴിത പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി എന്ന പരമ്പരയുടെ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്. കരന്‍ജിത്ത് കൗര്‍ എങ്ങനെ സണ്ണി ലിയോണായി കാണാം.

  ഡേവിഡ് പോയപ്പോൾ മാറി നിന്ന് കരയാനുള്ള കാരണം ഇത്!! അനൂപിനോട് തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി

   പോൺ ചിത്രങ്ങളിൽ എത്തിയത്

  പോൺ ചിത്രങ്ങളിൽ എത്തിയത്

  കരന്‍ജിത്ത് കൗര്‍ എന്ന സാധരാണക്കാരിയായ പഞ്ചാബി കുടുംബത്തിലെ പെൺകുട്ടി എങ്ങനെ സണ്ണി ലിയോൺ എന്ന പോൺ സ്റ്റാറായി മാറി എന്നതാണ് കഥയുടെ പ്രമേയം. പോൺസ്റ്റാർ മേഖലയിൽ കടന്നതിനു ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. കുടുംബത്തിൽ നിന്ന് വൻ എതിർപ്പായിരുന്നു. എതിർപ്പുകളെ അവഗണിച്ചായിരുന്നു സണ്ണി പോൺ ഫീൽഡിൽ എത്തിയത്.

   ഇന്ത്യയിൽ വന്നാൽ കൊന്നു കളയും

  ഇന്ത്യയിൽ വന്നാൽ കൊന്നു കളയും

  കാനഡയിലെ പഞ്ചാബി സിക്ക് കുടുംബത്തിലായിരുന്നു സണ്ണി ജനിച്ചത്. പോൺ സിനിമ രംഗത്ത് മിന്നും താരമായിരുന്നു സണ്ണി. ഈ സിനിമ രംഗം മടുത്തപ്പോൾ സണ്ണി ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് എതിർപ്പായിരുന്നു താരത്തിന് ലഭിച്ചത്. അവരുടെ പോൺ ചിത്രങ്ങൾ കണ്ട് അവേശം കൊണ്ട പലരും അവരെ തള്ളി പറ‍ഞ്ഞിരുന്നു. സൽമാൻഖാൻ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ് സണ്ണിയ്ക്ക് ഇന്ത്യയിൽ എത്തുന്നത്. ജിസം 2 വാണ് അരങ്ങേറ്റ ചിത്രം.

   യഥാർഥ സണ്ണി ഇതാണ്

  യഥാർഥ സണ്ണി ഇതാണ്

  പോൺ വീഡിയോയിൽ അഭിനയിക്കുന്ന സണ്ണിയെ മാത്രമായിരുന്നു പ്രേക്ഷകർക്ക് പരിചയം. എന്നാൽ‍ ഈ പരമ്പരയിലൂടെ സണ്ണി എന്ന വ്യക്തിയെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കും. 'കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' ചെയ്യാന്‍ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം വേണ്ടെന്ന് കരുതിയത്. എന്നാൽ ഇന്റർനെറ്റിൽ തിരയുമ്പോൾ കിട്ടുന്ന സണ്ണിലിയോണല്ല യഥാർഥ സണ്ണിയെന്ന് പ്രേക്ഷകരെ അറിയിക്കണമെന്ന് പിന്നീട് തോന്നി. മകൾ , ഭാര്യ, കാമുകി അമ്മ എന്ന നിലയിൽ തനിയ്ക്ക് ഒരുപാട് കര്യങ്ങൾ പ്രേക്ഷകരോട് പറയാനുണ്ടെന്നും സണ്ണി കൂട്ടിച്ചേർത്തു.

  ബാല്യകാലം ഇങ്ങനെ

  ബാല്യകാലം ഇങ്ങനെ

  കാനഡയിലെ പഞ്ചാബി സിക്ക് കുടുംബത്തിലാണ് സണ്ണി ജനിച്ചത്. പിന്നീട് അമേരിക്കയിലേയ്ക്ക് താമസം മാറുകയായിരുന്നു. നെഴ്സിങ് പഠനത്തോടൊപ്പം ജർമൻ ബോക്കറിയിൽ ജോലി ചെയ്യുകയും ചെയ്തിരുന്നുയ. ചെറുപ്പത്തിൽ പഠനത്തിനോടൊപ്പം ജോലിയും ഒരുമിച്ച് കൊണ്ടു പോകുമായിരുന്നു. പഠനകാലത്ത് സഹപാഠികളുടെ പരിഹത്തിന് ഇരയാകാറുമുണ്ടായിരുന്നു. പാതി വഴിയിൽ പഠനം ഉപേക്ഷിച്ചാണ് സണ്ണി മോഡലിങ് രംഗത്തും പോൺ മേഖലയിലും സജീവമായത്. താരത്തെ ജീവിതത്തിൽ സംഭവിച്ച സംഭവികാസങ്ങളെല്ലാം ഈ ടെലിവിഷൻ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാകുന്ന സംഗതിയാണ്.

  ജൂലൈ 16 ന്

  ജൂലൈ 16 ന്

  ജൂലൈ 16 മുതലാണ് സീ5 ൽ പരമ്പര‌യുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്. കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി' എന്ന് പേരിട്ടിരിക്കുന്ന സീരിയൽ സംവിധാനം ചെയ്യുന്നത് ആദിത്യ ദത്താണ് ര്യാസ സൗജാനിയാണ് സണ്ണിയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്. താരത്തെ കൂടാതെ രാജ് അരുണ്‍, കര്‍മവീര്‍ ലാംബ, ബിജൈയ് ജസ്ജിത്ത് ആനന്ദ്, ഗ്രൂഷ കപൂര്‍, വാന്‍ഷ് പ്രധാന്‍, മാര്‍ക്ക് ബക്ക്‌നര്‍ എന്നിവരാണ് പരമ്പരയിലെ മറ്റുതാരങ്ങള്‍.

  ട്രെയിലർ കാണാം

  English summary
  Watch The Trailer of 'Karenjit Kaur: The Untold Story of Sunny Leone'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X