ബുർഖക്കുള്ളിലെ ഇരുട്ടിലൊതുങ്ങിയ പ്രതിഭകൾ!! കാണിച്ചത് നന്ദികേട്, സൈറയെ വിമർശിച്ച് ബോളിവുഡ്
മതവിശ്വാസത്തിന് തടസമാകുന്നതിനാൽ അഭിനയ ജീവിതം നിർത്തുവെന്നുള്ള ബോളിവുഡ് താരം സൈ വസീമിന്റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടൊയാണ് പ്രേക്ഷകർ കേട്ടത്. താരത്തിന്റെ തീരുമാനത്തെ അനുകുലിച്ചും വിമർശിച്ചും സിനിമയ്ക്ക് അകത്തും പുറത്തുമുളള നിരവധി പേർ രംഗത്തെത്തിയിരുന്നു. സൈറയുടെ നിലപാടിൽ വിയോജിപ്പ് പ്രകടപ്പിച്ച് എഴുത്തുകാരി തസ്ലീമ നസ്രിൻ. ബലിശമായ തീരുമാനം എന്നാണ് തസ്ലീമ കുറിച്ചത്.

രോമാഞ്ചം, അല്ലാഹുവിലുളള വിശ്വാസം നശിപ്പിക്കപ്പെട്ടതിനാൽ, ബോളിവുഡ് താരം സൈറ വസീം അഭിനയം നിർത്തുവെന്ന്. എന്തൊരു ബലിശമായ തീരുമാനമാണിത്. മുസ്ലീം സമുദായത്തിലെ നിരവധി പ്രതിഭകൾ ബുർഖക്കുള്ളിലെ ഇരുട്ടുകളിലൊതുങ്ങാൻ നിർബന്ധരായിട്ടുണ്ട് തസ്ലീമ ട്വീറ്ററിൽ കുറിച്ചു.
സൈറയെ വിമർശിച്ച് ബോളിവുഡ് നടിയും നിർമ്മാതാവുമായ രവീണ ടണ്ടനും രംഗത്തെത്തിയിട്ടുണ്ട്. സൈറ വസീം സിനിമയോട് നന്ദികേട് കാട്ടിയെന്നാണ് രവീണ കുറിയ്ക്കുന്നത്. രണ്ടു ചിത്രത്തിൽ മാത്രം അഭിനയിച്ച ഒരാൾ സിനിമയോട് നന്ദികേട് കാണിച്ചത് ഒരു വലിയ പ്രശ്നമല്ല. അവരുടെ കാഴ്ചപ്പാടുകൾ കയ്യിൽ തന്നെ വെച്ച് മാന്യതയോടെ ഇറങ്ങിപ്പോട്ടെ എന്ന് രവീണ കുറിച്ചു. എന്നാൽ രവീണയെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും ട്വീറ്റിന് മറുപടി വരുന്നുണ്ട്.


Click it and Unblock the Notifications











