»   »  വിദ്യബാലന്റെ വിവാഹം ഡിസംബറില്‍?

വിദ്യബാലന്റെ വിവാഹം ഡിസംബറില്‍?

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബി ടൗണ്‍ സുന്ദരി വിദ്യ ബാലനും കാമുകന്‍ സിദ്ദാര്‍ഥ് റോയി കപൂറും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും ചേര്‍ന്ന് അടുത്തിടെ മുംബൈയില്‍ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു. വിവാഹശേഷം ഇവിടെ താമസമാക്കാനാണേ്രത വിദ്യയുടെ ആഗ്രഹം.

തങ്ങളുടെ വിവാഹത്തെ കുറിച്ച് വിദ്യയോ സിദ്ധാര്‍ഥോ ഇതുവരെ പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നാണ് ബി ടൗണ്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

സിദ്ധാര്‍ഥുമായി താന്‍ പ്രണയത്തിലാണെന്ന് വിദ്യ സമ്മതിച്ചിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ ധൃതി പിടിച്ചൊരു തീരുമാനമെടുക്കാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു വിദ്യയുടെ മറുപടി. വിവാഹവും മോതിരമാറ്റവുമെല്ലാം തന്റെ മനസ്സിലുണ്ട്. എന്നാല്‍ ഇത് എന്നുണ്ടാവുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും വിദ്യ അറിയിച്ചു

English summary
While preparations are underway for Kareena Kapoor’s wedding with Saif Ali Khan, one hears the rumours that Vidya Balan too is ready to walk down the aisle

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam