കാമുകന്മാരോടൊപ്പം പുതുവർഷം ആഘോഷിച്ച് നടിമാർ, പുതിയ പ്രതീക്ഷയോടെ താരങ്ങൾ

2020 പ്രതിസന്ധികൾ സൃഷ്ടിച്ച വർഷമായിരുന്നുവെങ്കിലും വരവേറ്റതു പോലെ ഏറെ ആഘോഷത്തേടെയായിരുന്നു യാത്ര മൊഴി നൽകിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത പലതിനും ജനങ്ങൾ ഇക്കുറി സാക്ഷിയാവുകയായിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽപ്രതിസന്ധി നേരിടേണ്ടി വന്നത് സിനിമാ മേഖലയ്ക്കായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട് തിയേറ്ററുകളിൽ ഇതുവരെ സിനിമാ പ്രവേശനം തുടങ്ങിയിട്ടില്ല. നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണം നടക്കുന്നുണ്ട്.

bollywood

കൊവിഡ് പ്രതിസന്ധികൾക്കിടയിലും 2021 നെ സന്തോഷത്തോടെയാണ് താരങ്ങൾ സ്വീകരിച്ചത്. ഇത്തവണ വളരെ ലളിതമായിട്ടായിരുന്നു താരങ്ങളുടെ ന്യൂയർ ആഘോഷം. ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളാണ് എല്ലാ വർഷവും ഗ്രാൻഡ് ആഘോഷം സംഘടിപ്പിക്കുന്നത്. ഇത്തവണ കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായ ആഘോഷമായിരുന്നു. ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും ഒരുമിച്ചായിരുന്നു 2021 നെ സ്വീകരിച്ചത്. ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് താരങ്ങൾ 2021 നെ സ്വീകരിച്ചിരിക്കുന്നത്. ഇതൊരു പുതിയ പ്രഭാതമാണ്, ഇതൊരു പുതിയ ദിവസമാണ്, ഇത് ഒരു പുതിയ വർഷമാണ്... 2021 എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

നടി അനന്യ പാണ്ഡെ മാലിയിലായിരുന്നു ന്യൂയർ ആഘോഷിച്ചത്. ചിത്രങ്ങൾ അനന്യ പാണ്ഡെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. പ്രിന്റഡ് ബിക്കിനി അണിഞ്ഞ അനന്യയുടെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട് അന്യയുടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സിദ്ധാന്ത് ചതുർവേദി, ദീപിക പദുക്കോൺ എന്നിവരോടൊപ്പം അനന്യ ഇപ്പോൾ അഭിനയിക്കുന്നത്.

രൺതമ്പോർ നാഷണൽ പാർക്കിലാണ് ആലിയ ഭട്ടും രൺബീർ കപൂറും കുടുംബത്തിനോടൊപ്പം ന്യൂയർ ആഘോഷിച്ചത്. ആലിയ ഭട്ടും രൺബീർ കപൂറും രൺതമ്പോർ ദേശീയ ഉദ്യാനത്തിൽ ജംഗിൾ സഫാരി നടത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ആലിയയുടെ അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് എന്നിവരേയും ചിത്രത്തിൽ കാണാം. ഇവർക്കൊപ്പം സോണി റസ്ദാൻ, ഷഹീൻ ഭട്ട് എന്നിവരും ഒപ്പമുണ്ട്. കേരളത്തിലായിരുന്നു നടി മല്ലിക ഷെരാവത്തിന്റെ ന്യൂയർ ആഘോഷിച്ചത്. നടി തന്നെയാണ് ചിത്രം പങ്കുവെച്ചത്. നടിയുടെ ബിക്കിനി ചിത്രം വൈറലായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X