ഒരുപാട് ഓർമകൾ പങ്കുവെച്ച് കുറെ വർഷം ഒരുമിച്ച് ജീവിച്ചവരാണ്! വേർപിരിയലിനെ കുറിച്ച് നടൻ

ബോളിവുഡിലെ ഒരു കാലത്തെ ഹിറ്റ് താര ദമ്പതികളായിരുന്നു നടി മലൈക അറോറയും സൽമാൻഖാന്റെ സഹോദരനും നടനുമായ അർബസ് ഖാനും. 1998 ൽ വിവാഹിതരായ ഇവർ നീണ്ട കാലത്തെ ദാമ്പത്യത്തിന് ശേഷം 2017 ൽ വേർ പിരിയുകയായിരുന്നു. താരങ്ങളുടെ വേർ പിരിയിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. നീണ്ട വർഷത്തെ ദാമ്പത്യം അവസനാപ്പിച്ച കാരണം ഇതുവരെ താരങ്ങൾ വെളിപ്പെടുത്തിട്ടില്ല.

മലൈകയും അർബ്ബസും വേർ പിരിഞ്ഞതിനു ശേഷം പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ ഇരുവരും തയ്യാറെടുക്കുകയാണ്. അറബ്ബാസ് ഖാനും ജോജിയയും മലൈക അർജുൻ കപൂർ ബന്ധവും ബോളിവുഡിൽ പരസ്യമാക്കിയിട്ടുണ്ട്. ഇത് ആരാധകരെ ചെറിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്. താനും മലൈകയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർബാസ് ഖാൻ. ഡെക്കാൻക്രോണിക്കിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

 ഒരുപാട് വർഷം ഒന്നിച്ചു ജീവിച്ചു

ഒരുപാട് ഓർമകൾ പങ്കുവെച്ച് ഒരുപാട് വർഷം ഒരുമിച്ച് ജീവിച്ചവാരാണ് തങ്ങൾ. കൂടാതെ ഇതിൽ നിന്നുപരി തങ്ങൾക്ക് ഒരു മകനുണ്ട്. അതുകൊണ്ട് തന്നെ തങ്ങൾക്കിടയിൽ ഒരുപാട് ബഹുമാനം നിലനിൽക്കുന്നുണ്ട്. ചിലകര്യങ്ങളിൽ പൊരുത്തക്കോട് നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു പോകാൻ സാധിക്കില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് വേർപിരിയാൻ തിരുമാനിച്ചത്. എന്നാൽ ഇതിനർഥം പരസ്പരം വെറുക്കുന്നു എന്നല്ല. ഞങ്ങളിരുവരും പക്വതയുള്ള വ്യക്തികളാണ്. ഇതിനെ ബഹുമാനത്തോടെയാണ് സമീപിക്കുന്നത്.- അർബാസ് ഖാൻ പറഞ്ഞു.

 പിരിയാൻ കാരണം

മലൈകയുമായി മാത്രമല്ല അവരുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് തനിയ്ക്കുള്ളത്. മലൈകയും കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഒരു വീട്ടിൽ ഒന്നിച്ചു മുന്നോട്ട് പോകൻ കഴിയില്ല എന്ന് മനസ്സിലായതോടെയാണ് വേർപിരിഞ്ഞത്. തങ്ങളെ ഒരുമിച്ച് നിർത്തുന്ന ഘടകം മകനാണ്. അവൻ വളർന്നു വരുമ്പോൾ കാര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടുമെന്നും അർബാസ് ഖാൻ പറഞ്ഞു.

 ജീവിതത്തിലെ  നിർണയക ദിവസം

വിവാഹ മോചനത്തിന്റെ പേരിൽ ആരേയും കുറ്റപ്പെടുത്താൻ കഴിയില്ല. അഭിപ്രായ വ്യത്യാസങ്ങൾ കൂടി, തുടർന്ന് മുന്നോട്ട് പോകൻ കഴിയാതെ വന്നപ്പോഴാണ് എല്ലാം അവസാനിപ്പിച്ചത്. നടി കരീന അവതരിപ്പിക്കുന്ന ഷോയിൽ മലൈക വെളിപ്പെടുത്തിയിരുന്നു. വിവാഹ മോചനം വേണമെന്ന് ആദ്യം തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമാണ് പറഞ്ഞിരുന്നത്. ജീവിതത്തിലെ നിർണയക ദിവസമായിരുന്നു അതെന്ന് മലൈക ഷോയിൽ പറഞ്ഞു.

 കുടുംബാംഗങ്ങൾ ചോദിച്ചത്

വിവാഹ മോചനത്തെ എതിർക്കുകയാണ് എല്ലാവരും ചെയ്തത്. അങ്ങനെ ചെയ്യരുത് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. തങ്ങൾ വേർപിരിയുന്നതിന്റെ തലേദിവസം എല്ലാവരും ഇതിനെ കുറിച്ച് ഒന്നു കൂടി ആലോചിക്കാനാണ് പറഞ്ഞിരുന്നത്. അടുത്ത ദിവസം തന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നാണ് അറിയേണ്ടിയിരുന്നത്. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിഞ്ഞതോടെ കുടുംബം തനിയ്ക്കൊപ്പം നിൽക്കുകയായിരുന്നു- മലൈക വെലഇപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X