»   » കരീഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു! വരന്‍ ആ കാമുകന്‍ തന്നെയാണ്!!!

കരീഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു! വരന്‍ ആ കാമുകന്‍ തന്നെയാണ്!!!

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ കുടുംബ ബന്ധങ്ങള്‍ക്ക് ആയൂസ് കുറവാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ട കാര്യമാണ്. ഇപ്പോള്‍ ബോളിവുഡ് സുന്ദരി കരിഷ്മ കപൂര്‍ രണ്ടാമതും വിവാഹിതയാകാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍. 2003 ല്‍ വിവാഹിതയായ നടി 2016 ല്‍ വിവാഹമോചിതയായിരുന്നു. ഇപ്പോള്‍ കാമുകനായ ബിസിനസുകാരനുമായിട്ടാണ് കരിഷ്മ കുടുംബ ജീവിതം ആരംഭിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു കഥയും രണ്ട് സംവിധായകരും അടികൂടുന്നത് കുഞ്ഞാലി മരക്കാര്‍ക്ക് വേണ്ടി മാത്രമല്ല! ഈ സിനിമകളുമുണ്ട്!!

മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തോഷ്‌നിവാള്‍ ആണ് കരിഷ്മയുടെ വരന്‍. സന്ദീപിന്റെയും ഇത് രണ്ടാമത്തെ വിവാഹമാണ്. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദിവസങ്ങൡ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

കരിഷ്മയുടെ രണ്ടാം വിവാഹം

ബോളിവുഡിലെ താരസുന്ദരിയായ കരിഷ്മ കപൂര്‍ രണ്ടാമതും വിവാഹിതയാകാന്‍ പോവുകയാണ്. ഏറെ കാലമായി നടി ഒരു വ്യവസായിയുമായി പ്രണയത്തിലാണെന്നും അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.

കരിഷ്മയുടെ വരന്‍


മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തോഷ്‌നിവാള്‍ ആണ് കരിഷ്മയുടെ കാമുകന്‍. സന്ദീപിന്റെയും രണ്ടാമത്തെ വിവാഹമാണ്. സന്ദീപിന്റെ ആദ്യ ബന്ധം വേര്‍പ്പെടുത്തിയത് ഈ അടുത്ത ദിവസമായിരുന്നു.

പ്രണയത്തിലായിരുന്നു


മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറില്‍ നിന്നും അകന്നതിന് ശേഷം സന്ദീപുമായി പ്രണയത്തിലായിരുന്നു. ഇരുവരും ബന്ധം വേര്‍പ്പെടുത്തിയതോടെ അടുത്ത് തന്നെ വിവാഹമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി വിശദീകരണം ഇനിയുമുണ്ടായിട്ടില്ല.

മക്കള്‍ക്ക് വേണ്ടി

വിവാബന്ധം മോചിപ്പിക്കുന്നതിന് വേണ്ടി സന്ദീപിന് തന്റെ രണ്ട് പെണ്‍കുട്ടികള്‍ക്കും 3 കോടി വീതം കൊടുക്കേണ്ടി വന്നെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സഞ്ജയ് കപൂറുമായുള്ള ബന്ധം


അഭിഷേക് ബച്ചനുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതിന് ശേഷമായിരുന്നു 2003 ല്‍ സഞ്ജയ് കപൂറുമായി നടി വിവാഹിതയായത്. 2014 ല്‍ സ്ത്രീ പീഡനത്തിന് ഭര്‍ത്താവിന്റെ പേരില്‍ കരിഷ്മ കേസ് കൊടുത്തിരുന്നു. ഒടുവില്‍ 2016 ല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു.

English summary
Wedding bells ringing for Karisma as she prepares to marry friend Sandeep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X