കല്യാണം കഴിഞ്ഞ് രണ്ട് മാസം; നടിക്കൊപ്പം നഗ്നനായ നിലയില്‍ ബോളിവുഡ് താരത്തെ പിടികൂടി ഭാര്യ; ആരാണ് ആ താരം?

By Desk

താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ പ്രണയങ്ങളും വിവാഹഹങ്ങളും പോലെ തന്നെ ആഘോഷിക്കപ്പെടുന്നതാണ് ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളും വിവാഹങ്ങളുമെല്ലാം. ഓരോ താര വിവാഹവും ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. സമീപകാലത്തായി ബോളിവുഡ് കണ്ട താര വിവാഹങ്ങളെല്ലാം തന്നെ വലിയ ആഘോഷമായിട്ടാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒരുമിക്കുന്നത് കാണുന്നത് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്.

അതേസമയം ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഒന്നാണ് താരങ്ങളുടെ ദാമ്പത്യ ജീവിതം. ഇപ്പോഴിതാ ബോളിവുഡിലെ അറിയപ്പെടുന്ന വെഡ്ഡിംഗ് ഫിലിംമേക്കറായ വിശാല്‍ പഞ്ചാബി നടത്തിയ ചില തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

Vishal Punjabi

താന്‍ വെഡ്ഡിംഗ് ഫിലിം ചിത്രീകരിക്കേണ്ടിയിരുന്നു വലിയൊരു താര ജോഡിയ്ക്കിടെയുണ്ടായ പ്രശ്‌നത്തെക്കുറിച്ചാണ് വിശാല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കല്യാണം കഴിച്ച് രണ്ട് മാസത്തിനകം തന്നെ ആ നടന്‍ തന്റെ ഭാര്യയെ വഞ്ചിച്ചുവെന്നാണ് വിശാല്‍ പറയുന്നത്. അങ്ങനെ തന്റെ ഫിലിം നടക്കാതെ പോയെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ ഇക്കാര്യം പറഞ്ഞത്. എന്നെങ്കിലും വെഡ്ഡിംഗ് ഫിലിം ഒരുക്കിയ താരങ്ങള്‍ പിരിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

''അത് സംഭവിച്ചിട്ടുണ്ട്. കല്യാണം കഴിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ അവന്‍ അവളെ വഞ്ചിച്ചു. ഒരു സെറ്റില്‍ തന്റെ മേക്കപ്പ് വാനില്‍ വച്ച് മറ്റൊരു ബോളിവുഡ് നടിയ്‌ക്കൊപ്പമാണ് അവനെ പിടികൂടിയത്. ഭാര്യ കയറി ചെന്നപ്പോള്‍ കണ്ടത് നഗ്നനായി നില്‍ക്കുന്ന അവനെയായിരുന്നു. നിന്റെ വെഡ്ഡിംഗ് ഫിലിം എനിക്ക് വേണ്ടെന്ന് അവള്‍ പറഞ്ഞു'' വിശാല്‍ പറയുന്നു.

''ഞാന്‍ വരനെ വിളിച്ചു. അവന്‍ ഫോണ്‍ എടുത്തില്ല. വധുവിനെ വിളിച്ചപ്പോള്‍ എന്നോട്ട് സംസാരിക്കണ്ട, എനിക്ക് ഫിലിം വേണ്ട എന്ന് പറഞ്ഞു. ഞാന്‍ അവന്റെ മാനേജരെ വിളിച്ചു. ഞങ്ങള്‍ക്ക് ഫിലിം വേണ്ടെന്ന് അയാള്‍ പറഞ്ഞു. ഞാനിത് എന്ത് ചെയ്യണം? നെറ്റ്ഫ്‌ളിക്‌സിന് വില്‍ക്കട്ടെ? നേരത്തെ ഷൂട്ടിന് മുമ്പ് 50 ശതമാനവും വീഡിയോ തയ്യാറായ ശേഷം 50 ശതമാനവും എന്നതായിരുന്നു എന്റെ രീതി. പക്ഷെ ഇപ്പോള്‍ നേരത്തെ തന്നെ ഞാന്‍ മുഴുവന്‍ പണവും വാങ്ങും'' എന്നും വിശാല്‍ പറയുന്നു.

Vishal Punjabi

''വീഡിയോയില്‍ വരന്‍ ഐ ലവ് യു ബേബി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്നുണ്ട്. അത് മുതലക്കണ്ണീരാണെന്ന് അറിയാം. അവന്‍ വലിയ ബോളിവുഡ് നടനാണ്. പേര് പറയാനാകില്ല. ആ വീഡിയോകളുടെ വില കോടികളാണ്. കോമഡി സിനിമയായിപ്പോയി. അത് വിറ്റാല്‍ എനിക്ക് ഒരുപാട് കാശുണ്ടാക്കാനാകും. നീ ആരെന്ന് നിനക്കറിയാം(ക്യാമറയിലേക്ക് നോക്കിക്കൊണ്ട്)'' എന്നും അദ്ദേഹം പറയുന്നു.

പിന്നാലെ ആരാണ് ആ താരദമ്പതിമാരെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. ബോളിവുഡിലെ പല വലിയ താര വിവാഹങ്ങളുടേയും വെഡ്ഡിംഗ് ഫിലിം ചിത്രീകരിച്ചത് വിശാലാണ്. അനുഷ്‌ക ശര്‍മ-വിരാട് കോലി, രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര-കിയാര അദ്വാനി തുടങ്ങിയ താരവിവാഹങ്ങളില്‍ വിശാലായിരുന്നു വെഡ്ഡിംഗ് ഫിലിം ഒരുക്കിയത്. വെഡ്ഡിംഗ് ഫിലിംമേക്കര്‍ ആകുന്നതിന് മുമ്പ് പത്ത് വര്‍ഷക്കാലം ഷാരൂഖ് ഖാന്റെ റെഡ്ഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിലായിരുന്നു വിശാല്‍ പ്രവര്‍ത്തിച്ചിരുന്നത്. തന്റെ ഗുരുവാണ് ഷാരൂഖ് എന്നാണ് വിശാല്‍ പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X