വിവാഹ ജീവിതത്തിലെ വിജയത്തിന് കാരണം ഇതാണ്! വെളിപ്പെടുത്തി താരസുന്ദരി
വൻ വിവാദ സൃഷ്ടിച്ച താര വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും.2018 ഡിസംബർ ആദ്യ വാരത്തിലായിരുന്നു താര വിവാഹം. വിവാഹത്തിനും മുൻപും അതിനു ശേഷവും നിരന്തരം വിവാദങ്ങളും ആരോപണങ്ങളും താരങ്ങളെ തേടി എത്തിയിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ വിവാഹ മോചന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അതിനൊന്നും മറുപടി നൽകാൻ താരങ്ങൾ തയ്യാറായിരുന്നില്ല. ഇപ്പോഴിത ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ, കുടുംബ ജീവിതത്തിലെ വിജയത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

തിരക്കേറിയ ജീവിത സാഹചര്യത്തിലും തങ്ങളുടേതായ സന്തോഷം കണ്ടെത്താൻ താരങ്ങൾക്ക് കഴിയാറുണ്ട്. അതിന്റെ കാരണം, താനും നിക്കും തമ്മിലിള്ള വ്യവസ്ഥയാണെന്ന് പ്രിയഹ്ക പറയുന്നു. ഹിന്ദുസ്ഥാൻ ടൈസിന് നൽകിയ അഭമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിന്റെ ഏത് കോണിലായാലും നിരന്തരം സമ്പർക്കം പുലർത്താറുണ്ട്. വീഡിയോ കോളിലൂടേയും മറ്റും ബന്ധപ്പെടാറുണ്ട്. അതുപോലെ തന്നെ രണ്ട് മൂന്ന് ആഴ്ചകൾക്കപ്പുറം തമ്മില്ഡ കാണാതെ ഇരിക്കാറില്ല- പ്രിയങ്ക പറഞ്ഞു.
എന്റെ ആഗ്രഹം എന്താണെന്നും അത് മനസ്സിലാക്കുന്ന ആളെ വിവാഹം കഴിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ജോലിയെ ഏറെ പ്രധാന്യത്തോടെ കാണുന്ന ആളുകളാണ് തങ്ങൾ. ജീവിതത്തിൽ കഠിനാധ്വാനം ചെയ്ത് വിജയിച്ചവരാണ് തങ്ങൾ രണ്ടു പേരും. കൂടാതെ ഇരുവരു പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 2017 ലെ മെറ്റ് ഗാല വേദിയിൽ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.


Click it and Unblock the Notifications